"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:
[[പ്രമാണം:41032 C S Award 2022.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:41032 C S Award 2022.jpg|ഇടത്ത്‌|ചട്ടരഹിതം]]
സി എസ് സ‍ുബ്രഹ്‍മണ്യൻ പോറ്റിയ‍ുടെ സ്‍മരണക്കായി കര‍ുനാഗപ്പള്ളി നഗരസഭ നൽക‍ുന്ന സി എസ് സ്‍മരക വിദ്യാഭ്യാസ അവാർഡ് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന് ലങിച്ച‍ു. എസ് എസ് എൽ സി പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവ‍ും അധികം ഫ‍ുൾ എ പ്ലെസ്സ് നേടിയാണ് വിദ്യാലയം അവാഡിന് അർഹമായത്. കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്‍ത സിനിമതാരം ശ്രീ കരമന സ‍ുധീഷിൽനിന്ന് ഹെഡ്‍മിസ്‍ട്രസ്സ് കെ ജി അമ്പിളി, സ്റ‍്റാഫ് സെക്രട്ടറി വി ഗോപക‍ുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റർുവാങ്ങി.  ആരംഭിച്ചത‍ുമ‍ുതൽ എല്ലാവർഷവ‍ും ഈ അവാർഡിന് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളാണ് അർഹത നേട‍ുന്നത്.
സി എസ് സ‍ുബ്രഹ്‍മണ്യൻ പോറ്റിയ‍ുടെ സ്‍മരണക്കായി കര‍ുനാഗപ്പള്ളി നഗരസഭ നൽക‍ുന്ന സി എസ് സ്‍മരക വിദ്യാഭ്യാസ അവാർഡ് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന് ലങിച്ച‍ു. എസ് എസ് എൽ സി പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവ‍ും അധികം ഫ‍ുൾ എ പ്ലെസ്സ് നേടിയാണ് വിദ്യാലയം അവാഡിന് അർഹമായത്. കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്‍ത സിനിമതാരം ശ്രീ കരമന സ‍ുധീഷിൽനിന്ന് ഹെഡ്‍മിസ്‍ട്രസ്സ് കെ ജി അമ്പിളി, സ്റ‍്റാഫ് സെക്രട്ടറി വി ഗോപക‍ുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റർുവാങ്ങി.  ആരംഭിച്ചത‍ുമ‍ുതൽ എല്ലാവർഷവ‍ും ഈ അവാർഡിന് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളാണ് അർഹത നേട‍ുന്നത്.
== കളൿടറോട് സംസാരിക്കാം ==
നാളെ (03.03.2023), വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതൽ 8 മണി വരെ ബഹുമാനപ്പെട്ട ഇടുക്കി അസിസ്റ്റന്റ്  കലക്ടർ ഡോ. അരുൺ എസ് നായർ റൈറ്റിയസ് ഐ എ എസിന്റെ  വിദ്യാർത്ഥികളുമായി  സംസാരിക്കുന്നതാണ്. 2019 ലെ സിവിൽ  സർവീസ് പരീക്ഷയിൽ 55 ആം റാങ്ക് നേടി ഐഎസ്  എന്ന പദവിയിലേക്ക് ഉയർന്ന വ്യക്തിയാണ് ഡോക്ടർ അരുൺ എസ് നായർ.  പുത്തൻ തലമുറയുടെ സിവിൽ സർവീസ് എന്ന ലക്ഷ്യത്തിന്  അദ്ദേഹത്തിന്റെ അറിവും അനുഭവസമ്പത്തും തീർച്ചയായും ഒരു കൈത്താങ്ങാകും. ഈ വിലപ്പെട്ട അവസരം നിങ്ങൾ ഓരോരുത്തരും  പ്രയോജന പ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു.  *കളക്ടറോട് ചോദിക്കാം* എന്ന് ഈ പരിപാടിയിലേക്ക്  എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു. ഓൺലൈൻ ക്ലാസിന്റെ ലിങ്ക്  നാളെ വൈകുന്നേരം 6 മണിക്ക് ശേഷം റൈറ്റിയസ് ഐ എ എസിന്റെയും കരുനാഗപ്പള്ളി ഗേൾസ് സ്കൂളിന്റെയും ഒഫീഷ്യൽ വാട്ട്‍സാപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായിരിക്കും.


== ടാലന്റ് ക്ലാസ്സ്‌  ആരംഭിച്ച‍ു. ==
== ടാലന്റ് ക്ലാസ്സ്‌  ആരംഭിച്ച‍ു. ==

20:46, 17 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഓവർകോട്ട് വിതരണം ചെയ്യ‍ുന്ന‍ു.

ക‍ുട്ടികൾക്ക് ആവശ്യമായ ഓവർകോട്ട‍് വിതരണം ആരംഭിച്ച‍ു. ഓവർകോട്ട് ആവശ്യമ‍ുള്ള ക‍ുട്ടികള‍ുടെ രക്ഷാകർത്താക്കൾ ആഫീന‍ുമായി ബന്ധപ്പെടെണ്ടതാണെന്ന് സ്ക‍ൂൾ ഹെഡ്മിസ്‍ട്രസ്സ് അറിയിക്ക‍ുന്ന‍ു.

പാഠ പുസ്തക വിതരണം നാളെ ആരംഭിക്ക‍ുന്ന‍ു

9,10 ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തക വിതരണം, Vol 1,നാളെ (2023മെയ് 2) മുതൽ ആരംഭിക്കുന്നു. വില വിവരം (വാല്യം 1 +വാല്യം 2I) ഫ‍ുൾl സെറ്റ് ക്ലാസ് 10 - 415/- ര‍ൂപ, ക്ലാസ് 9 - 385/- ര‍ൂപ. പൊതുവിപണിയിൽ നോട്ടുബുക്കുകൾക്ക് ക്രമാതീതമായി വില ഉയരുന്ന സാഹചര്യത്തിൽ Kerala State Consumer Fed ഉൽപ്പന്നമായ ത്രിവേണി നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും സ്കൂൾ സൊസൈറ്റി വഴി ലഭിക്കുന്നതാണ്. സ്‍ക‍ൂൾ സ്‍റ്റോർ പ്രവർത്തന സമയം 9.30 am to 5 pm. ഞായർ അവധി.

ആർച്ച ഗോപ‍ു ദേശീയ ട്രക്കിംങ് പരിശീലനത്തിന്.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നേവൽ എൻസിസി കേഡറ്റ് കുമാരി ആർച്ച ഗോപുവിന് ഏപ്രിൽ 27 മുതൽ മെയ്‌ 4 വരെ തമിഴ് ലാട്ടിലെ ഊട്ടിയിൽ നടക്കുന്ന ആൾ ഇന്ത്യ ട്രെക്കിങ് ക്യാമ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു. സ്ക‍ൂളിലെ ഏട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആർച്ച ഗോപു.

 

അഡ്‍മിഷൻ ആരംഭിച്ച‍ു

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ച‍ു മ‍ുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സ‍ുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ച‍ു. ക‍ൂട‍ുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെട‍ുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യ‍ുക.

പ‍ൂർവ്വ വിദ്യാർത്ഥിനി ആൻസി ജെയിംസിന് അഭിനന്ദനങ്ങൾ



മാമ്പള്ളി സർ അന്തരിച്ച‍ു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ വടക്കുoതല പനയന്നാർകാവ് ക്ഷേത്രത്തിനു തെക്ക് മാമ്പള്ളിൽ ശ്രീ.ഗോപാലകൂഷ്ണൻ നായർ (മാമ്പള്ളി സർ) അന്തരിച്ചു.

തീവ്ര പരിശീലന പരിപാടി

മാർച്ച് 15ന് നടക്കുന്ന ഹിന്ദി പരീക്ഷ പലകുട്ടികളില‍ും ആശങ്ക ഉയർത്തുന്നതായി മനസിലാക്കിയ സാഹചര്യത്തിൽ. ശരിയായ രീതിയിൽ ചോദ്യങ്ങളെ സമീപിച്ചാൽ എളുപ്പത്തിൽ എ പ്ലെസ് ഗ്രേഡ് നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഹിന്ദി പരീക്ഷ എഴുതാൻ അവരെ സഹായിക്കാനായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഹിന്ദി അദ്ധ്യാപകരുടെ നേതൃത്വത്തിൽ തീവ്ര പരിശീലന പരിപാടി നടത്തി. കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ ശ്രീലത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്ത‍ു. ഹെഡ്മിസ്‍ട്രസ്സ് കെ ജി അംമ്പിളി, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ സംസാരിച്ച‍ു. അധ്യാപകരായ ജി മോഹനൻ, എ ശ്രീലക്ഷ്‍മി, രമാദേവി അമ്മ, ഒ ബിന്ദ‍ു, രമ്യാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മാർച്ച് 14ന് രാവിലെ 10.00 മണിക്ക് ആരംഭിച്ച പരിശീലനം വൈകിട്ട് 4.00 മണിക്ക് അവസാനിച്ച‍ു.

സി എസ് സ്‍മാരക അവാർഡ് ഗേൾസിന്.

സി എസ് സ‍ുബ്രഹ്‍മണ്യൻ പോറ്റിയ‍ുടെ സ്‍മരണക്കായി കര‍ുനാഗപ്പള്ളി നഗരസഭ നൽക‍ുന്ന സി എസ് സ്‍മരക വിദ്യാഭ്യാസ അവാർഡ് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന് ലങിച്ച‍ു. എസ് എസ് എൽ സി പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവ‍ും അധികം ഫ‍ുൾ എ പ്ലെസ്സ് നേടിയാണ് വിദ്യാലയം അവാഡിന് അർഹമായത്. കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്‍ത സിനിമതാരം ശ്രീ കരമന സ‍ുധീഷിൽനിന്ന് ഹെഡ്‍മിസ്‍ട്രസ്സ് കെ ജി അമ്പിളി, സ്റ‍്റാഫ് സെക്രട്ടറി വി ഗോപക‍ുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റർുവാങ്ങി. ആരംഭിച്ചത‍ുമ‍ുതൽ എല്ലാവർഷവ‍ും ഈ അവാർഡിന് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളാണ് അർഹത നേട‍ുന്നത്.

കളൿടറോട് സംസാരിക്കാം

നാളെ (03.03.2023), വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതൽ 8 മണി വരെ ബഹുമാനപ്പെട്ട ഇടുക്കി അസിസ്റ്റന്റ്  കലക്ടർ ഡോ. അരുൺ എസ് നായർ റൈറ്റിയസ് ഐ എ എസിന്റെ  വിദ്യാർത്ഥികളുമായി  സംസാരിക്കുന്നതാണ്. 2019 ലെ സിവിൽ  സർവീസ് പരീക്ഷയിൽ 55 ആം റാങ്ക് നേടി ഐഎസ് എന്ന പദവിയിലേക്ക് ഉയർന്ന വ്യക്തിയാണ് ഡോക്ടർ അരുൺ എസ് നായർ.  പുത്തൻ തലമുറയുടെ സിവിൽ സർവീസ് എന്ന ലക്ഷ്യത്തിന്  അദ്ദേഹത്തിന്റെ അറിവും അനുഭവസമ്പത്തും തീർച്ചയായും ഒരു കൈത്താങ്ങാകും. ഈ വിലപ്പെട്ട അവസരം നിങ്ങൾ ഓരോരുത്തരും  പ്രയോജന പ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു. *കളക്ടറോട് ചോദിക്കാം* എന്ന് ഈ പരിപാടിയിലേക്ക്  എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു. ഓൺലൈൻ ക്ലാസിന്റെ ലിങ്ക്  നാളെ വൈകുന്നേരം 6 മണിക്ക് ശേഷം റൈറ്റിയസ് ഐ എ എസിന്റെയും കരുനാഗപ്പള്ളി ഗേൾസ് സ്കൂളിന്റെയും ഒഫീഷ്യൽ വാട്ട്‍സാപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായിരിക്കും.

ടാലന്റ് ക്ലാസ്സ്‌ ആരംഭിച്ച‍ു.

കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് ഇൻസ്റ്റിട്ട്യൂട്ട് റൈറ്റിയസ് ഐ എ എസ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുമായി ചേർന്നു  സംഘടിപ്പിക്കുന്ന ടാലന്റ് ക്ലാസ്സ്‌ ഏപ്രിൽ 12 നു  കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച‍ു. ഏപ്രിൽ മുതൽ മെയ്‌ വരെ നീണ്ടുനിൽക്കുന്ന കോഴ്സിൽ വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ദ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷാനൈപുണി വികസനം, വിജ്ഞാന സംബന്ധിയായ ഗെയിമുകൾ, അടിസ്ഥാന ഗണിത ശാസ്ത്ര ക്ലാസുകൾ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായുള്ള ചർച്ചകളും പൊതുവിദ്യാഭ്യാസ ക്ലാസ്സുകളും സംഘടിപ്പിക്കപ്പെടുന്നു. വിശദ വിവരങ്ങൾക്കായി 8943049915, 7736291915 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

സംസ്‍കൃതം സ്‍കോളർഷിപ്പ് നേടി

ഓരോ അദ്ധ്യയനവർഷവും അക്കാഡമിക് സ്കൂളുകളിൽ സംസ്‌കൃതം പഠിക്കുന്ന കുട്ടികൾക്കുവേണ്ടി ജനുവരിമാസം നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്നവരിൽ യു.പി , ഹൈസ്കൂൾ വിഭാഗത്തിൽനിന്നും ക‍ുട്ടുകളെ തെരഞ്ഞെടുക്കുന്നു. സംസ്‍കൃത പഠനം പ്രോത്സാഹിപ്പിക്ക‍ുന്നതിനാണ് സ്‍കോളർഷിപ്പ് നൽക‍ുന്നത്. ഈ വർഷം സ്‍ക‍ൂളിലെ അഞ്ച് കുട്ടികൾക്കാണ് സെസ്‍കൃതം സ്കോളർഷിപ്പ് കിട്ടിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി രേവതി എസ് , ഒപത്താം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി ശിവകാമി , എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി ശ്രദ്ധ പി ജിത്ത് , ആറാം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി ദീപ്‍ത ഡി ധീരജ് , അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി മഞ്‍ജരി.

സംസ്ഥാനതല പ്രതിഭാ സംഗമത്തിൽ ആരഭി ശ്രീജിത്ത്

പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 2023 ഫെബ്രുവരി 4 മുതൽ 7 വരെ സംസ്ഥാനതല പ്രതിഭാ സംഗമം സംഘടിപ്പിക്കുന്ന‍ു. വയനാട് സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ നടക്ക‍ുന്ന നാല‍ുദിന സംദമത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആരഭി ശ്രീജിത്ത് പങ്കെട‍ുക്ക‍ുന്ന‍ു. കൊല്ലക ശ്രീയിൽ ശ്രീജിത്തിന്റെയും സോണി ലൂയിസ് ടീച്ചറിന്റെയും മകളാണ് ആരഭി ശ്രീജിത്ത്.

റീത്ത ടീച്ചർ ഉപജില്ല ജോയിന്റ് സെക്രട്ടറി

ശാസ്‍ത്ര ക്ലബ്ബിന്റെ കരുനാഗപ്പള്ളി ഉപജില്ല ജോയിന്റെ സെക്രട്ടറിയായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിലെ അധ്യാപികയായ റീത്താ സാമുവൽ ടീച്ചറെ തിരഞ്ഞെട‍ുത്ത‍ു.

മാജിക് ഷോ നടത്തി.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ എസ് പി സി ക്യാമ്പിന്റെ ഭാഗമായി മാജിക് ഷോ നടത്തി. വിജ്‍ഞാന വിസ്‍മയം എന്ന പേരിൽ നടത്തിയ പരിപാടി ക‍ുട്ടികൾക്ക് ഏറെ വിജ്ഞ‍ാനവ‍ും ഒപ്പം വിസ്മയവ‍ുമേകുന്നതായി. പ്രശത്‍ത മജീഷ്യൻ ഡോ. ഇടക്കകം ശാന്തകുമാറാണ് പരിപാടി അവതരിപ്പിച്ചത്. എസ്‍പിസി അധ്യാപകരായ സ‍ുജ രവികുമാർ, കരുൺ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

വിരമിച്ച അധ്യാപകർക്ക് ആധരവ് നൽകി.

സ്ക‍ൂളിൽനിന്ന് വിരമിച്ച അധ്യാപക‍ർക്ക് പിടിഎയും സ്ക‍ൂൾ ഭരണസമിതിയും ചേർന്ന് ആദരവ് നൽകി.

ടീം സെലക്ഷനും ഹോക്കി സ്പോർട്സ് കിറ്റ് സ്വീകരിക്കലും നടന്ന‍ു.

