ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
വായനാദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ശുചീകരണം നടത്തുകയും ചെയ്തു.
ഗാന്ധിജയന്തി
കുടയത്തൂർ ഗവ.ഹയർ സെ ക്കണ്ടറി സ്‌ക്കൂളിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിപാടികൾ
സംഘടിപ്പിച്ചത് . ഹെഡ്മിസ്ട്രസ് ഇൻചാർജ് കെ.പി. ഉഷാകുമാരി ഗാന്ധിജയന്തി ദിന സന്ദേശം നൽകി. കുട്ടികൾ ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങൾ , കവിതകൾ,ചിത്രരചന, പതിപ്പ് നിർമ്മാണം, ഗാനാലാപനം, ഗാന്ധീ സൂക്തം ഉരുവിടൽ,ഗാന്ധീ വേഷം അണിയൽ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവനടത്തി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അധ്യാപകർ അഭിനന്ദനം അറിയിച്ചു
ഹിന്ദി ദിനാചരണം
വ്യത്യസ്ത ഹിന്ദി ദിനാചരണവുമായി കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . ഈ വർഷത്തെ ദിനം ഓൺലൈനായാണ് കുട്ടികൾ ആഘോഷിച്ചത് കവിത ,പ്രസംഗം ദേശഭക്തിഗാനം നാടൻപാട്ട് ,പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.എച്ചം ഇൻചാർജ് ഉഷാകുമാരി കെപി, അറക്കുളം ബിപിസി മുരുകൻ വി. അയത്തിൽ ക്ലബ്ബ് കൺവീനർ കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകർ നേതൃത്വം നൽകി.
ഒ ആർ സി
വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ തരം വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ശാസ്ത്രീയമായ ഇടപെടലുകൾ ഉറപ്പാക്കുന്നതിനായാണ് ORC ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളെ ഓരോരുത്തരെയും വ്യക്തിപരമായി അറിഞ്ഞ് അവർക്കാവശ്യമായ കൗൺസിലിങ്ങ് സ്കൂൾ തലത്തിൽ നടത്തുന്നു. സ്പെഷ്യൽ ഇന്റർവെൻഷൻ ആവശ്യമായ കുട്ടികളെ തുടർ നടപടികൾക്കായി അയയ്ക്കുന്നുണ്ട്.കോവിഡ് കാലഘട്ടമായതിനാൽ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ സാധിക്കാതിരുന്ന കുട്ടികൾക്കായി ടി.വി. നൽകാൻ ക്ലബിന് സാധിച്ചു. കോവിഡ് കാലത്ത് വിവിധ മാനസിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് ഓജസ് പകരാനായി SMART 40 CAMP സംഘടിപ്പിച്ചു. ആഗസ്‌റ്റ് മാസം 28, 29 തീയതികളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും, സ്വയം മനസിലാക്കുന്നതിനും സാധിച്ചു. വ്യക്തിബന്ധങ്ങളുടെ പരിപാലനം, സഹജീവികളോടുള്ള കരുതൽ, മറ്റുള്ള വരുടെ പ്രശ്നങ്ങൾ മനസിലാക്കൽ എന്നിങ്ങനെ ഒട്ടനവധി പ്രയോജനകരമായ കാര്യങ്ങൾ ചർച്ച ചെയ്തു. ക്യാമ്പിന്റെ അവസാന ദിവസം മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ഓസോൺ ദിനാചരണം
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഓസോൺ ദിനാചരണം നടത്തി ഈ വർഷത്തെ ഓസോൺ ദിനം ഓൺലൈനായാണ് കുട്ടികൾ ആഘോഷിച്ചത് വീട്ടിലിരുന്നുകൊണ്ട് ഓസോൺ ദിനത്തിൻറെ പ്രാധാന്യം മനസ്സിലാക്കി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു ഈ വർഷത്തെ വിഷയമായ ജീവന് ഓസോൺ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ പോസ്റ്റർ രചന ക്വിസ് പ്രസംഗം ഓസോൺ ദിന ഗാനം എന്നിവ അവതരിപ്പിച്ചു
കേരളപ്പിറവി ദിനവും മലയാള ഭാഷ ദിനവും
സ്കൂളിൽ കേരളപ്പിറവി ദിനവും മലയാള ഭാഷാ ദിനം ആചരിച്ചു .കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിച്ചത് അധ്യാപിക അജിത നേതൃത്വം നൽകി .എച്ച്.എം ഇൻ ചാർജ് ഉഷാകുമാരി കെ പി കേരള പിറവി ദിന സന്ദേശം നൽകി .കുട്ടികൾ പ്രസംഗങ്ങൾ ,കവിതകൾ ,ചിത്രരചന ,പദനിർമ്മാണം ,ഗാനാലാപനം, ക്വിസ് നിർമാണം, മലയാളി പെൺകുട്ടി ,മലയാളി ആൺകുട്ടി ,ലളിതഗാനം ,പദ്യം ചൊല്ലൽ, കാർട്ടൂൺ, ആൽബം നിർമ്മാണം തുടങ്ങിയ നടത്തി പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഓൺലൈനിൽ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു അധ്യാപകർ കുട്ടികളെ അഭിനന്ദനം അറിയിച്ചു
ശിശുദിനം
കുടയത്തൂർ ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിൽ ശിശുദിനം ആഘോഷിച്ചു .അധ്യാപകരായ ടി .അജിത ,മേഴ്‌സി ഫിലിപ്പ് ,കെ .ജെ .നാൻസി എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈനായാണ് ആഘോഷം സംഘടിപ്പിച്ചത് .ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ .പി .ഉഷാകുമാരി സന്ദേശം നൽകി .കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു .
അധ്യാപക ദിനം
ഈ വർഷംകുട്ടികൾ ആശംസാ കാർഡുകളും സന്ദേശങ്ങളും അയച്ച് അധ്യാപകർക്ക് ആശംസകൾ അറിയിച്ചു.