"ജി.എച്ച്.എസ്.എസ്. അരീക്കോട്/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:
<font color="#463268" size=5><h3>'''<center> കാക്കയുടെ കൌശലം (കുട്ടിക്കഥ)</center>'''</h3></font>
<font color="#463268" size=5><h3>'''<center> കാക്കയുടെ കൌശലം (കുട്ടിക്കഥ)</center>'''</h3></font>
<font color= size=6>
<font color= size=6>
 
[[പ്രമാണം:KakkkaUntitled.png|300px|center]]
കൊച്ചു കൂട്ടുകാരേ, ഈ കഥ പണ്ട് കേരള പാഠാവലി എന്ന മലയാള പാഠപുസ്തകത്തിൽ ഞങ്ങളൊക്കെ പഠിച്ചതാണ്.
കൊച്ചു കൂട്ടുകാരേ, ഈ കഥ പണ്ട് കേരള പാഠാവലി എന്ന മലയാള പാഠപുസ്തകത്തിൽ ഞങ്ങളൊക്കെ പഠിച്ചതാണ്.
ഒരു മരത്തിൽ രണ്ടു കാക്കകൾ കൂടുകൂട്ടി താമസിച്ചിരുന്നു. മര‍ത്തിന്റെ ചുവട്ടിലായി ഒരു മാളത്തിൽ ഒരു പാമ്പും താമസിച്ചിരുന്നു. വെറും പാമ്പല്ല, ഒരു വിഷസർപ്പം. പെൺകാക്ക മുട്ടയിടും; പക്ഷേ ഈ സർപ്പം മരത്തിൽക്കയറി മുട്ടകളെല്ലാം തിന്നുകളയും. അതുകൊണ്ട് മുട്ടകളൊന്നും വിരിഞ്ഞില്ല. പാ‍വം കാക്കകൾ, എന്തു ചെയ്യാ‍നാണ്. സർപ്പത്തെ ഓടിക്കാൻ അവർ ശ്രമിച്ചപ്പോളൊക്കെ അവൻ പത്തിവിടർത്തി അവരെ കൊത്താനോങ്ങി. പാമ്പിന്റെ ശല്യം സഹിക്കാൻ വയ്യാതെ കാക്കകൾ വളരെ സങ്കടത്തിലായി. ഇവനെ നശിപ്പിക്കാൻ എന്താണൊരു വഴി? കാക്കകൾ ആലോചിച്ചു.

വരി 65: വരി 64:

കുട്ടിയുടെ അച്ഛൻ ഓടിയെത്തി മാളത്തിൽ കുത്തി. സർപ്പം പുറത്തുവന്നു. പത്തിവിടർത്തി ചീറ്റിക്കൊണ്ട് അത് കൊത്താനായി ഓടിവന്നു. കുട്ടിയുടെ അച്ഛൻ പാമ്പിനെ തല്ലിക്കൊന്നു, മാലയും എടുത്തുകൊണ്ട് വീട്ടിലേക്ക് പോയി. കാക്കകൾ സന്തോഷത്താൽ കാ...കാ... എന്ന് ഉറക്കെ കരഞ്ഞു. അവരോടൊപ്പം സന്തോഷിക്കാൻ മറ്റുകാക്കകളും അവിടെ വന്നു ചേർന്നു!

ഈ കഥയിൽനിന്നും മനസ്സിലാക്കാവുന്ന ഗുണപാഠമെന്താണ്? ബുദ്ധി ഉപയോഗിച്ചാൽ ഏത് ആപത്തുകളിൽനിന്നും രക്ഷപെടുവാൻ സാധിക്കും. പ്രയാസകരമായ സാഹചര്യങ്ങൾ വരുമ്പോൾ അതിനെനോക്കി ഭയപ്പെടാതെ, ബുദ്ധിഉപയോഗിച്ച് അതിനെ നേരിടുവാൻ പഠിക്കുക.

അവലംബം: പഞ്ചതന്ത്രം കഥകൾ
അവലംബം: പഞ്ചതന്ത്രം കഥകൾ

12:33, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കഥകൾ.

അത്യാഗ്രഹം നല്ലതല്ല .... (മുത്തശ്ശി കഥ).

ഒരു കാലത്തു ഈ കഥ കേട്ടിട്ടില്ലാത്ത ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല.ഇന്നത്തെ എത്ര മക്കൾക്കു അന്നത്തെ കുട്ടികളായ ഇന്നത്തെ അച്ഛനമ്മമാർ ഈ കഥ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും അറിയില്ലാ.അറിയാത്ത ഇന്നത്തെ മക്കൾക്കും,അറിയാമായിരുന്ന അന്നത്തെ മക്കൾക്കും(ഓർമ്മ പുതുക്കാൻ) വേണ്ടി ഞാൻ ഇവിടെ ആ കഥ ഒരിക്കൽ കൂടെ പറയാം.