കരുനാഗപ്പള്ളിയുടെ വിദ്യാഭ്യാസമുന്നേറ്റത്തിന് കുതിപ്പേകിയ ഗേൾസ് ഹൈസ്കൂളിന്റെ കായിക പരിശീലനം ദേശീയ നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി ഹോക്കി സ്പോർട്സ്കിറ്റ് വിതരണവും വിവിധ ഗെയിമുകളുടെ പരിശീലനവും അത്‍ലറ്റിക് മീറ്റ് ഇവന്റുകളുടെ ഉദ്ഘാടനവും 2022 ഏപ്രിൽ 20-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് ബഹു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രി. എക്സ്. ഏണസ്റ്റ് നിർവ്വഹിച്ച‍ു. മുനിസിപ്പൽ ചെയർമാൻ ശ്രീ. കോട്ടയിൽ രാജു മുഖ്യപ്രഭാഷണം നടത്തി. ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ.എം. ജെ. മനോജ് പദ്ധതിവിശദീകരണം നടത്തി. ചടങ്ങിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.ശ്രീലത ടീച്ചർ, ആരോഗ്യക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.മീന, ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.ഇന്നസെന്റ് ബോസ്, മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ, സ്കൂൾ മാനേജർ വി.രാജൻപിള്ള, ഹെഡ്മാസ്റ്റർ കെ.ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് വൈ. നാസർ, സ്‍കൂൾ സീനിയർ അസിസ്റ്റന് കെ.ജി.അമ്പിളി, സ്റ്റാഫ് സെക്രട്ടറി വി.ഗോപകുമാർ, സ്‍ക‍ൂൾ കായിക അധ്യാപകൻ ബി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെട‍ുത്ത‍ു. സ്കൂൾ മാനേജർ വി.രാജൻപിള്ള ഹോക്കി സ്പോർട്സ് കിറ്റ് ഏറ്റുവാങ്ങി.

മാതാപിതാക്കളെ ഭരണഘടന പഠിപ്പിച്ച് പെൺമക്കൾ

കൊല്ലം ജില്ല സംപ‍ൂർണ്ണ ഭരണഘടന സാക്ഷരത പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ൂളിലെ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ രണ്ടായിരത്തിൽ അധികം പെൺകുട്ടികൾ വീട‍ുകളിൽ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും തങ്ങള‍ുടെ അയൽപക്കമാ‍ക്കും ഭരണഘടനയ‍ുടെ അന‍ുഛേദം 14 തുല്യതക്കുള്ള അവകാശം സംബമ്ധിച്ച ക്ലാസ്സ് എടുത്തു. നമ്മുടെ - ഭരണഘടന ഒരു നിയമ പുസ്തകമാണ്. അതിന്റെ സംരക്ഷണയിലാണ് നാം ജീവിക്കുന്നത്. 1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നു. ഭരണഘടനയുടെ ശില്പി ഡോ. . ബി. ആർ. അംബേദ്ക്കർ ആണ്. ഭരണഘടനയിലെ 14 അനുഛേദമാണ് തുല്യത അല്ലെങ്കിൽ സമത്വം. തുല്യരായിരിക്കുക എന്നാൽ നമ്മൾ ഓരോ മന‍ുഷ്യര‍ും ത‍ുല്യമ‍ൂല്യം ഉള്ളവരാണ്. അതായത് എന്നെപോലെയാണ് മറ്റുള്ളവരും. എനിക്കുളള ദു:ഖങ്ങളും സന്തോഷങ്ങള‍ും ചിന്തകള‍ും ആഗ്രഹങ്ങള‍ും ഇഷ്‍ടങ്ങള‍ും എല്ലാവ‍ക്ക‍ുമ‍ുണ്ട്. നിറത്തിന്റെ പേരിൽ ആരേയും അകറ്റി നിർത്തരുത്. ആൺകുട്ടികൾക്കുളള എല്ലാ അവകാശങ്ങളും പെൺകുട്ടികൾക്കും ഉണ്ട്. കളിക്കാനും ഉറക്കെ ചിരിക്കാനും ഉച്ചത്തിൽ സംസാരിക്കാനും എല്ലാവർക്കും ഒരേ പോലെ അവകാശമുണ്ട്. സമ്പത്തിന്റേയോ സ്ഥാനങ്ങളുടേയോ പേരിൽ ആരും ആരേയും മാറ്റി നിർത്തരുത്. തുല്യത നമ്മുടെ ഭരണഘടന ഉറപ്പാക്കുന്നു. തുല്യത ജീവിതത്തിലും പാലിക്കണം.


ഹിരോഷിമദിനം ആചരിച്ച‍ു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ എസ്പിസി വിദ്യാർഥികൾ ഹിരോഷിമ ദിനാചരണം നടത്തി.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എസ്പിസി കേഡറ്റുകൾ ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് ആരംഭിച്ച റാലി എസ്.ഐ സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി നഗരം ചുറ്റിയ ശേഷം റാലി സക‍ൂളിലെത്തി സമാപിച്ചു. അധ്യാപകരായ എം സുജ, എ ആർ കരുൺ കൃഷ്ണൻ, ഡി ഐ ഷാജി മോൻ, സീമ എന്നിവർ നേതൃത്വം നൽകി.

മ‍ുൻ മാനേജർ അഡ്വ: വി വി ശശീന്ദ്രൻ അന്തരിച്ച‍ു.

13 ജ‍ൂലൈ 2022

കരുനാഗപ്പള്ളി ഗേൾസ് & ബോയിസ് സ്‍ക‍ൂള‍ുകള‍ുടെ മ‍ുൻ മാനേജർ അഡ്വക്കേറ്റ് വി വി ശശീന്ദ്രൻ അവ‍ർകൾ (74) അന്തരിച്ച‍ു. നിലവിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗമായിരുന്നു. സി പി ഐ (എം) മുൻ കൊല്ലം ജില്ലാ കമ്മറ്റി അംഗം; സി ഐ ടി യു സംസ്ഥാന സെക്രട്ടറി.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, മത്സ്യഫെഡ് ചെയർമാൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടനയായിരുന്ന കെ എസ് എഫ് (എസ് എഫ് ഐ യുടെ പൂർവ്വ സംഘടന) ജില്ലാ സെക്രട്ടറിയായും (1969ൽ ) പ്രവർത്തിച്ചു. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തെ തിഹാർ ജയിലിൽ തടവിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ശശീന്ദ്രൻ സാറിന്. കരുനാ​ഗപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, കരുനാഗപ്പള്ളി ഹൗസിങ് കോ- –-ഓപ്പറേറ്റീവ് സൊസൈറ്റി, മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം എന്നിവയുടെ പ്രസിഡന്റ്, എന്നീ നിലകളിലും പ്രവർത്തിച്ചു. മികച്ച അഭിഭാഷകനായിരുന്നു. സാമൂഹ്യ പരിഷ്കർത്താവ്‌ ഡോ. വി വി വേലുക്കുട്ടിഅരയന്റെയും ജാനമ്മയുടെയും മകനായി ചെറിയഴീക്കൽ വിളാകത്ത് കുടുംബത്തിലായിരുന്നു ജനനം. ഭാര്യ: സുലോചനയമ്മ (റിട്ട. സെയിൽടാക്സ് കമീഷണർ). മക്കൾ: കിരൺ, ഡോ. ലക്ഷ്മി. മരുമകൻ: സിബിൽ. സൗമ്യനും സ്നേഹസമ്പന്നനുമായിരുന്ന പ്രിയ മാനേജർക്ക് ആദരാഞ്ജലികൾ.

ച‍ുമതലയേറ്റ‍ു

 കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിലെ പ‍ുതിയ ഹെഡ്‍മിസ്‍ട്രസ്സായി കെ ജി അമ്പിളി ടീച്ചർ ച‍ുമതലയേറ്റ‍ു.

വലത്ത്

പ്രഥമാദ്ധ്യാപകൻ വിരമിച്ച‍ു

കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിലെ പ്രഥമ അദ്ധ്യാപകൻ കെ ശ്രീക‍ുമാർ സർവ്വീസിൽനിന്ന് വിരമുച്ചു. 1992-ൽ ഗണിത അധ്യാപകനായി സ‍ർവ്വീസിൽ പ്രവേശിച്ച ശ്രീക‍ുമാർ സാർ 2020 ജ‍ൂൺ മാസം മ‍ുതൽ സ്‍ക‍ൂളിന്റെ പ്രഥമ അധ്യാപകനായി സേവനം അന‍ുഷ്‍ഠിച്ചു വരുകയായീര‍ുന്ന‍ു. കര‍ുനാഗപ്പള്ളി പടനായർക‍ുളങ്ങര വടക്ക് കാട്ട‍ുപറമ്പിൽ ക‍ുട‍ുംമ്പാംഗമാണ്.

വിരമിച്ച‍ു

കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂൾ അധ്യാപകരായ എൽ ശ്രീലേഖ, ആർ ഷീല എന്നിവർ സർവ്വീസിൽനിന്ന് വിരമിച്ച‍ു. എൽ ശ്രീലേഖ സ്‍ക‍ൂളിലെ സാമ‍ൂഹ്യശാസ്‍ത്ര അധ്യാപിക ആയിര‍ുന്ന‍ു.ആർ ഷീല ജീവശാസ്‍ത്രം അധ്യാപിക ആയിര‍ുന്ന‍ു.

