ജി.എൽ..പി.എസ്. തട്ടാൻചേരിമല/ ലൈബ്രറിവിപുലീകരണം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി ഓരോ ക്ലാസിലും വായന മൂല  ഒരുക്കി. ഓരോ ക്ലാസിലെയും കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ  പുസ്തകങ്ങൾ കണ്ടെത്തി അതാത് ക്ലാസിലെ വായനാ മൂലയിൽ ഒരുക്കി.. കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ അവ ഉപയോഗിക്കാനും ഒഴിവുസമയങ്ങൾ പരമാവധി വായനയിൽ ചിലവഴിക്കാനും വായനയോടുള്ള താൽപര്യം വളർത്താനും  ഈ വായനാ മൂലകൾ വളരെയധികംഉപകാരപ്പെടുന്നുണ്ട്.

കുട്ടികൾക്ക് അവർ വായിച്ച് പുസ്തകങ്ങളെ കുറിച്ച് അവരുടേതായ ഭാഷയിൽ കുറിപ്പുകൾ തയ്യാറാക്കുവാനും ആഴ്ചയിലൊരിക്കൽ അവർ തയ്യാറാക്കിയ കുറിപ്പുകളും ലേഖനങ്ങളും ചേർത്തുവെച്ച ക്ലാസ് പതിപ്പുകൾ നിർമ്മിക്കാനും ഈ വായനാമൂല വളരെയധികം സഹായിക്കുന്നുണ്ട്.