ജി എൽ പി എസ് പനമരം

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 11 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shyjirn (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് പനമരം
വിലാസം
പനമരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-04-2017Shyjirn




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് പനമരം . ഇവിടെ 218 ആണ്‍ കുട്ടികളും218 പെണ്‍കുട്ടികളും അടക്കം 436 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

1912 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡുഡിന്റെ കീഴില്‍ കച്ചേരിക്കുന്നില്‍ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയില്‍ ഈ വിദ്യാലയത്തിന്റെ ആവിര്‍ഭാവം തികച്ചും ആദരിക്കപ്പെടേ​ണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവില്‍ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകള്‍ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടര്‍ന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂള്‍ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിര്‍ത്തി.

ഭൗതികസൗകര്യങ്ങള്‍

പനമരം ടൗണിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യീലയത്തില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായി അഞ്ഞൂറ് കുട്ടികള്‍ അറിവ് നേടുന്നു.12 ഡിവിഷനുകളാണ് ഉള്ളത്. 15 അധ്യാപകര്‍ ഇവിടെ സേവനം ചെയ്യന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയില്‍ ഉള്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. ഇവരില്‍ പകുതിയോളം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.തുല്യതാ പഠനാവസരങ്ങള്‍ ലഭ്യമാകത്തക്കവിധം അക്കാദമിക് അന്തരീക്ഷം ആകര്‍ഷണീയമാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും എസ്.എസ്.എയുടെയും സഹായത്തോടെ ക്ലാസ്സുമുറികളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തിയിരിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമാണ്. വിദ്യാലയത്തോടനുബന്ധിച്ച് പ്രീപ്രൈമറി പ്രവര്‍ത്തിക്കുന്നു. എഴുപതോളം കൂട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വിശാലമായ കളിസ്ഥലം ആവശ്യമാണ്. ശുദ്ധമായ കുടിവെള്ളം ചുറ്റുമതില്‍,ശുചിമുറികള്‍ എന്നിവ അപര്യാപ്തമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

=അദ്ധ്യാപകര്‍

1 .ചാക്കോ പ്രകാശ് ജെ - പ്രധാനധ്യാപകന്‍ 2. ജയരാജ് കെ.എം.‌ 3. ത്രേസ്യ കെ.കെ 4. ഷേര്‍ളി എം.വൈ. 5.തങ്കച്ചന്‍ വി. എസ്. 6.മാര്‍ഗരറ്റ് മേരി. 7.ലിസി ജോസഫ്. 8.ബിജി സെബാസ്ററ്യന്‍. 9.ശ്രീകല എം. 10.ശ്രീജ ഇ കെ. 11.സിദ്ധിക് കെ എന്‍. 12. അശ്വതി എന്‍ വായനാട്ട്. 13.ഷൈജി ആര്‍.എന്‍. 14.സോണിയ പി. സി.

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പനമരം&oldid=355849" എന്ന താളിൽനിന്ന് ശേഖരിച്ചത്