ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം.

ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച മഹാമാരി ആണ് കൊറോണ വൈറസ്.ധാരാളം പേർ അപ്രതീക്ഷിതമായി വന്നെത്തിയ ഈ അഥിതിയുടെ ഇരയായി കഴിഞ്ഞു. സ്വയം സുരക്ഷയ്ക്കും നാടിൻറെ സുരക്ഷക്കുമായി ഈ വേനലവധി നാം ആഘോഷിക്കുന്നത് സ്വന്തം വീടുകളിലാണ്.

ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ട ഈ വൈറസ് ചൈനയിലും ലോകത്താകമാനവും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. ലോകത്തെ വൻ ശക്തികളായ അമേരിക്ക പോലുള്ള വൻ രാജ്യങ്ങൾക്ക് പോലും ഇതിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ഒടുവിൽ നമ്മുടെ രാജ്യത്തും ,ദൈവത്തിൻറെ സ്വന്തം നാടായ നമ്മുടെ കേരളത്തിലും രോഗം വന്നെത്തി .

ഈ മഹാമാരിയിൽ നിന്നും മുക്തി നേടാനും രാജ്യത്തെമ്പാടും വ്യാപിക്കാതിരിക്കാനും ആരോഗ്യപ്രവർത്തകരും പോലീസുകാരും രാപ്പകലില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. മനസ്സുകൊണ്ട് അടുത്തു ശരീരം കൊണ്ട് വളരെ അകലം പാലിച്ചു നാം അവരോടൊപ്പം പങ്കാളികളാകുന്നു. എല്ലാവരുടെയും പ്രവർത്തനത്താൽ ഈ രോഗത്തെ മറികടക്കാനാവും എന്നാണ് നമ്മുടെ വിശ്വാസം. അതിനായി ലോകത്താകമാനമുള്ള ജനങ്ങൾ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. നമ്മുടെ ആരോഗ്യ പ്രവർത്തകരുടേയും പോലീസുകാരുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്കും അതിൽ പങ്കാളികളാകാം.

നജ്‍വ പി
10 ജി എച്ച് എസ് നീലാഞ്ചേരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം