ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കാട്ടുതീ

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാട്ടുതീ | color= 3 }} <center> <poem> മീനമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്ടുതീ

മീനമാസ സൂര്യനിൻ അഗ്നി ശരമേറ്റുണങ്ങി സർവ്വതും വെന്തു കരിഞ്ഞു ഭൂമിയിൽ ....
പൊഴിച്ചുതൻ കുഞ്ഞുമക്കളാമിലയെ ഉൾവനത്തിലെ മഹാവൃക്ഷം പോലും...


കുത്തിനിർത്തിയ മലമാനിൻ കൊമ്പുപോൽ തോന്നും വൻവൃക്ഷങ്ങൾ കേണൊരുറ്റു നീരിനായ്...
വറ്റി കാട്ടരുവികളും മുതലകൾ പാർക്കും കയങ്ങളും ..
പതിയിരുന്നിര പിടിക്കാൻ മുതലകൾ കാട്ടിലെക്കരിയിലക്കിടയിൽ ...
എത്തി അന്നേരമൊരു മർത്തJശിക്കാരി.. ചുണ്ടിലെരിയും ബീഡിക്കുറ്റിയും തോളിൽ ചാഞ്ഞൊരിരട്ടക്കുഴൽ തോക്കുമായ് .
ആഞ്ഞു വലിച്ചെറിഞ്ഞു ചുണ്ടിലെ ബീഡിയാം ചെറുതീപ്പന്തമതു കാൽക്കീഴിലെക്കരിയിലക്കു മേൽ ...

പോറ്റിവലുതാക്കി ചുടു കാറ്റും കരിയിലയും തീക്കുറ്റിതൻ ചെറു പൊൻ തീത്തരികളെ ...
മാറി ചെറുജ്വാലയായ് പിന്നെപ്പെരും ഗോളമായ് ...
വെന്തു ക്ഷണം പൊൻപറവകളും അടയിരിക്കുമമ്മയും മുട്ടയിലെക്കുഞ്ചിയും....

കറുത്ത കല്ലായ്മാറി തത്തയും മൈനയും കുയിലും കറുത്ത കളിമണ്ണിൻ ശിൽപമായ്...
അഗ്നിപ്പീലിയാൽ നൃത്തമാടി മയിലുകൾ ...
നീണ്ട കരിം പുറ്റായ് മാറി നാഗങ്ങൾ ...
ഇരിക്കുമിടത്തിനൊത്ത നിറം മാറുമോന്തുകൾ കറുത്ത നിറമെന്നൊരൊറ്റ വർഗമായ് മാറി....
ഗജം കൊതിച്ചൊരു കുരുവിയായ് മാറിടാൻ..
ഇനിയെത്രയെരിയണ മുടലിൽ നിന്നുയിരൊന്നു വേറിടാൻ....!

എരിച്ചൊരു ബീഡിക്കുറ്റിയാൽ കാടിൻ മക്കളെ ....
കലത്തിലിട്ടവൻ വേവിക്കാനായ് നായാട്ടു മാംസം ....
കൊളുത്തിതീയൊരു ബീഡിക്കു കൂടി ശിക്കാരി..
തൻ മക്കൾ തൻ ശ്വാസകോശം ചുട്ടെരിക്കാൻ ..
വീണ്ടും തുടരുന്നു മർത്ത്യൻ്റെ പ്രയാണം..
തൻ മക്കൾ, ഭാര്യ ,സ്വന്തത്തിനേയും ചുട്ടെരിയ്ക്കാൻ ...

ലിയ പൂതൻ കോടൻ
8 E ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത