ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 4 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasarkiliyayi (സംവാദം | സംഭാവനകൾ)
ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ
വിലാസം
കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-2017Nasarkiliyayi



കോഴിക്കോട് നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് കുറ്റിച്ചിറ ഗവണ്മേന്റ് വൊക്കേ​​ഷണല് ഹയര്‍ സെക്കണ്ടറി സ്കൂള്‍. നഗരം സ്കൂള്‍ എന്ന പേരിലാണ് മുന്പ് അറിയപ്പെട്ടിരുന്നത്. ഖാന് ബഹദൂര് പി എം മുത്തുകോയ തങ്ങള് , കെ കുഞ്ഞഹമ്മദ് ഹാജി എന്നിവര് സ്വന്തം ചെലവില്‍ ആരംഭിച്ചതാണ്‍ ഈ വിദ്യാലയം .

ചരിത്രം

കറ്റിച്ചിറ ഗവണ്മേന്റ് വൊക്കേ​​ഷണല് ഹയര്സെക്കന്ററി സ്കളിന്റെ ചരിത്റം ആരംഭിക്കൂന്നത് 1876 ല് തുടങ്ങിയ ' കുറ്റിച്ചിറ എലിമെന്ററി സ്കൂള്' എന്ന പ്രാഥമിക വിദ്യാലയത്തില് നിന്നാണ്‍. 1957 ല് യു . പി സ്കൂളായി ഉയര്ത്തപ്പെട്ടു. അതേ വര്ഷം തന്നെ സര്ക്കാര് ഏറ്റെടുത്തു.ദീര്ഘകാലം വിദ്യാലയത്തിന്റെ അധ്യാപകരക്ഷകര്തൃ സമിതിപ്രസിഡന്റും വിദ്യാഭ്യാസ സാമൂഹികപ്രവര്ത്തകനുമായിരുന്ന നടുക്കണ്ടി മുഹമ്മദ്കോയയുടെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.എസ് എസ് എല് സി പരീക്ഷയില് മികച്ച വിജയം നേടുന്ന വിദ്യാര്ത്ഥികള്ക്ക്ഓരോ വര്ഷവും നടുക്കണ്ടി മുഹമ്മദ് കോയ സ്മാരക ക്യാഷ് അവാര്ഡ് നല്കിവരുന്നു. 1995 ല് വൊക്കേ​​ഷണല് ഹൈ സ്കളായിഉയര്ത്തപ്പെട്ടു.ഇതില് മെഡിക്കല് ലാബ് ടെക്നോളജി , ഡെന്റല് ടെക്നോെളജി എന്നീ അപൂര്വൃ വിഭാഗങ്ങുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില് നിന്നുവരുന്ന കുട്ടികള് പഠിക്കുന്ന ഒരു സര്ക്കാര് സ്ഥാപനം എന്ന നിലയില് ഈ വിദ്യാലയംഏറെ പരിഗണന അര്ഹിക്കുന്നു.ദീര്ഘകാലത്തെ ശ്രമഫലമായി 1997 ല് മികച്ച കെട്ടിടങ്ങള് നിലവില് വന്നു. 2005 ല് വൊക്കേ​​ഷണല് ഹയര്സെക്കന്ററി സ്കളായി ഉയര്ത്തപ്പെട്ടു.2006 -2007 അദ്ധ്യയന വര്ഷത്തില് 'ഗുണനിലവാരമുള്ള വിദ്ധ്യാഭ്യാസം കുട്ടികളുടെ അവകാശം ' എന്ന പദ്ധതി നടപ്പിലാക്കി വജയശതമാനം 9% ല് നിന്നും 79%ആക്കി ഉയര്ത്തി. തുടര്ന്നുള്ള വര്ഷങ്ങളില് 100% വിജയം കൈവരിക്കാന് കഴിഞ്ഞു . ഇതിനായി പ്രത്യേക പരിശീലന ക്ലാസ്സുകള് , രണ്ട് അധ്യാപകരുടെ ശിക്ഷണത്തില് ആറ് കുട്ടികള് വീതമുള്ള പിയര് ഗ്രൂപ്പിംഗ് , കുട്ടികളുടെ ഭൗതിക സാഹചര്യ‍‍‍‍ങ്ങള്‍ മെച്ചപ്പെടുത്താന് ഗൃഹസന്ദര്ശനം , രക്ഷിതാക്കള്ക്കും വിദ്ധ്യാര്ത്ഥികള്ക്കും കൗണ്സിലിംഗ് & ബോധവല്ക്കരണ ക്ലാസ്സുകള് , പ്രദേശത്തെ സന്നദ്ധ സംഘടനകള് - D R G / L R G മാരുടെ സേവനങ്ങള് , വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്ധ്യാര്ത്ഥികള്ക്കുംഉച്ചഭക്ഷണം,എസ് എസ് എല് സി വിദ്യാര്ത്ഥികള്ക്ക് രാവിലേയും വൈകുന്നേരവും ലഘുഭക്ഷണം , അയല്പക്ക പഠനകൂട്ടങ്ങള് , error analysis , പഠനഉപകരണങ്ങളുടെ വിതരണം , തുടര്ച്ചയായ ശ്രണി പരീക്ഷ എന്നിവ നടത്തുന്നു .



ഭൗതിക സാഹചര്യ‍‍‍‍ങ്ങള്‍ == 53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.കളിസ്ഥലം തീരെ ഇല്ലാത്ത ഒരു വിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ് എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂള് സഹകരണസംഘം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രി മാമുക്കോയ പ്രശസ്ത ഹാസ്യ സിനിമ നടന്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.2445182,75.7745679 | width=800px | zoom=16 }}
  • കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഫ്രാന്‍സിസ് റോഡ് വഴി ഏകദേശം 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.