ഗവ. യു. പി. എസ്. ആലന്തറ

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JAHFARUDEEN.A (സംവാദം | സംഭാവനകൾ)
ഗവ. യു. പി. എസ്. ആലന്തറ
വിലാസം
ആലന്തറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
08-02-2017JAHFARUDEEN.A




ചരിത്രം

    1947 ജൂൺ മുതൽ സ്കൂള് ആരംഭിച്ചു.  ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂള് ആരംഭിച്ചത്.  ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു.  പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികള്.  മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു.
    അന്ന് അഞ്ഞൂറോളം കുട്ടികള് പഠിക്കുന്നുണ്ടായിരുന്നു.  ഒന്നു മുതൽ അഞ്ചു വരെ ക്ളാസ്സുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്.  1960-ൽ സ്കൂള് കെട്ടിടം കൊടുങ്കാറ്റില്ർ തകർന്ന് 2 കുട്ടികള് മരിച്ചു. അതിനുശേഷം കുട്ടികളെ പൂമുഖം എന്ന വീട്ടിലെ കളിയിലിൽ ഇരുത്തി പഠിപ്പിച്ചു.  തുടർന്ന് പരേതനായ ശ്രീ എൻ. ജനാർദ്ദനൻ്റെ വീട് ഇരിക്കുന്ന പുരയിടത്തിൽ (അന്ന് ഈ പുരയിടം നടവത്തൂർ മഠം ജനാർദ്ദനൻ പോറ്റിയുടെ  വകയായിരുന്നു)2 ഷെഡ്ഡുകെട്ടി ക്ലാസ്സുകള് പുനരാരംഭിച്ചു.  1961-ൽ അഞ്ചാം ക്ലാസ്സ് നിലനിർത്തിക്കൊണ്ട് പോകാൻ നിർവ്വാഹമില്ല എന്ന് അന്നത്തെ ഹെഡ് മാസ്റ്റർ അപേക്ഷ സമർപ്പിച്ചതിൻ്റെ ഫലമായി അഞ്ചാംക്ലാസ്സ് നിർത്തലാക്കി.  പിന്നീട് നാട്ടുകാരും സ്കൂള് അധികൃതരും നൽകിയ നിവേദനങ്ങളുടെ ഫലമായി 1981-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.   
     ഇന്ന് ഈ പ്രദേശത്ത് അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളേയും വാർത്തെടുക്കുന്നതിൽ ഈ സ്കൂള് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.  കലാരംഗത്ത് ശ്രീ ആലന്തറ കൃഷ്ണപിള്ള, സിനിമാരംഗത്ത്  ശ്രീ തുളസീദാസ്, ഡോക്ടറായി അമേരിക്കയിൽ സേവനമനുഷ്ടിക്കുന്ന  ശ്രീ സോമൻ,  ശ്രീ ജനാർദ്ദനൻ ഉണ്ണിത്താൻ തുടങ്ങി വ്യക്തികള് ഈ സ്കൂളിൽനിന്നും പഠിച്ചുയർന്നവരാണ്.
    ഒരു പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==(ക്രമത്തിൽ അല്ല) ശ്രീ മാധവൻ പിള്ള ശ്രീ ദാമോദരൻപിള്ള ശ്രീ നെൽസൺ ശ്രീ അബ്ദുൽസലാം ശ്രീ സുകുമാരപിള്ള ശ്രീമതി രാധാമണി ശ്രീ ഗോപിനാഥൻ നായർ ശ്രീ എൻ. രാജേന്ദ്രൻ ശ്രീ എസ്. ബാബു ശ്രീമതി ശാന്തമ്മ (തുടരുന്നു)

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

ചെമ്പൂര് മാധവൻപിള്ള മുക്കുന്നൂർ കേശവൻ ജനാർദ്ദനൻഉണ്ണിത്താൻ ജാനമ്മ ഗോദവർമ്മ ലീലാഭായി സാലി സാർ സൈനത്തുമ്മാള് സുകുമാരൻനായർ സരസ്സമ്മ പ്രസന്ന നളിനി ഭാസി ദേവകി അന്തർജ്ജനം പുഷ്കലകുമാരി ......മുതലായവർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.6916996,76.9076193| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._ആലന്തറ&oldid=327288" എന്ന താളിൽനിന്ന് ശേഖരിച്ചത്