ഗവ. എൽ പി എസ് സൗത്ത് മഴുവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് സൗത്ത് മഴുവന്നൂർ
വിലാസം
സൗത്ത് മഴുവന്നൂർ

സൗത്ത് മഴുവന്നൂർ PO
,
686669
സ്ഥാപിതം15 - 12 - 1912
വിവരങ്ങൾ
ഫോൺ04842769769
ഇമെയിൽlpsmazhuvannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25620 (സമേതം)
യുഡൈസ് കോഡ്32080500607
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു വർഗീസ്
പി.ടി.എ. പ്രസിഡണ്ട്മണിപ്രസാദ്‌ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ദീന ജയേഷ്
അവസാനം തിരുത്തിയത്
07-03-202225620


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ സൗത്ത് മഴുവന്നൂരിലെ ഗവൺമെൻറ് വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് സൗത്ത് മഴുവന്നൂർ.

ചരിത്രം

എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡിന്റെ തെക്കുഭാഗത്തായി സൗത്ത് മഴുവന്നൂർ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു . 1912 ൽ മടപ്പറമ്പിൽ ശ്രീ.പൈലി തരകൻ അവർകളുടെ സന്മനസിൽ സർക്കാരിലേക്ക് വിട്ടുകൊടുത്ത 50 സെൻറ് സ്ഥലത്താണ് ആദ്യമായി ഈ മലയാളം പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചതാണ് .അന്ന് കെട്ടിമേഞ്ഞുണ്ടാക്കിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1960-65 കാലഘട്ടത്തിലാണ് കെട്ടിമേഞ്ഞിരുന്ന കെട്ടിടം പൊളിച്ചു ബലപ്പെടുത്തി ഇന്ന് നാം കാണുന്ന ഈ രണ്ടു കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത് . ഈ സ്കൂളിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖർ ചാണ്ടി സാർ , പണിക്കർ സാർ , സാവിത്രി വാരസ്യാതുടങ്ങിയവരാണ് . ജനങ്ങളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ശ്രീ വാസുദേവൻ നായർ സാർ ഈ സ്കൂൾ മുറിയിൽ ആരംഭിച്ച ഒരു റൂറൽ പബ്ലിക് ലൈബ്രറി ആണ് നമ്മുടെ ഇന്നത്തെ മഴുവന്നൂർ പബ്ലിക് ലൈബ്രറിയായി വളർന്നിരിക്കുന്നത് . ഈ ഗ്രാമപഞ്ചായത്തിൽ ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഉള്ളതിനാൽ ജനസാന്ദ്രത കുറവാണ് . മഴുവന്നൂരിന്റെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊണ്ട് ഒരു ശതാബ്ദകാലമായി പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിൽ ഇപ്പോൾ LKG മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു . സമീപപ്രദേശങ്ങളിലെ പഠിതാക്കൾ ജാതിമതഭേദമില്ലാതെ ഇവിടെ പഠിച്ചു വരുന്നു .

3 മുറികളും 4 മുറികളും വീതമുള്ള രണ്ട് കെട്ടിടത്തിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസ് മുറികൾ100 വർഷത്തോളം പഴക്കം ചെന്നതിന്റെ പേരിൽ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 5 മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം ജൂൺ മുതൽ പ്രവർത്തസജ്ജ മാകുന്നതാണ്.

ഭൗതികസൗകര്യങ്ങൾ

  • പുതിയ ഇരുനില കെട്ടിടം
  • റീഡിംഗ് റൂം
  • ലൈബ്രറി
  • കളിസ്ഥലം
  • പാർക്ക്
  • സ്കൂൾ വാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൃഹസന്ദർശനം
  • പൊതുവിഞ്ജാന പ്രവർത്തനങ്ങൾ
  • സജീവമായ സ്കൂൾ പി ടി എ
  • വായന പ്രവർത്തനങ്ങൾ
  • ഉച്ചഭക്ഷണം
  • ക്ലാസ് പി ടി എ
  • വിപുലമായദിനാചരണകൾ

മുൻ സാരഥികൾ

  • എം മാത്യു 1960 - 1976
  • കൈമൾ 1976 - 1981
  • വർഗീസ് 1981 - 1993
  • അന്നകുഞ്ഞ് 1993 -1994
  • ലീല 1994 - 1996
  • സി കെ രാഘവൻ 1996 - 1997
  • മേരി 1997 - 2000
  • എം കേശവൻ 2000 - 2002
  • യാക്കോബ് 2002 - 2003
  • ജഗദമ്മ 2003 - 2004
  • മേരി 2004 - 2011
  • ഉഷ കെ ജി 2011 - 2020
  • ബാബു വർഗീസ് 2020 -

നേട്ടങ്ങൾ

അധ്യായനരംഗത്തും മറ്റു കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന ഈ സ്കൂൾ കഴിഞ്ഞ 8 വർഷമായി തുടർച്ചയായി കോലഞ്ചേരി സബ്ജില്ലയിലെ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അന്ന പൗലോസ് (World Food Safety Officer)

വഴികാട്ടി

സൗത്ത് മഴുവന്നൂർ പെട്രോൾപമ്പിന്റെ അടുത്താണ് .

{{#multimaps:10.005940, 76.486337 |zoom=18}}