ഗവ. യു പി എസ് ചാല/അക്ഷരവൃക്ഷം/ആരു തന്നൂ?

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupschalai (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരു തന്നൂ? | color=1 }} <center> <poem> കുഞ്ഞിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരു തന്നൂ?


കുഞ്ഞിനീ പുഞ്ചിരിയാരുതന്നു?

കുഞ്ഞിക്കുടമുല്ലപ്പൂവ്തന്നു.

പൂങ്കവിൾച്ചന്തമിതാരുതന്നു?

പൂക്കാലം വന്നപ്പോൾ സന്ധ്യതന്നു

കണ്ണിന്റെ നീലിമയാരുതന്നു?

വിണ്ണിന്റെ കൈകൾ കനിഞ്ഞുതന്നു

ആരിന്നു പഞ്ചാരയുമ്മതന്നു?

വാരിപ്പുണർന്നെനിക്കമ്മതന്നു.


 

ശക്തിവേൽ
5 A ഗവ. യു പി എസ് ചാല, തിരുവനന്തപുരം, തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത