ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
കുട്ടികളിൽ കംപ്യുട്ടർ പരിജ്ഞാനം നൽകുന്നതിനും ആനിമേഷൻ ,ഗ്രാഫിക്സ് ,മലയാളം കമ്പ്യൂട്ടിങ് ,പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ അറിവ് നൽകുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നു .
വിദ്യാലയത്തിൽ ഈ ക്ലബ് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.സംഗീത ടീച്ചർ ,ദിനൂബ് സർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത് .
ഡിജിറ്റൽ മാഗസിൻ
തേൻ നിലാവ് എന്ന ഡിജിറ്റൽ മാഗസിൻ നിർമിച്ചു.വിദ്യാലയത്തിലെ രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ഇത് കൂടാതെ മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകൾ ഉൾപ്പെടുത്തി ഒരു കവിതാപുസ്തകവും ഡിജിറ്റലായി നിർമിച്ചു .
ആനിമേഷൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിരവധി ആനിമേഷൻ വീഡിയോകൾ തയാറാക്കി.ഇതിലെ കഥാപാത്രങ്ങളും മറ്റും കുട്ടികൾ തന്നെ വരച്ചു തയാറാക്കിയതാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ് .
അഭിരുചി പരീക്ഷ
കമ്പ്യൂട്ടർ പഠന ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി അഭിരുചി പരീക്ഷകൾ നടത്തി.39 കുട്ടികൾ പങ്കെടുക്കുകയും 21 കുട്ടികളെ സെലക്ട് ചെയ്തു
ക്യാമ്പുകൾ
ജനുവരി 19 നു വിദ്യാലയത്തിൽ ഒരു ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു.ആനിമേഷൻ ,സ്ക്രാച്ച് തുടങ്ങിയ കാര്യങ്ങളായിരുന്നു ക്യാമ്പിൽ പരിചയപ്പെടുത്തിയത്
പോസ്റ്ററുകൾ
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്ററുകൾ നിർമിച്ചു
പ്രമാണം:34018 My magazine2.pdf
കവിതകൾ ഡിജിറ്റൽ രൂപത്തിൽ
കുട്ടികൾ തയാറാക്കിയ ആനിമേഷൻ വീഡിയോ
കുട്ടികളുടെ ഡിജിറ്റൽ മാഗസിൻ