ഗവ. യു പി എസ് കുറിഞ്ഞി/അക്ഷരവൃക്ഷം/ഗാന്ധി

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 7 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smithanetaji (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഗാന്ധി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗാന്ധി

ആരാണീ മുത്തച്ഛൻ കൂട്ടുകാരേ
നേരിന്റെ നേരായ രൂപമാർന്നോൻ
തോരാത്ത വാൽസല്യവർഷമായി
തീരാത്ത കാരുണ്യപുണ്യമായി
പാരിന്റെ പാരമ്യസത്യമായി
ഭാരതം ചൂടുന്ന പുണ്യമല്ലേ.

കാരിരുമ്പിന്റെ കഠോരതയും
നീരാക്കി മാറ്റിയ ബാപ്പുവല്ലേ
ഒക്ടോബർ രണ്ടിലാ ധന്യസ്മൃതി
ദീപ്തമാക്കീടാം മനസ്സുകളിൽ
വിനയത്തിന്റെ കിരീടം ചൂടിയ വലിയൊരു മുത്തച്ഛൻ

ആരാണീ മുത്തച്ഛൻ കൂട്ടുകാരേ
നേരിന്റെ നേരായ രൂപമാർന്നോൻ?
 

റിയ എൽദോ
7 A ഗവ.യു പി എസ് കുറിഞ്ഞി
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത