"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (20019 എന്ന ഉപയോക്താവ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്-17 എന്ന താൾ ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് )
 
(വ്യത്യാസം ഇല്ല)

08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ആമുഖം

1998 മുതൽ വാടാനാം കുറുശ്ശിസ്കൂളിൽ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.കുട്ടികളെ അച്ചടക്കത്തിലും ദേശസ്നേഹത്തിലും അർപ്പണ മനോഭാവത്തിലും വളർത്തിയെടുക്കുന്നതിൽ എൻ സി സി യൂണിറ്റ് വളരെ വലിയ പങ്ക് വഹിക്കുന്നു.പ്രവർത്തനങ്ങൾ. സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായ ഗ്ലാഡ് വിൻ മാസ്റ്റർ ക്കാണ് യൂണിറ്റിന്റെ ചുമതല. എല്ലാ ആഴ്ചകളിലും പരേഡ് നടത്തപ്പെടുന്നു. ഇതിനു പുറമേ ക്യാപുകൾ സംഘടിപ്പിക്കാറുണ്ട്.28- KBN NCC ഒറ്റപ്പാലം യൂണിറ്റിനു കീഴിൽ Troop No 27 ആയി പ്രവർത്തിക്കുന്ന ജി.എച്ച്.എസ് വാടാനാം കുശ്ശി യൂണിറ്റിൽ 100 അംഗങ്ങളാണുള്ളത്.സി എസ് എം - 1 ,എസ് ജി ടി - 1, എൽ സി പി എൽ - 4 ,സി പി എൽ - 3 എന്നിങ്ങനെ 9 പേർ ആൺകുട്ടികളിൽ നിന്നും സി ക്യു  എം - 1, എസ് ജി ടി - 1, എൽ സി പി എൽ - 4, സി പി എൽ - 3 എന്നിങ്ങനെ 9 പേർ പെൺകുട്ടികളിൽ നിന്നും യൂണിറ്റിന്റെ വിവിധ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ യു.പി അറബിക് അധ്യാപകനായ ഗ്ലാഡ്വിൻ കാർഡോസ് മാസ്റ്ററാണ് അസോസ്സിയേറ്റ് എൻ സി സി ഓഫീസറുടെ തസ്തികയിൽ യൂണിറ്റിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
എൻ സി സി യൂണിറ്റ്


സ്ക്കൂളിലെ എൻ സി സി യൂണിറ്റ് വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും നേതൃത്വം നൽകുകയും ചെയ്യുന്നു. സ്കൂൾ അസംബ്ലിയിൽ അച്ചടക്കം നിലനിറുത്തുന്നതിന് അവർ സജീവമായ പങ്ക് വഹിക്കുന്നു. സ്കൂൾ ശുചീകരണത്തിൽ അവരുടെ പങ്ക് വളരെ വലുതാണ്.നേതൃനിരയിൽ പ്രവർത്തിക്കുന്ന 18 കുട്ടികൾക്ക് പുറമേ 82 കേഡറ്റുകൾ ( സി ഡി ടി ) കൂടി യൂണിറ്റിലുണ്ട്. എല്ലാ ആഴ്ചയിലും രണ്ടു ദിവസം പരേഡ് നടത്തുന്നു. പരേഡ് ദിനങ്ങളിൽ കുട്ടികളെ പരിശീ ലിപ്പിക്കുന്നതിന് ഒറ്റപ്പാലം യൂണിറ്റിൽ നിന്നും ഓഫീസറുടെ സേവനം ലഭിക്കുന്നുണ്ട്.



സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ

. എല്ലാ വർഷവും കോഴിക്കോട് വെച്ചു നടത്തപ്പെടുന്ന 10 ദിവസത്തെ താമസിച്ചുള്ള ക്യാമ്പിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.