നീളേ നിള നിറഞ്ഞൊഴുകും
നിത്യം മനോഹരമെന്റെ നാട്
നിത്യവും പൂക്കൾ വിടർന്ന് വിലസും
നിത്യ സൗഭാഗ്യം നിറഞ്ഞനാട്
പുകൾപ്പെറ്റ വഞ്ചിപ്പാട്ടിന്റെ ഈരടി
പൂങ്കാറ്റിലോടിവരുന്നനാട്
പൂങ്കുയിൽ പാടിപ്പറന്നുനടക്കും
പൂമ്പാറ്റ് പാറിവരുന്ന നാട്
തെങ്ങുകളെങ്ങും നിറഞ്ഞുനിന്ന്
തലയാട്ടി താലോലമാടും നാട്
സത്യവും നീതിയും തുല്യത പാലിക്കും
ഐശ്വര്യദേവിയാണെന്റെ നാട്