ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/നശ്വരത

Schoolwiki സംരംഭത്തിൽ നിന്ന്
നശ്വരത


സർവ്വമനശ്വരമെന്നാർത്ത
അഹങ്കരിച്ചൊരു മർത്യനെ
സ്മരിപ്പതിനായി ഭൂതലേ
ആഗതമായൊരു സൂഷ്മാണു

ഏകനായ് വന്നതോർത്തിടാതെ
മായതൻ രഥത്തിലേറി
അജയ്യനായ് നടന്നിടുമ്പോൾ
താനാരെന്നറിഞ്ഞിടാനൊരു
പ്രകൃതിതൻ സൃഷ്ടിയെന്ന പോൽ


ദരിദ്ര ധനിക ഭേദമില്ല
ലിംഗസമത്വം ഒന്നുമില്ല
ചേർത്തിടുന്നു മൃത്യുവിൻ
തണുത്ത കമ്പളത്തിൽ

ജാതി മതമേതുമില്ല
ആചാരങ്ങൾ കൂട്ടിനില്ല
ഒന്നിൻ നിന്നെത്തിടുന്നു
ഒന്നിലേക്കായ് ലയിച്ചിടുന്നു
മനമേയറിഞ്ഞിടുക
നശ്വരത ഓർത്തിടുക .
 

റോഷൻ ആർ വാര്യർ
10 C ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത