ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/നശ്വരത

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhshpd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നശ്വരത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നശ്വരത


സർവ്വമനശ്വരമെന്നാർത്ത
അഹങ്കരിച്ചൊരു മർത്യനെ
സ്മരിപ്പതിനായി ഭൂതലേ
ആഗതമായൊരു സൂഷ്മാണു

ഏകനായ് വന്നതോർത്തിടാതെ
മായതൻ രഥത്തിലേറി
അജയ്യനായ് നടന്നിടുമ്പോൾ
താനാരെന്നറിഞ്ഞിടാനൊരു
പ്രകൃതിതൻ സൃഷ്ടിയെന്ന പോൽ


ദരിദ്ര ധനിക ഭേദമില്ല
ലിംഗസമത്വം ഒന്നുമില്ല
ചേർത്തിടുന്നു മൃത്യുവിൻ
തണുത്ത കമ്പളത്തിൽ

ജാതി മതമേതുമില്ല
ആചാരങ്ങൾ കൂട്ടിനില്ല
ഒന്നിൻ നിന്നെത്തിടുന്നു
ഒന്നിലേക്കായ് ലയിച്ചിടുന്നു
മനമേയറിഞ്ഞിടുക
നശ്വരത ഓർത്തിടുക .
 

റോഷൻ ആർ വാര്യർ
10 C ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത