ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/മാറിനിൽക്കാം സുരക്ഷിതരാകാം

Schoolwiki സംരംഭത്തിൽ നിന്ന്
19:06, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gpuramhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറിനിൽക്കാം സുരക്ഷിതരാകാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറിനിൽക്കാം സുരക്ഷിതരാകാം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം.ആരോഗ്യ പൂർണമായ ആയുസാണ് നമ്മളും മറ്റുള്ളവരും ആഗ്രഹിക്കുന്നത്.രോഗമില്ലാത്ത അവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ് പരിസരശുചിത്വം,രോഗപ്രതിരോധം,വ്യക്തിശുചിത്വം,സാമൂഹിക അകലം പാലിക്കൽ എന്നിവ.

പകർച്ചവ്യാധികൾ പകരുന്നത് തടയാനുള്ള പ്രധാന മാർഗമാണ് സാമൂഹിക അകലം പാലിക്കൽ. വ്യക്തികളുമായി സുരക്ഷിതമായി ഒരു മീറ്റർ അകലം പാലിക്കുന്നത് രോഗ പകർച്ചയെ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും. അകലം പാലിക്കുന്നതിലൂടെ തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴും സ്പര്ശനം വഴിയുള്ള രോഗപകർച്ച അകറ്റാം. അകലം പാലിക്കുന്നത് വഴി രോഗവ്യാപനതോത് കുറയ്ക്കാനും,സാമൂഹികവ്യാപനം തടയും.

കോവിഡ്-19 എന്ന ചികിത്സയില്ലാത്ത രോഗത്തിന്റെ വ്യാപനം തടയുന്നതിനുള്ള പ്രധാന മാർഗമാണ് സാമൂഹിക അകലം പാലിക്കുക.ആളുകൾ കൂട്ടം കൂടുമ്പോൾ പരസ്പരം സ്പർശിക്കുക,ചുമ, തുമ്മൽ,ഹസ്തദാനം വഴി വൈറസ് രോഗമില്ലാത്തവരിലും എത്തും.കര്ശന നിയന്ത്രണത്തിലൂടെ സ്വയം മാറിനിൽക്കുക എന്നത് തന്നെയാണ് രോഗവ്യാപനം പ്രതിരോധിക്കാനുള്ള പ്രധാന മാർഗം.മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരു ഒറ്റ വഴിയേ ഇപ്പോൾ നമ്മുടെ മുന്നിൽ ഉള്ളു;വീട്ടിലിരുക്കുക.സാമൂഹികമായി അകലം പാലിക്കുക അതിലുടെ നാടിനൊപ്പം ചേരുക.

ശ്രീലക്ഷ്മി. ആർ
9 C ഗുഹാനന്ദപുരം എച്ച് എസ് എസ്
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം