"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം ജില്ലാതലം രണ്ടാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:21302-trophy.jpg|thumb|200px|center]]
[[ചിത്രം:21302-trophy.jpg|thumb|200px|center]]


==<font size=6>പ്രഥമ [[{{PAGENAME}}/ശബരീഷ് സ്മാരക പുരസ്കാരം|'''ശബരീഷ് സ്മാരക പുരസ്കാരം''']] ജില്ലാതലം രണ്ടാം സ്ഥാനം</font>==  
==<font size=6> പ്രഥമ [[{{PAGENAME}}/ശബരീഷ് സ്മാരക പുരസ്കാരം|'''ശബരീഷ് സ്മാരക പുരസ്കാരം''']] ജില്ലാതലം രണ്ടാം സ്ഥാനം</font>==  


===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>ആമുഖം</font></div>===
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>ആമുഖം</font></div>===

17:35, 19 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രഥമ [[ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം ജില്ലാതലം രണ്ടാം സ്ഥാനം/ശബരീഷ് സ്മാരക പുരസ്കാരം|ശബരീഷ് സ്മാരക പുരസ്കാരം]] ജില്ലാതലം രണ്ടാം സ്ഥാനം

ആമുഖം

നമ്മുടെ ജി.വി.എൽ.പി.എസ്. ചിറ്റൂരിന് ഒരു പൊൻതൂവൽ കൂടി! അതെ എല്ലാ അധ്യാപകരും പിടിഎ അംഗങ്ങളും വളരെ അധികം സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്. സ്കൂൾ വിക്കി 2018 എന്ന മത്സരത്തിൽ ഗവൺമെന്റ് വിക്ടോറിയ എൽ.പി സ്കൂൾ എന്ന നമ്മുടെ കൊച്ചു പള്ളിക്കൂടം പങ്കെടുത്തു. 15000 സ്കൂളുകൾ ഓളം അംഗങ്ങളായുള്ള സ്കൂൾവിക്കിയിൽ ഒട്ടേറെ ഹൈസ്കൂൾ,ഹയർസെക്കൻഡറി സ്കൂളുകളെ മറികടന്ന് പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി. കുട്ടികളുടെ സർഗ്ഗാത്മക ശേഷികളെ ലോകമെമ്പാടും എത്തിക്കാനുള്ള ഒരു നല്ല മാർഗമാണ് സ്കൂൾവിക്കി.

സമ്മാനദാന ചടങ്ങ്

  • തീയതി - 04.10.2018
  • സമയം - വൈകുന്നേരം 3 മണി
  • സ്ഥലം - ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം.

ഒക്ടോബർ നാലാം തീയതി വൈകുന്നേരം 3 മണിക്ക് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറത്ത് വെച്ച് നടന്ന സമ്മാനദാന ചടങ്ങിനെ KITE കൺവീനർ ശ്രീ കെ.അൻവർ സാദത്ത് അവർകൾ സ്വാഗതം ചെയ്തു. മലപ്പുറം, എം.എൽ.എ ശ്രീ ഉബൈദുള്ള അവർകൾ അധ്യക്ഷസ്ഥാനം വഹിച്ചു. നമ്മുടെ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.ശ്രീ.സി.രവീന്ദ്രനാഥ് അവർകൾ ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും നിർവഹിച്ചു.

ഈ പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചർ, പി.എസ്.ഐ.ടി.സി. ശ്രീമതി റസിയ ഭാനു.എ, മറ്റ് അധ്യാപകരായ ശ്രീമതി സുപ്രഭ, ശ്രീമതി സുനിത, ശ്രീമതി ഗീതാ, ശ്രീ പവിൽദാസ്, പി.ടി.എ പ്രസിഡന്റ് ശ്രീ കെ.പി രഞ്ജിത്ത്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ ശ്രീ മോഹൻദാസ്, ശ്രീ സുഗതൻ എന്നിവർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്. ഞങ്ങളോടൊപ്പം KITEന്റെ ഡിസ്ട്രിക്ട് കോഡിനേറ്റർ ശ്രീ ശശികുമാർ അവർകളും ഉണ്ടായിരുന്നു. അതിയായ സന്തോഷം തുളുമ്പുന്ന നിമിഷമായിരുന്നു അത്.

നന്ദി

ഒരു ചെറിയ പ്രദേശത്തുമാത്രം പ്രസിദ്ധമായിരുന്ന ഞങ്ങളുടെ സ്കൂളിന്റെ പേര് ലോകമറിയുന്നതാക്കി മാറ്റിയ സ്കൂൾവിക്കിക്കും, ഞങ്ങളുടെ പി.എസ്.ഐ.ടി.സിക്കും, ഞങ്ങൾക്ക് എപ്പോഴും, ഏത് സമയത്തും, എല്ലാകാര്യങ്ങളിലും ഞങ്ങളുടെ സംശയങ്ങൾ തീർത്ത് ഞങ്ങളെ സഹായിക്കുന്ന മാസ്റ്റർ ട്രൈനർ ശ്രീ ആർ. പ്രസാദ് സാർ അവർകൾക്കും നന്ദി രേഖപ്പെടുത്തട്ടെ!


സന്തോഷ നിമിഷങ്ങൾ

30.09.2018ലെ ദേശാഭിമാനി പത്രക്കുറിപ്പ്
06.10.2018ലെ ദേശാഭിമാനി പത്രക്കുറിപ്പും,ചിത്രവും
17.10.2018ലെ മാതൃഭൂമി പത്രക്കുറിപ്പും,ചിത്രവും