ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ കംപ്യുട്ടർ പരിജ്ഞാനം നൽകുന്നതിനും ആനിമേഷൻ ,ഗ്രാഫിക്സ് ,മലയാളം കമ്പ്യൂട്ടിങ് ,പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ അറിവ് നൽകുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നു .

വിദ്യാലയത്തിൽ ഈ ക്ലബ് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.സംഗീത ടീച്ചർ ,ദിനൂബ് സർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത് .

ഡിജിറ്റൽ മാഗസിൻ

തേൻ നിലാവ് എന്ന ഡിജിറ്റൽ മാഗസിൻ നിർമിച്ചു.വിദ്യാലയത്തിലെ രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ഇത് കൂടാതെ മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകൾ ഉൾപ്പെടുത്തി ഒരു കവിതാപുസ്തകവും ദുജിറ്റലായി നിർമിച്ചു .

ആനിമേഷൻ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിരവധി ആനിമേഷൻ വീഡിയോകൾ തയാറാക്കി.ഇതിലെ കഥാപാത്രങ്ങളും മറ്റും കുട്ടികൾ തന്നെ വരച്ചു തയാറാക്കിയതാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ് .

അഭിരുചി പരീക്ഷ

കമ്പ്യൂട്ടർ പഠന ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി അഭിരുചി പരീക്ഷകൾ നടത്തി

ക്യാമ്പുകൾ

ജനുവരി 19 നു വിദ്യാലയത്തിൽ ഒരു ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്




പോസ്റ്ററുകൾ

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്ററുകൾ നിർമിച്ചു

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെയ്ത ഡിജിറ്റൽ പോസ്റ്റർ

പ്രമാണം:34018 My magazine2.pdf

കവിതകൾ ഡിജിറ്റൽ രൂപത്തിൽ








കുട്ടികൾ തയാറാക്കിയ ആനിമേഷൻ വീഡിയോ



https://fb.watch/aS6wQmuCN-/


കുട്ടികളുടെ ഡിജിറ്റൽ മാഗസിൻ

https://online.fliphtml5.com/qlkrf/crvu/