ഗവ യു പി എസ് പെരിങ്ങമ്മല

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 20 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42648 peringammala (സംവാദം | സംഭാവനകൾ)
ഗവ യു പി എസ് പെരിങ്ങമ്മല
വിലാസം
പെരിങ്ങമ്മല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-02-201742648 peringammala




കട്ടികൂട്ടിയ എഴുത്ത്== ചരിത്രം == നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിന്‍റെ ചരിത്രം തേടിയിറങ്ങിയ ഞങ്ങള്‍ ഈ സ്കൂളില്‍ ആദ്യകാലം പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാര്‍ഷിക വിളകളാല്‍ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരുംതേന്‍മല എന്നോ മറ്റോ പെരിങ്ങമ്മലയെ വിളിച്ചിരുന്നുവെന്നാണ് വിശ്വാസം. വാഹനങ്ങളോ അവ ഓടിക്കാനുള്ള വഴികളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ചക്കടവണ്ടി പോകുന്ന ഒരു വഴി ഉണ്ടായിരുന്നു. ഇതുവഴി ബ്രൈമൂര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയായിരുന്നു. പൊടിപടലങ്ങള്‍ ഉയര്‍ത്തി കുണ്ടിലും കുഴിയിലും വീണ് ആടിയുലഞ്ഞുള്ള ചക്കടാവണ്ടിയുടെ പോക്ക് ഗ്രാമവാസികള്‍ക്ക് അത്ഭുതം കൂറുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ സായിപ്പന്‍മാരുടെ ഉടമസ്ഥതയിലുള്ള ബ്രൈമൂര്‍ എസ്റ്റേറ്റിലേക്ക് കുതിരപ്പുറത്ത് പോകുന്ന സായിപ്പന്‍മാരുടെ യാത്ര തദ്ദേശവാസികള്‍ക്ക് ഹരവും കൗതുകവും പകര്‍ന്നിരുന്നു. അക്കാലത്ത് വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നല്‍കിയിരുന്നില്ല. കൃഷിയായിരുന്നു മുഖ്യതൊഴില്‍. സ്കൂളില്‍ പോകുന്നതിലൊന്നും താല്‍പര്യം ജനിക്കാതിരുന്ന കാലം സര്‍ക്കാര്‍ വക ഭൂമി കൈയ്യേറിയാണ് കൃഷി ചെയ്തുവന്നിരുന്നത്. പെരിങ്ങമ്മലയിലെ പരിഷ‍്കാരസമൂഹത്തില്‍ പ്രഥമ സ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി, വിളയില്‍ നീലകണ്ഠപ്പിള്ള, പത്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായി നൂറ് വര്‍ഷങ്ങള്‍ക്ക്ക മുന്‍പ് ഒരു ആറുകാലിപ്പുര കെട്ടുകയുണ്ടായി. സര്‍ക്കാര്‍ വക ഒഴിഞ്ഞുകിടന്ന ഏകദേശം ഒരേക്കര്‍ ഉള്ള സ്ഥലത്താണ് ഈ ആറുകാലിപ്പുര കെട്ടയുണ്ടാക്കിയത്. ഓല കൊണ്ട് ചുറ്റിലും മറച്ചിരുന്നു. ഇതിനുമുമ്പ് ഈ പ്രദേശത്ത് സര്‍ക്കാര്‍ വകയിലല്ലാതെയുള്ള സ്കൂളും ഗുരുകുല വിദ്യാലയവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു. ആദ്യകാലത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസ്സുകളാണുണ്ടായിരുന്നത്. ആദ്യകാല ഹെഡ്മാസ്റ്ററോ അദ്ധ്യാപകരോ ആരായിരുന്നുവെന്ന് കണ്ടെത്താനായില്ല. ഞങ്ങളുടെ ചരിത്രാന്വേഷണത്തിന്‍റെ സ്രോതസ്സുകളായ റ്റി. സുലൈമാന്‍പിളള, വേലായുധന്‍ നായര്‍, മുഹമ്മദ് ഹനീഫ, പത്മനാഭന്‍ നായര്‍ എന്നിവരുടെ ഓര്‍മ്മയിലുള്ള ഹെഡ്മാസ്റ്റര്‍ കുളത്തൂര്‍ അയ്യര്‍ ആയിരുന്നു. ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഹെഡ്മാസ്റ്റര്‍ ആയിരുന്നു അദ്ദേഹം. നെടുമങ്ങാട് നിന്ന് കരിമണ്‍കോട് താമസമാക്കിയ കുളത്തൂര്‍ അയ്യര്‍ സര്‍ക്കാര്‍ പുതുതായി ആരംഭിക്കുന്ന സ്കൂളുകളിലൊക്കെ സേവനമനുഷ്ഠിക്കാന്‍ സര്‍ക്കാര്‍‌ ചുമതലപ്പെടുത്തിയിരുന്ന ആളാണ്. അദ്ദേഹത്തിന്‍റെ സേവനം പെരിങ്ങമ്മല യു. പി. എസ്സില്‍ ഏകദേശം ഇരുപത് വര്‍ഷമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നു. നന്ദിയോട്, പച്ചയിലുണ്ടായിരുന്ന സ്കൂളിലും, ഞാറനീലി സ്കൂളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മക്കളില്‍ രണ്ടുപേര്‍ ബ്രഹ്മചാരികളായി ഇപ്പോഴും കരിമണ്‍കോട്ടുള്ള വസതിയില്‍ കഴിയുന്നു. വെങ്കിടേശ്വര അയ്യര്‍ എന്ന അദ്ദേഹത്തിന്‍റെ ആറാമത്തെ പുത്രന്‍ നമ്മുടെ ചരിത്രാന്വേഷണത്തിന്‍റെ ഭാഗമായിരുന്നു. വേലുപ്പിള്ളയും പത്മനാഭന്‍ പിള്ളയുമായിരുന്നു ആദ്യകാല അദ്ധ്യാപകര്‍. കുട്ടികള്‍ അന്‍പതോളം വരുമെന്നാണ് കണക്ക്. ലഭ്യമായ രേഖകളനുസരിച്ച് സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം ഈ സ്കൂളില്‍ അഡ്മിഷന്‍ നേടിയ കുട്ടി ശങ്കരപ്പിള്ള മകള് പരേതയായ എല്‍. ദേവകിയമ്മയാണ്. കാട്ടുവഴിയലൂടെ ഒറ്റയ്ക്ക് സ്കൂളിലേക്ക് പോകുവാന്‍ കുട്ടികള്‍ക്ക് ഭയമായിരുന്നു. ആയതിനാല്‍ കുട്ടികള്‍ രണ്ടും മൂന്നും പേരടങ്ങുന്ന കൂട്ടമായിട്ടാണ് സ്കൂലില്‍ വന്നിരുന്നത്. ഏഴ് വ.യസ്സിലാണ് കുട്ടികളെ സ്കൂളില്‍ ചേര്‍ത്തിരുന്നത് സമാീപ പ്രദേശങ്ങളില്‌‍ നാലാം ക്ലാസ്സുള്ള ഒരു സ്കൂള്‍ പച്ചയിലും 5,6,7 ക്ലാസ്സുള്ള ഒരു സ്കൂള്‍ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത്. അതിനാല്‍ കുട്ടികള്‍ മൂന്നാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. അക്കാലത്ത് സദസ്യതിലകന്‍ എന്നറിയപ്പെട്ട ഡി. കെ. വേലുപ്പിള്ളയുടെ ശ്രമഫലമായി ഒരു ക്ലാസ്സുകൂടി അനുവദിച്ച് നാലുവരെയായി. നാട്ടുകാര്‍ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തു കൂടി ഇതിനോടൊപ്പം വാങ്ങിച്ചേര്‍ക്കുകയും അഞ്ചാം ക്ലാസ്സുകൂടി അവദിക്കുകയും ചെയ്തു. കാലത്തിന്‍റെ മാറ്റത്തില്‍ ആറുകാലിപ്പുര ചുറ്റിലും പച്ചക്കട്ടകൊണ്ട് കല്‍ഭിത്തി കെട്ടിയ ഓലപ്പുരയായും പിന്നീടത് അഴി അടിച്ച ഓലക്കെട്ടിടമായും ഇപ്പോള്‍ പെരിങ്ങമ്മല പഞ്ചായത്തിന്‍റെ ശ്രമഫലമായി തകരംമേഞ്ഞ കെട്ടിടമായും രൂപാന്തരം പ്രാപിച്ച വിദ്യാലയഭാഗം ഒരു സംര&ിത സ്മാരകമാണ്. അക്കാലത്ത് കുുട്ടികള്‍ക്കിരിക്കാന്‍ പരിമിതമായ ബ‍ഞ്ചുകളും അദ്ധ്യാപകര്‍ക്ക് സ്റ്റൂളുകളുമുണ്ടായിരുന്നു. ബഞ്ചുകളും സ്റ്റൂളുകളും ര&കര്‍ത്താക്കളുടയും നാട്ടുകാരുടെയും സംഭാവനകളായിരുന്നു. ഉച്ചക്കഞ്ഞിയോ ഉച്ചഭ&ണമോ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ വളരെ കുറവായിരുന്നു. സ്കൂളുകളില്‍ പ്രാര്‍ത്ഥനാഗീം രാജാവിനെ സ്തുതിക്കുന്നതായിരുന്നു, വഞ്ചീശമംഗളം എന്നാണിതിനെ അറിയപ്പെട്ടിരുന്നത്.അതിലെ ചില വരികള്‍ ഇവിടെ ചേര്‍ക്കുന്നു. വഞ്ചിഭൂമിപതേ!ചിരം സഞ്ചിതാഭം ജയിക്കേണം ദേവദേവന്‍ ഭവാനെന്നും ദേഹസൗഖ്യം വളര്‍ത്തണം പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതും യു. പി. സ്കൂളായി ഉയര്‍ത്തിയതും.. ഇരുപതിലേറെ ഹെഡ്മാസ്റ്റര്‍മാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പര്‍ശമേറ്റ, ശബ്ദങ്ങള്‍ മാറ്റൊലികൊണ്ട അറിവിന്‍റെ വാതായനങ്ങള്‍ തുറന്ന സരസ്വതി ക്ഷേത്രമാണിത്. ''''കട്ടികൂട്ടിയ എഴുത്ത്

ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരത്തില്‍ ഒരേക്കര്‍ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു. സ്കൂള്‍ വളപ്പില്‍ പയര്‍, ചീര, പാവല്‍, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷന്‍, ചോക്ക് തുടങ്ങിയവയുടെ നിര്‍മ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയില്‍ സ്കൂളിന്‍റെ ഒരു സ്റ്റാള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ചികിത്സാ സഹായ പദ്ധതിയിലുള്‍പ്പെടുത്തി അനേകം പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന് കഴിഞ്ഞിട്ടുണ്ട്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

കുളത്തൂര്‍ അയ്യര്‍ പി. കെ. കെ. നായര്‍ ശിവരാമന്‍ ആശാരി കൃഷ്ണന്‍ നായര്‍ നാരായണപിള്ള എം. അബ്ദുള്‍ അസീസ് പി. കൃഷ്ണന്‍ കുട്ടി നായര്‍ ജി. കൃഷ്ണപിള്ള എന്‍. സദാശിവന്‍ വി. ജെ. ഏലിയാമ്മ എം. രൈാജന്‍ യൂസഫ് കുഞ്ഞ് ദിവാകരന്‍ നായര്‍ രവീന്ദ്രന്‍ നായര്‍ പാലുവള്ളി ശശി ജെ. ബാലചന്ദ്രന്‍ നായര്‍ എ. ജമീലാബീവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പാലോട് രവി ഡോ. അജിത്കുമാര്‍ പാലോട് ദിവാകരന്‍ ജെ. ഗോപിനാഥക്കുറുപ്പ്

==മികവുകള്‍ ==കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാലോട് ഉപജില്ലയില്‍ കലോത്സവങ്ങളില്‍ അറബിക് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവല്‍ പങ്കെടുക്കാനും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്. സ്പോര്‍ട്സില്‍ പങ്കെടുത്ത് ജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_പെരിങ്ങമ്മല&oldid=338793" എന്ന താളിൽനിന്ന് ശേഖരിച്ചത്