ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

വായനാദിനം

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ശുചീകരണം നടത്തുകയും ചെയ്തു.

ശിശുദിനം

കുടയത്തൂർ ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിൽ ശിശുദിനം ആഘോഷിച്ചു .അധ്യാപകരായ ടി .അജിത ,മേഴ്‌സി ഫിലിപ്പ് ,കെ .ജെ .നാൻസി എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈനായാണ് ആഘോഷം സംഘടിപ്പിച്ചത് .ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ .പി .ഉഷാകുമാരി സന്ദേശം നൽകി .കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു .

കേരളപ്പിറവി ദിനവും മലയാള ഭാഷ ദിനവും

കുടയത്തൂർ ഗവ ഹൈ സ്‌കൂളിൽ കേരളപ്പിറവി ദിനവും മലയാള ഭാഷ ദിനവും ആഘോഷിച്ചു .. ഓൺ ലൈനായാണ് ആഘോഷംസംഘടിപ്പിച്ചത് .കുട്ടികൾ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു.

ഗാന്ധിജയന്തി

കുടയത്തൂർ ഗവ.ഹയർ സെ ക്കണ്ടറി സ്‌ക്കൂളിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിപാടികൾ

സംഘടിപ്പിച്ചത് . ഹെഡ്മിസ്ട്രസ് ഇൻചാർജ് കെ.പി. ഉഷാകുമാരി ഗാന്ധിജയന്തി ദിന സന്ദേശം നൽകി. കുട്ടികൾ ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങൾ , കവിതകൾ,ചിത്രരചന, പതിപ്പ് നിർമ്മാണം, ഗാനാലാപനം, ഗാന്ധീ സൂക്തം ഉരുവിടൽ,ഗാന്ധീ വേഷം അണിയൽ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവനടത്തി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അധ്യാപകർ അഭിനന്ദനം അറിയിച്ചു

ഹിന്ദി ദിനാചരണം

വ്യത്യസ്ത ഹിന്ദി ദിനാചരണവുമായി കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . ഈ വർഷത്തെ ദിനം ഓൺലൈനായാണ് കുട്ടികൾ ആഘോഷിച്ചത് കവിത ,പ്രസംഗം ദേശഭക്തിഗാനം നാടൻപാട്ട് ,പോസ്റ്റർ നിർമ്മാണം തുടങ്ങിയ  വിവിധങ്ങളായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.എച്ചം ഇൻചാർജ് ഉഷാകുമാരി കെപി, അറക്കുളം ബിപിസി മുരുകൻ വി. അയത്തിൽ ക്ലബ്ബ് കൺവീനർ കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകർ നേതൃത്വം നൽകി.

അധ്യാപക ദിനം