എൻ സി സി യൂണിറ്റ്
സ്ക്കൂളിലെ എൻ സി സി യൂണിറ്റ് വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും നേതൃത്വം നൽകുകയും ചെയ്യുന്നു. സ്കൂൾ അസംബ്ലിയിൽ അച്ചടക്കം നിലനിറുത്തുന്നതിന് അവർ സജീവമായ പങ്ക് വഹിക്കുന്നു. സ്കൂൾ ശുചീകരണത്തിൽ അവരുടെ പങ്ക് വളരെ വലുതാണ്.നേതൃനിരയിൽ പ്രവർത്തിക്കുന്ന 18 കുട്ടികൾക്ക് പുറമേ 82 കേഡറ്റുകൾ ( സി ഡി ടി ) കൂടി യൂണിറ്റിലുണ്ട്. എല്ലാ ആഴ്ചയിലും രണ്ടു ദിവസം പരേഡ് നടത്തുന്നു. പരേഡ് ദിനങ്ങളിൽ കുട്ടികളെ പരിശീ ലിപ്പിക്കുന്നതിന് ഒറ്റപ്പാലം യൂണിറ്റിൽ നിന്നും ഓഫീസറുടെ സേവനം ലഭിക്കുന്നുണ്ട്.
സ്കൂൾ തലപ്രവർത്തനങ്ങൾ
. എല്ലാ വർഷവും കോഴിക്കോട് വെച്ചു നടത്തപ്പെടുന്ന 10 ദിവസത്തെ താമസിച്ചുള്ള ക്യാമ്പിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
|