"ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:




== സ്വാതന്ത്ര്യ ദിനാഘോഷം ==
ചെങ്ങര ജി യു പി എസി ലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി. ചടങ്ങിൽ പഞ്ചായത്ത്  വാർഡ് മെമ്പർ പിടിഎ പ്രതിനിധികൾ എന്നിവരും പങ്കടുത്തിരുന്നു  തുടർന്ന് സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ സ്വാഗതം പറഞ്ഞു. ഹെഡ്‍മാസ്റ്ററിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു കൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു.<gallery>
പ്രമാണം:48253 flash mob 1.jpeg
പ്രമാണം:48253 farhan as nehru.jpeg
പ്രമാണം:48253 flash mob.jpeg
</gallery>


== '''ശിശുദിനാചരണം. 14/11/23''' ==
== '''ശിശുദിനാചരണം. 14/11/23''' ==

11:04, 20 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്

ആഹ്ലാദ പ്രകടനം

ചെങ്ങര ജി.യു.പി.എസിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധിപത്യ നടപടി ക്രമങ്ങൾ പാലിച്ച് കൊണ്ട് പൂർത്തിയായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, ചിഹ്നം അനുവദിക്കൽ, പ്രചാരണം, വോട്ടിങ്, വേട്ടെണ്ണൽ , ഫലപ്രഖ്യാപനം എന്നീ ഘട്ടങ്ങളെല്ലാം പാലിച്ചു കൊണ്ടുള്ള തെരഞ്ഞടുപ്പിൽ 7A ക്ലാസിലെ മുഹമ്മദ് സിനാൻ.പി സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.

സാമൂഹ്യ ശാസ്ത്ര ക്ലബ് ഉദ്ഘാടനം

"മതസൗഹാർദ്ദ ഇന്ത്യ"-സ്കിറ്റ്

2022-23 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം 21/07/23 ന് P.T.A. പ്രസിഡന്റ് ശ്രീ മുഹമ്മദ് സ്വാലിഹ് നിർവ്വഹിച്ചു. ഓരോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ അവരുടെ അംഗങ്ങളെ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങളോടെയായിരുന്നു ഉദ്ഘാടനം. ചടങ്ങിൽ H.M. യു പി മുഹമ്മദ് ബഷീർ അധ്യക്ഷനായി. സ്കൂൾ ലീഡർ മുഹമ്മദ് സിനാൻ.പി നന്ദി പ്രകാശിപ്പിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ് ഒരുക്കിയത് 'മതസൗഹാർദ്ദ ഇന്ത്യ 'എന്ന സ്കിറ്റായിരുന്നു.

ഹിരോഷിമ നാഗസാക്കി യുദ്ധ വിരുദ്ധ ദിനാചരണം

ജി.യു.പി.എസ് ചെങ്ങരയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന വിവിധ പ്രവർത്തനങ്ങളോടെ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ, ഗാനം, പ്രസംഗം, സഡാക്കോയെ പരിചയപ്പെടുത്തൽ എന്നിവ നടന്നു. ശേഷം കുട്ടികൾ തയ്യാറാക്കി വന്ന സഡാക്കോ കൊക്കിന്റെ പ്രദർശനവും ഡോക്യുമെൻററി പ്രദർശനവും നടത്തുകയുണ്ടായി.  

യുദ്ധ വിരുദ്ധ റാലി
സഡാക്കോ കൊക്കുകൾ

    യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഏന്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും നടത്തിയ യുദ്ധ വിരുദ്ധ റാലി സീനിയർ അസിസ്റ്റൻറ് മുംതസ് ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. 'യുദ്ധം മാനവരാശിയ്ക്കാപത്ത്' എന്ന വിഷയത്തിൽ നടത്തിയ ക്ലാസ് തല കൊളാഷ് മത്സരം ശ്രദ്ധേയമായി. യുദ്ധത്തിന്റെ ഭീകരത എന്തെന്ന് ഓർമ്മിപ്പിക്കുവാനും കുട്ടികളിൽ യുദ്ധ വിരുദ്ധ മനോഭാവം വളർത്തുവാനും ഉതകുന്ന രീതിയിൽ ആയിരുന്നു ദിനാചരണം സംഘടിപ്പിച്ചത് .


സ്വാതന്ത്ര്യ ദിനാഘോഷം

ചെങ്ങര ജി യു പി എസി ലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി. ചടങ്ങിൽ പഞ്ചായത്ത്  വാർഡ് മെമ്പർ പിടിഎ പ്രതിനിധികൾ എന്നിവരും പങ്കടുത്തിരുന്നു  തുടർന്ന് സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ സ്വാഗതം പറഞ്ഞു. ഹെഡ്‍മാസ്റ്ററിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു കൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു.

ശിശുദിനാചരണം. 14/11/23

ക‍ുട്ടികളുടെ കൂട്ടുകാരനായ ചാച്ചാനെഹ്രുവിന്റെ ജന്മ ദിനം അതിന്റെ എല്ലാ ഗാംഭീര്യത്തോടും കൂടി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ കീഴിൽ നടത്തി. എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പിക്കുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. അഞ്ച്, ആറ്, ഏഴ് എന്നീ ക്ലാസുകൾക്ക് യഥാക്രമം നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റു ക്വിസ്, ശിശുദിന പ്രസംഗം എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തി. ചാച്ചാ നെഹ്രുവായി ക‍ൂട്ടുകാരുടെ മുന്നിൽ വന്ന് അഭിസംബോധന ചെയ്തത് 7D ക്നാസിലെ മുഹമ്മദ് സിയാദ് ആയിരുന്നു.