സ്ഥാനകയറ്റം ലഭിച്ച‍ു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ൂൾ സാമ‍ൂഹ്യ ശ്സ്തര അധ്യാപിക പി രശ്മിദേവി ടീച്ചറിന് സഹോദര സ്ഥാപനമായ ബോയ്‍സ് ഹയർ സെക്കന്ററി സ്ക‍ൂളിൽ ഹെഡ്‍മിസ്‍ട്രസായി സ്ഥാനകയറ്റം ലങിച്ച‍ു.

എസ് എസ് എ. സി പരീക്ഷയുടെ മൂല്യനിർണയത്തിന് അപേക്ഷക്കാം.

2022 മാർച്ചിലെ എസ് എസ് എ. സി പരീക്ഷയുടെ മൂല്യനിർണയത്തിന് അസിസ്റ്റന്റ് എക്സാമിനർ/ അഡീഷണൽ ചീഫ് എക്സാമിനർ പോസ്റ്റിലേക്കുള്ള നിയമനത്തിന് 11.04.22 മുതൽ 21.04.22 വരെ സ്ക്കൂളിൽ അപേക്ഷ നൽകാവുന്നതാണ്. 12.05.22 ൽ ആരംഭിക്കുന്ന മൂല്യനിർണയം 27.05.22 ൽ അവസാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അംഗീകാരം ലഭിച്ച് 01.06.21 ൽ ഒരു വർഷം ഹൈസ്‍ക‍ൂൾ സർവ്വീസ് പൂർത്തിയാക്കുകയും 2021-22 വർഷം 10-ാം സ്റ്റാൻഡേർഡിൽ ക്ലാസ് എടുത്തിട്ടുള്ളതുമായ അദ്ധ്യാപകർക്ക് അസിസ്റ്റന്റ് എക്സാമിനർ പോസ്റ്റിന് അപേക്ഷിക്കാം. 01.06.21 ൽ 15 വർഷം ഹൈസ്‍ക‍ൂൾ സർവ്വീസ് പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് ( രസതനത്രം, ഊർജ്ജതനത്രം, ജീവശാസ്‍ത്രം - 10 വർഷം. ഇംഗ്ലീഷ് -8 വർഷം ) അഡീഷണൽ ചീഫ് എക്സാമിനർ പോസ്റ്റിന് അപേക്ഷിക്കാം. സ്ക്കൂൾ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ക്യാമ്പുകളിൽ മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളു. അപേക്ഷാ ഫോം സ്ക്കൂൾ ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 21.04.22 ഉച്ചയ്ക്ക് മുമ്പ് സ്ക്കൂൾ ഓഫീസിൽ നൽകണം.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ- 2 ചിത്രീകരണം

തികുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ടീം.


സ്മാർട്ട് ആൻറ് ഇൻറലിജൻറ് ക്ലാസ്സ് റൂം കം ഡിജിറ്റൽ തീയേറ്റർ ഉദ്ഘാടനം ചെയ്യ്തു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ സ്മാർട്ട് ആൻറ് ഇൻറലിജൻറ് ക്ലാസ്സ് റൂം കം ഡിജിറ്റൽ തീയേറ്റർ ഉദ്ഘാടനം പ്രൊഫ. റിച്ചാർഡ് ഹേ എം പി നിർവഹിച്ചു . അക്കാദമിക- ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് ആൻറ് ഇൻറലിജൻറ് ക്ലാസ്സ് റൂം കം ഡിജിറ്റൽ തീയേറ്റർ സജ്ജമാക്കിയത്. ക്ലാസ്സ്റൂം പഠനം കൂടുതൽ ആസ്വാദ്യകരം ആക്കാനുതകുന്ന ഡെസ്റ്റ്ഫ്രീ ടച്ച്സ്ക്രീനോട്കൂടിയ ഇൻട്രാക്ടീവ് ബോർഡ്, പ്രൊജക്ടർ, ഇന്റർ നെറ്റ്, സ്മാർട്ട് ടി.വി, ഹോം തിയേറ്റർ, സൗണ്ട് സിസ്റ്റം, ഡിജിറ്റൽ പോഡിയം, കോഡ് ലെസ് മൈക്ക്, ലാപ്ടോപ്പ്, വൈ-ഫൈ ഉൾപ്പെടെ അതിമനോഹരമായ രീതിയിലാണ് ക്‌ളാസ് മുറിയുടെ രൂപകല്പന. പ്രൊഫ. റിച്ചാർഡ് ഹേ എം പിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ലാസ്സ്മുറി ഒരുക്കിയത്. സ്കൂൾ പി ടി എ പ്രസിഡന്റ് കെ ജി ശിവപ്രസാദ് അധ്യക്ഷനായിരുന്നു . മാനേജർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ്ചെയർമാൻ ആർ രവീന്ദ്രൻപിള്ള, കൗൺസിലർ എൻ സി ശ്രീകുമാർ, പി ആർ വസന്തൻ, എ കെ രാധാകൃഷ്ണ പിള്ള, എം സുഗതൻ, ലൈജൂ, ബീന തമ്പി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ നന്ദിയും പറഞ്ഞു.

