ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/പരിസ്ഥിതി ക്ലബ്ബ്
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി വാടാനാoകുറുശ്ശി ഗവ.ഹൈസ്ക്കൂളിലെ ഹരിത സേനാംഗങ്ങൾ നെൽകൃഷി ചെയ്തുവരുന്നു. കുട്ടികൾ തന്നെയാണ് ഞാറു നടുന്നതും കളപറിക്കുന്നതും കൊയ്യുന്നതും. കൃഷിസ്ഥലം പാട്ടത്തിനെടുത്താണ് നമ്മൾ നെൽകൃഷി ചെയ്യുന്നത്. 2019 ൽ കേരള സർക്കാരിന്റെ 'പാഠം ഒന്ന്, പാടത്തേയ്ക്ക് ' എന്ന പദ്ധതിയിലും നമ്മൾ പങ്കാളികളായി. ബഹു. പട്ടാസി എംഎൽ എ മു. മുഹസിൻ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ഓങ്ങല്ലൂർ കൃഷി ഓഫീസർ ശ്രീ മതി അനു , എച്ച് എം ലത ടീച്ചർപി ടി എ പ്രസിഡന്റ് ശ്രീ ജയപ്രകാശ് എസ് എം സി ചെയർമാൻ എന്നിവർ സന്നിഹിതരായിരുന്നു.