ഗവ എൽ പി എസ് കാഞ്ഞിരംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
09:12, 3 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkvp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ എൽ പി എസ് കാഞ്ഞിരംപാറ
അവസാനം തിരുത്തിയത്
03-01-2024Abhilashkvp



== ചരിത്രം ==

1913 ൽ കാഞ്ഞിരംപാറ അയ്യപ്പൻപിള്ളയുടെ കളിയിലിൽ ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ് കാഞ്ഞിരംപാറ.ചിന്നനാശാനായിരൂന്നു അധ്യാപകൻ.ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്കുന്നൻകുഴി കുുഞ്ഞൻകുറുപ്പ് മാനേജരായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.അന്നത്തെ പ്രഥമാധ്യാപകൻ ചെല്ലപ്പൻ പിള്ളയായിരൂന്നൂ. 1936 ൽ അദ്ദേഹം സ്കൂൾ വിറ്റു.പൗരപ്രമുഖനായിരുന്ന ശേഖരപിള്ളയുടെ ഭാര്യ ഭാരതിയമ്മയായിരുന്നു മാനേജർ.ഒന്നു മുതൽ മൂന്നു ക്ളാസുകളായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നത്.കേരളത്തിലുടനീളം പ്രൈമറി വിദ്യാലയങ്ങൾ സറണ്ടർ ചെയ്തപ്പോൾ ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് മാനേജർ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.അപ്പോ ഹെഡ്മാസ്റ്റർ ശിവരാമപിള്ളയായിരുന്നു.ആദ്യ വിദ്യാർത്ഥി കുന്നംകുഴി രാമകൃഷ്ണപിള്ളയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

    സ്കൂളിൽ നിരവധി പഠന ഇതര പ്രവർത്തനങ്ങൾ നടത്തുന്നു. ഹരിത ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടന്നുവരുന്നു.ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു. ഗാന്ധിദർശൻ ക്ലബ്‌ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചയിലും ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടികൾ നടത്തുന്നു.''''വിദ്യാരംഗം കലാ സാഹിത്യവേദി യുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.'

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

2023-2024 അദ്ധ്യയന വർഷത്തിലെ സബ്ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ മികച്ച വിജയം നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചു. L P BOYS 50M ഓട്ടത്തിൽ നാലാം ക്ലാസിലെ അശ്വിൻ ഒന്നാം സ്ഥാനം നേടി.കൂടാതെ L P BOYS റിലേ വിഭാഗത്തിൽ ഒന്നാം സ്ഥാനംനേടാനും സാധിച്ചു.പാലോട് സബ്ജില്ലാ കായിക മേളയിൽ LP KIDDIES BOYS ഓവറോൾ നാലാം സ്ഥാനം നേടാനും നമ്മുടെ സ്കൂളിന് സാധിച്ചു.ഇത് സ്കുൂളിന്റെ മികച്ച വിജയമായി കരുതുന്നു.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)



{{#multimaps:8.73608,76.92145|zoom=18}}

റിലേ ഒന്നാം സ്ഥാനം
"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കാഞ്ഞിരംപാറ&oldid=2034541" എന്ന താളിൽനിന്ന് ശേഖരിച്ചത്