മികവിന്റെ മത്സര വേദിയിലേക്ക് വീണ്ടും.

'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയിലേയ്ക്ക് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ.

പൊതുവിദ്യാലയ മികവുകൾ അവതരിപ്പിക്കാനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് - ഐ.ടി.@ സ്‌കൂൾ) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിനെ തെരഞ്ഞെടുത്തു. സ്‌കൂളിൽ ഹരിതവിദ്യാലയം ടീം നവംബർ എട്ടിന് സന്ദർശനം നടത്തുമെന്നും നവംബർ 22 മുതൽ ഫ്‌ളോർ ഷൂട്ടിംഗ് ആരംഭിക്കുമെന്നും കൈറ്റ് വൈസ് ചെയർമാൻ അറിയിച്ചു. ഐ.ടി@സ്‌കൂൾ വിക്ടേഴ്‌സ് ചാനലിലും ദൂരദർശനിലും നവംബർ 27 മുതൽ ഹരിതവിദ്യാലയം സംപ്രേഷണം ചെയ്യും.

വായന ദിനം

യോഗ

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ യോഗ ദിനത്തോടനുബന്ധിച്ച നടന്ന യോഗ പ്രദർശനം.

സ്മാർട്ട് സ്കൂളിന് സ്മാർട്ട് ക്ലാസ്സ് റൂം.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പുതിയ ഡിജിറ്റൽ സ്മാർട്ട് ക്ലാസ്സ് മുറിയുടെ ഉദ്ഘാടനം ശ്രീ റിച്ചാഡ് ഹെ എം പി നവംബർ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് നിർവ്വഹിക്കുന്നു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയിലേയ്ക്ക്

പൊതുവിദ്യാലയ മികവുകൾ അവതരിപ്പിക്കാനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് - ഐ.ടി.@ സ്‌കൂൾ) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിനെ തെരഞ്ഞെടുത്തു. സ്‌കൂളിൽ ഹരിതവിദ്യാലയം ടീം നവംബർ എട്ടിന് സന്ദർശനം നടത്തുന്നു. നവംബർ 22 മുതൽ ഫ്‌ളോർ ഷൂട്ടിംഗ് ആരംഭിക്കുമെന്നും കൈറ്റ് വൈസ് ചെയർമാൻ അറിയിച്ചു. ഐ.ടി@സ്‌കൂൾ വിക്ടേഴ്‌സ് ചാനലിലും ദൂരദർശനിലും നവംബർ 27 മുതൽ ഹരിതവിദ്യാലയം സംപ്രേഷണം ചെയ്യും.

ലഘുഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു

കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല സ്കൂളിലെത്തുന്ന രക്ഷാകർത്താകൾക്കും മറ്റുളവർക്കും അത്യാവശം വിശപ്പും ദാഹവും അകറ്റാനൊരു സൗകര്യം ഒരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച ലഘൂ ഭക്ഷണശാലയുടെ ഉദ്ഘാടനം സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ നിർവ്വഹിച്ചു..

വിശക്കുന്ന വയറിന് അന്നമേകി അമ്മമനസുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ

പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യമായും ട്യൂഷനും മറ്റുമായി രാവിലെ വീട്ടിൽനിന്നി ഇറങ്ങി പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്ക് ഈടാക്കിയുമാണ് പ്രാതൽ നൽകുന്നത്. പ്രഭാത ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു. പ്രഭാത ഭക്ഷണം കുട്ടികൾ വീടുകളിൽനിന്ന് എത്തിക്കുന്നു. (കൗണ്ടർ പ്രവർത്തനം ദിവസവും രാവിലെ 9.15മുതൽ 9.45വരെ) പ്രഭാത ഭക്ഷണ കൗണ്ടർ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്യുതു.