ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20019 (സംവാദം | സംഭാവനകൾ) ('കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി വാടാനാoകുറുശ്ശി ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി വാടാനാoകുറുശ്ശി ഗവ.ഹൈസ്ക്കൂളിലെ ഹരിത സേനാംഗങ്ങൾ നെൽകൃഷി ചെയ്തുവരുന്നു. കുട്ടികൾ തന്നെയാണ് ഞാറു നടുന്നതും കളപറിക്കുന്നതും കൊയ്യുന്നതും. കൃഷിസ്ഥലം പാട്ടത്തിനെടുത്താണ് നമ്മൾ നെൽകൃഷി ചെയ്യുന്നത്. 2019 ൽ കേരള സർക്കാരിന്റെ 'പാഠം ഒന്ന്, പാടത്തേയ്ക്ക് ' എന്ന പദ്ധതിയിലും നമ്മൾ പങ്കാളികളായി. ബഹു. പട്ടാസി എംഎൽ എ മു. മുഹസിൻ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ഓങ്ങല്ലൂർ കൃഷി ഓഫീസർ ശ്രീ മതി അനു ,     എച്ച് എം ലത ടീച്ചർപി ടി എ പ്രസിഡന്റ് ശ്രീ ജയപ്രകാശ് എസ്  എം സി ചെയർമാൻ എന്നിവർ സന്നിഹിതരായിരുന്നു.