ഒരിടത്ത് ഒരിടത്ത് ഒരു നായ വിശന്നു വലഞ്ഞു നടക്കുകയായിരുന്നു.അങ്ങനെ കറങ്ങി നടന്നപ്പോൾ ഒരു കശാപ്പുശാല കണ്ടു. മക്കളേ കശാപ്പുശാല എന്നു വച്ചാൽ മൃഗങ്ങളെ വെട്ടി ഇറച്ചിയാക്കി നമ്മൾക്കു തരുന്ന സ്ഥലം.കശാപ്പുശാലയുടെ അടുത്ത് നിറയെ എല്ലിൻ കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നതു നമ്മുടെ നായ കണ്ടു.അപ്പോൾ നായ വിചാരിച്ചു “ഹായ് ഇതു കൊള്ളാമല്ലോ. മാംസം കുറെശ്ശെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലുകൾ,ഇതിൽ ഒരെണ്ണാം എടുക്കാം, തിന്നു വിശപ്പും മാറ്റാം”.നായ കൂടുതൽ മാംസം പറ്റിയിരിക്കുന്ന വലിയ ഒരു എല്ലുകഷണം കടിച്ചെടുത്ത് വീട്ടിലേക്കു ഓടി.

വീട്ടിലെത്താറായി.ഇനി ഒരു പാലം കടക്കുകയേ വേണ്ടൂ.

നായ പാലത്തിൽ കയറി. താഴെ വെള്ളമാണ്.നായ വെള്ളത്തിലേക്കു നോക്കി.

“അമ്പടാ വെള്ളത്തിൽ വേറെ ഒരു നായ,അവ്ന്റെ വായിലുമുണ്ട് ഒരു വലിയ എല്ല്.”

നായക്കു അതു കണ്ട് സഹിക്കാൻ കഴിഞ്ഞില്ല.ആ എല്ലും കൂടെ കൈക്കലാക്കണം എന്നു അവൻ തീരുമാനിച്ചു.

“ബൌ.....ബൌ.....”

പാലത്തിൽ നിന്നും വെള്ളത്തിലേ മറ്റേ നായയെ നോക്കി നമ്മുടെ നായ കുരച്ചു.

പ്ലൂം........!!!!!

എന്ന ശബ്ദത്തോടെ നായ കടിച്ചു പിടിച്ചിരുന്ന എല്ല് വെള്ളത്തിലേക്കു വീണു.

നായക്കു സങ്കടമായി. അവൻ വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി.എല്ലു വീണപ്പോൾ വെള്ളത്തിൽ ഉണ്ടായ കുഞ്ഞു അലകൾ പതുക്കെ മാഞ്ഞു വെള്ളത്തിന്റെ അനക്കം നിന്നു.അപ്പോൾ നായ തന്റെ മുഖം അതിൽ തെളിഞ്ഞു കണ്ടു.അന്നേരം ആണ് നായക്കു മനസ്സിലായത് തന്റെ തന്നെ പ്രതിബിംബമാണ് വെള്ളത്തിൽ കണ്ടത് എന്ന്.

വെള്ളത്തിൽ മുമ്പ് കണ്ട പ്രതിബിംബം വേറെ നായയുടെതാണന്ന് കരുതിയ അവൻ തന്റെ മണ്ടത്തരമോർത്ത് വല്ലതെ ദു:ഖിച്ചു.നഷ്ടപ്പെട്ട എല്ലിൻ കഷണത്തിനെ ഓർത്ത് സങ്കടത്തോടെ “ഇനി ദു:ഖിച്ചിട്ടെന്തു കാര്യം!”എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് വിശന്നു വലഞ്ഞു അവശനായ നായ വേച്ചു വേച്ചു വീട്ടിലേക്കു നടന്നു.

ശക്തൻ തമ്പുരാൻ (മുത്തശ്ശി കഥ).

