ഗവ. യു പി എസ് ചാല/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupschalai (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ നാട് | color=4 }} <center> <poem> നീളേ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്


നീളേ നിള നിറഞ്ഞൊഴുകും

നിത്യം മനോഹരമെന്റെ നാട്

നിത്യവും പൂക്കൾ വിടർന്ന് വിലസും

നിത്യ സൗഭാഗ്യം നിറഞ്ഞനാട്

പുകൾപ്പെറ്റ വഞ്ചിപ്പാട്ടിന്റെ ഈരടി

പൂങ്കാറ്റിലോടിവരുന്നനാട്

പൂങ്കുയിൽ പാടിപ്പറന്നുനടക്കും

പൂമ്പാറ്റ് പാറിവരുന്ന നാട്

തെങ്ങുകളെങ്ങും നിറഞ്ഞുനിന്ന്

തലയാട്ടി താലോലമാടും നാട്

സത്യവും നീതിയും തുല്യത പാലിക്കും

ഐശ്വര്യദേവിയാണെന്റെ നാട്

 

സുനിത
6 A ഗവ. യു പി എസ് ചാല, തിരുവനന്തപുരം, തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത