ജി.എച്ച്.എസ്.എസ്. അരീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
00:04, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ്.എസ്. അരീക്കോട്
വിലാസം
ഉഗ്രപുരം

ഉഗ്രപുരം പി.ഒ,
മലപ്പുറം
,
673639
സ്ഥാപിതം01 - 6 - 1957
വിവരങ്ങൾ
ഫോൺ04832863044, 04832853144
ഇമെയിൽghsareacode@gmail.com
principalghssard@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുറഹിമാൻ.എം.വി.പി‌
പ്രധാന അദ്ധ്യാപകൻകെ.എസ് ചന്ദ്രസേനൻ
അവസാനം തിരുത്തിയത്
09-08-2018Abhaykallar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന അരീക്കോട് പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം

ചരിത്രം

1957 മെയിൽ ഒരു മലബാർ എഡ്യുക്കേഷൻ ബോർഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അബ്ദുറഹിമാൻ സാഹിബായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. പ്രദേശവാസികളുടേയും ശ്രമഫലമായി അരീക്കോട്,പെരുംപറമ്പ്,ഉഗ്രപുരം മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി 1957-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ അബ്ദുറഹിമാൻ സാഹിബിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. പിന്നീട് 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

10.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്.ഇവയിൽ രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. ഈ ശുദ്ധമായ കുടിവെള്ള സ്രോതസ്സിനുവേണ്ടി സ്കൂളിനടുത്തുള്ള പാടത്ത് സ്വന്തമായി സ്ഥലം വാങ്ങിയാണ് കിണർ കുഴിച്ചിട്ടുള്ളത്.5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.


മാനേജ്മെന്റ്

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. നിലവില് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ് ചന്ദ്രസേനനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.അബ്ദുറഹിമാൻ.എം.വി.പി‌ യുമാണ്.

ഹയർ സെക്കന്ററി വിഭാഗം


അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം കൊമേഴ്സ് ബാച്ച് തുടങ്ങി. 2015-16 വർഷത്തിൽ സയൻസ് ബാച്ചും ഹ്യുമാനിറ്റിക്സ് ബാച്ചും ആരംഭിച്ചു. മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.

അസാപ്

നമ്മുടെ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അസാപ് സ്കിൽ ട്രെയിനിംഗ് സെന്റർ ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). കേരളത്തിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഒരു കുറവുമില്ല. എന്നാൽ, തൊഴിൽരംഗത്ത് ഇവർക്ക് ആവശ്യമായ ശേഷിയില്ലെന്ന കണ്ടെത്തലാണ് അസാപ് തുടങ്ങാനിടയാക്കിയത്. എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം പ്ലസ് ടു വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കുമുള്ള ഹ്രസ്വകാല കോഴ്‌സാണിത്. കേന്ദ്രസർക്കാരിന്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സംസ്ഥാനസർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവ നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും. മികവുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പരിശീലനവും പ്ലേസ്‌മെന്റ് അവസരവും ഉണ്ടാകും.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം സാരഥികൾ
1957 - അബ്ദുറഹിമാൻ സാഹിബ്



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റവ: ഡോ. മാർ റെമീജിയോസ് ഇഞ്ചനാനിയിൽ -താമരശ്ശേരി ബിഷപ്പ്.
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • കെ വി സലാഹുദ്ദീൻ മുൻ പി.എസ്.സി ചെയർമാൻ
റവ- ഡോ. മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
അബ്ദുൾ നൗഷാദ്
കെ.വി.സലാഹുദ്ദീൻ
അബ്ദുൾ ഹക്കിം

വഴികാട്ടി

{{#multimaps:11.232068, 76.034297 |zoom=13}}

മേൽവിലാസം

ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ

ഉഗ്രപുരം പി.ഒ

പെരുംപറമ്പ്

അരീക്കോട്