'മക്കൾവാ. ആ ശക്തൻ തമ്പുരാന്റെ കഥ ഇന്നുതന്നെ പറഞ്ഞേക്കാം.’ ‘അതെന്താ അപ്പൂപ്പാ നാളെപ്പറയാമെന്നു പറഞ്ഞിട്ട് ഇന്ന്?’ ‘അതിന്റെ കാരണം പറ്റിയാൽ നാളെപ്പറയാം. ഇതു കേട്ടോളൂ. കൊച്ചി രാജ്യത്ത് ശക്തൻ തമ്പുരാൻ എന്നൊരു രാജാവുണ്ടായിരുന്നു. കൊച്ചി രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഈയൊരു രാജവിന്റെ കാലം മാത്രമേ ശരിക്കു കാണാൻ സാധിക്കുകയുള്ളു. ചരിത്രത്തിൽ കൊച്ചിക്ക് സ്ഥാനം ലഭിച്ചത് ഇദ്ദേഹത്തിന്റെ ഭരണം മൂലമാണെന്ന് വേണമെങ്കിൽ പറയാം. ഒരു പഞ്ചാംഗം മാത്രം മതിയെന്നു പറഞ്ഞ പരീക്ഷിത്തുതമ്പുരാനേ മറന്നുകൊണ്ടല്ല ഈ പറയുന്നത്.' 'എന്തവാ ഈ അപ്പൂപ്പൻ പറയുന്നത്, പഞ്ചാംഗമോ?'

'അതേ മോനേ. നമുക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ്, നാട്ടുരാജ്യങ്ങളേ ഇൻഡ്യൻ യൂണിയനിൽ ചേർക്കാൻ വി. പി. നായർ എന്നൊരാളെ സർക്കാർ നിയമിച്ചു. നാട്ടു രാജ്യങ്ങളിൽ ചെന്നു, രാജാക്കന്മാർക്ക് രാജ്യം യൂണിയനിൽ ചേർക്കുന്നതിനുള്ള നഷ്ട പരിഹാരത്തുക നിശ്ചയിക്കുന്നതിനും, യൂണിയനിൽ ചേരാൻ അവരേ നിർബ്ബന്ധിക്കുന്നതിനും വേണ്ടിയുള്ള യാത്രക്കിടയിൽ അദ്ദേഹം കൊച്ചിയിലെത്തി. ഏതാണ്ട് അറുനൂറ് നാട്ടുരാജ്യങ്ങളേച്ചേർത്തു. ഓരോരുത്തരും കോടികളുടെ കണക്കു പറഞ്ഞപ്പോൾ പരീക്ഷിത്തുതമ്പുരാൻ പറഞ്ഞു- എനിക്ക് ഈകൊല്ലത്തേ ഒരു പഞ്ചാംഗംതന്നാൽ മതി. ഈ രാജ്യം ജനങ്ങളുടെയാണ് ,അതിനെനിക്കെന്തു നഷ്ട പരിഹാരത്തുക ! 'എന്റെ ദൈവമേ ഇങ്ങനത്താൾക്കാരും ഉണ്ട്,അല്ലേ അപ്പൂപ്പാ?' 'അതേ മക്കളേ നൂറിലൊന്നോ രണ്ടോ കാണും. ങാ. ശക്തൻ തമ്പുരാന്റെ കഥയാണല്ലോ നമ്മൾ പറഞ്ഞത്. പരാക്രമവും വിട്ടുവീഴ്ചയില്ലാത്ത ആജ്ഞാശക്തിയും കൊണ്ട് തന്റെ പേര് അന്വർഥമാക്കിയ ആളാണദ്ദേഹം. രാജ്യത്ത്‌ അച്ചടക്കവും നിയമ വ്യവസ്ഥയും നടപ്പാക്കി, അരാജകത്വം ഇല്ലാതാക്കി. പക്ഷേ അവസാന കാലമായപ്പോൾ അദ്ദേഹത്തിൻ തന്റെ പിൻഗാമികളേക്കുറിച്ച് സംശയം. ഭരിക്കാനുള്ള കഴിവുണ്ടോ? രാജ്യം വല്ലവരും കൊണ്ടു പോകുമോ ? ഏതായാലും ഒന്നു പരീക്ഷിച്ചു കളയാം എന്നു വിചാരിച്ചു. അദ്ദേഹത്തിന്റെ പിൻ ഗാമിയായ യുവ രാജാവിനേ വിളിപ്പിച്ചു. “കുട്ടാ-എനിക്കൊരാഗ്രഹം. ഒരു പഴുത്ത ചക്ക തിന്നാൻ . ഒരെണ്ണം കൊണ്ടുവരൂ.’ കുട്ടൻ ചക്ക അന്വേഷിച്ച് നടന്നു. അപ്പോൾ ചക്കയുടെ കാലമല്ല. ഇപ്പഴാണോ ചക്ക! ആൾക്കാർ കുട്ടനേ കളിയാക്കി.വൈകുന്നേരംവരെ അന്വേഷിച്ച് വശം കെട്ട് കുട്ടൻ തിരിച്ചുവന്ന് അമ്മാവനോടു പറഞ്ഞു. ‘ചക്ക ഈ നാട്ടിലെങ്ങും കിട്ടാനില്ല, ഇപ്പോൾ ചക്കയുടെ കാലമല്ല.’ ‘ശരി പൊയ്ക്കോ അമ്മാവൻ കല്പിച്ചു.’ പിന്നീടദ്ദേഹം തന്റെ വിശ്വസ്തസചിവനായ പണിക്കരു കപ്പിത്താനേ വിളിച്ചു. “ നാളെ ഇവിടൊരു സദ്യയുണ്ട്. നൂറാളുകൾക്ക്. ചോറൊഴിച്ച് മറ്റെല്ലാം ചക്കയാണ് വിഭവം.” പണിക്കരു കപ്പിത്താൻ പോയി. പിറ്റേദിവസം വെളുപ്പാങ്കാലമായപ്പോഴേക്കും കൊച്ചി കായലിൽ വള്ളത്തേൽ ചക്കയുടെ പ്രളയം. ചക്ക സദ്യ ഗംഭീരമായിനടന്നു.. തമ്പുരാൻ കപ്പിത്താനേവിളിച്ചു പറഞ്ഞു.എന്റെകാലം കഴിഞ്ഞാൽ പിള്ളാരേ നോക്കിക്കൊള്ളണം. ‘ഇതാണു കഥ. ശരി മക്കളേ പോയി കളിച്ചോ.’

കാക്കയുടെ കൌശലം (കുട്ടിക്കഥ)

കൊച്ചു കൂട്ടുകാരേ, ഈ കഥ പണ്ട് കേരള പാഠാവലി എന്ന മലയാള പാഠപുസ്തകത്തിൽ ഞങ്ങളൊക്കെ പഠിച്ചതാണ്. ഒരു മരത്തിൽ രണ്ടു കാക്കകൾ കൂടുകൂട്ടി താമസിച്ചിരുന്നു. മര‍ത്തിന്റെ ചുവട്ടിലായി ഒരു മാളത്തിൽ ഒരു പാമ്പും താമസിച്ചിരുന്നു. വെറും പാമ്പല്ല, ഒരു വിഷസർപ്പം. പെൺകാക്ക മുട്ടയിടും; പക്ഷേ ഈ സർപ്പം മരത്തിൽക്കയറി മുട്ടകളെല്ലാം തിന്നുകളയും. അതുകൊണ്ട് മുട്ടകളൊന്നും വിരിഞ്ഞില്ല. പാ‍വം കാക്കകൾ, എന്തു ചെയ്യാ‍നാണ്. സർപ്പത്തെ ഓടിക്കാൻ അവർ ശ്രമിച്ചപ്പോളൊക്കെ അവൻ പത്തിവിടർത്തി അവരെ കൊത്താനോങ്ങി. പാമ്പിന്റെ ശല്യം സഹിക്കാൻ വയ്യാതെ കാക്കകൾ വളരെ സങ്കടത്തിലായി. ഇവനെ നശിപ്പിക്കാൻ എന്താണൊരു വഴി? കാക്കകൾ ആലോചിച്ചു.

ഒരു ദിവസം അടുത്തുള്ള വീട്ടിലെ കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളുടെ കഴുത്തിൽ ഒരു സ്വർണ്ണമാലയുണ്ടായിരുന്നു. പെട്ടന്ന് ആ മാല ഊരി താഴെവീണുപോയി. പെൺകാക്ക ഇതു കണ്ടു. കാക്കയ്ക്ക് ഒരു ബുദ്ധി തോന്നി. കാക്ക പറന്നു ചെന്ന് മാല കൊത്തിയെടുത്തുകൊണ്ട് ഒറ്റ പറക്കൽ!! കുട്ടി ഉറക്കെക്കരഞ്ഞു. അതുകേട്ട് പറമ്പിൽ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്ന അവളുടെ അച്ഛൻ ഓടിവന്നു. കാക്ക മാലയുമായി കൂടിരിക്കുന്ന മരത്തിലേക്ക് പോയി. ഒരു വടിയും കൈയ്യിലെടുത്തുകൊണ്ട് അയാളും പിറകേഓടി. കാക്ക പറന്നുചെന്ന് മാല പാമ്പിന്റെ മാളത്തിൽ കൊണ്ടുപോയി ഇട്ടു. എന്നിട്ട് മരത്തിൽ പോയി ഇരുന്നു.