സഹായം Reading Problems? Click here

ഡി.എച്ച്.എസ് കുഴിത്തൊളു/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒാണത്തേ വരവേറ്റ് ദീപാ ഹൈസ്കൂൾ

ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .

കുഴിത്തൊളു:ഒാണത്തോടനുബദ്ധിച്ച് കുഴിത്തൊളു ദീപാ ഹൈസ്കൂളിൽ നടന്ന ഒാർമ്മകളുടെ മണിചെപ്പുതുറക്കാൻ സഹായിച്ച ഗംഭീരമായ ഒാണാഘോഷംസ്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു. പൂക്കളാൽ നിറഞ്ഞ പ്രകൃതിയു‌ടെ സൗന്ദര്യം ഹൃദയത്തിൽ ഏറ്റുവാങ്ങാൻ അത്തപ്പൂക്കളങ്ങൾ സഹായിച്ചു. ആവേശകരമായ വടംവലി മത്സരം ഏവരേയും ആകർഷിച്ചു.സാഹോദര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ആഘോഷമായ ഒാണത്തിന് മാധുര്യം നൽകുന്നവയായിരുന്നു ഒാണപ്പാട്ടുകൾ. മധുരം നിറഞ്ഞ ഒാർമ്മകൾ നൽകിയ അനുഭവമായിരുന്നു എന്ന് വിദ്ധ്യാർത്ഥികൾ പറ‍ഞ്ഞു. കേരളീയരുടെ ദേശീയ ഉത്സവമായ ഒാണം ദീപാ ഹൈസ്കൂൾ മനോഹരമായി ആഘോഷിച്ചു.വിദ്ധ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയുംവിവിധ മത്സരങ്ങൾ ഒാണാഘോഷത്തിന് ചാരുത ഏകുന്നവയായിരുന്നു.വിഭവ സമൃദ്ധമായ ഒാണസദ്യ ഒരിക്കിയിരുന്നു.ഈ ആഘോഷങ്ങൾ ഒാണം സമൃദ്ധിയുടേയും സന്തോഷത്തിന്റെയും പ്രതീകമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.