ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ജീവസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവസ്സ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവസ്സ്


പിന്നിട്ട കാലത്തിൻ സംസ്ക്കാര ജീവസ്സിൻ
ശേഷിപ്പൂ തേടി ഞാനൊരു യാത്രയ്ക്കൊരുങ്ങവേ
കൂട്ടിതെൻ സംസ്ക്കാര ജീവാംശംതേടി ഞാൻ
തൂണായ തൂണിലും തുരുംമ്പിലും ആകവേ

ഏകനാം എന്നെ നെഞ്ചോടു ചേർക്കുവാൻ‌
ഇരുട്ടൻ കൈകൾ മാത്രം നീളുന്നു
ആ കൈകളിൽ കിടന്നു വിങ്ങി മരിക്കാതെ
ഞാൻ മാത്രം തനിയെ ഇരുട്ടിനെ തുരക്കുന്നു.

കണ്ടു ഞാൻ പാശ്ചാത്യ സംസ്ക്കാര കോട്ടയിൽ
എൻ സംസ്ക്കാര ജീവസിൻ ചിതയെരിയുന്നത്
ആ ചിതയിൽ നിന്നും ഒരു നുള്ള് ഭസ്മം
നെഞ്ചിൽ തൊട്ടെൻ ആത്മാവിൽ വാങ്ങവേ

അറിയുന്നു സംസ്ക്കാര പുനർജന്മ കൊടും കാറ്റായ്
ഈ ഭാരത മണ്ണിലൂടാകവേ വീശും ഞാൻ‍
ഈ പാശ്ചാത്യ സംസ്ക്കാര കോട്ട തകർക്കും ഞാൻ.

                                                                  

 

ദേവയാനി ആർ കൃഷ്ണ
9A ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത