ജി.എച്ച്.എസ്.എസ്.പുറത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19062 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

    ഹൈസ്കൂളിനു് 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 5 കോടി രൂപ അനുവദിച്ച സ്കൂളുകളിലൊന്നാണ് ജി.എച്ച്.എസ്.എസ്.പുറത്തൂർ. സ്കൂൾ വിശദമായ പദ്ധതിരൂപരേഖ സമർപ്പിച്ചിരുന്നു. സ്കൂളിന്റെ പദ്ധതിരൂപരേഖയിൽ കിറ്റ്‌കോ ചില മാറ്റങ്ങൾ വരുത്തി 5.39 കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി. ആദ്യഘ‌ട്ടത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കിഫ്ബി അനുമതി നൽകിയ ആദ്യലിസ്റ്റിൽ ഈ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങളുടെ ടെണ്ടർ നടപടി പൂർത്തിയായി.
    14-07-2018 ശനിയാഴ്ച കേരള ഗവർണർ ചീഫ് ജസ്റ്റിസ്(റിട്ടയേഡ്) പി.സദാശിവം കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം മാളിയേക്കൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്. നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു.
ജി എച് എച് എസ്‌ പുറത്തൂർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്


2018-19അധ്യയന വർഷത്തിൽ പി ടി എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ 13 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റുവാൻ സാധിച്ചു.ഇപ്പോൾ തികച്ചും ഐ സി ടി ഉപയോഗിച്ചുള്ള അധ്യയന രീതിയാണ് എല്ലാ ക്ലാസുകളിലും അവലംബിച്ചിട്ടുള്ളത്

സ്മാർട്ട് ക്ലാസ് മുറി