ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/മാലിന്യവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
18:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാലിന്യവും ശുചിത്വവും

ഒരു സ്ഥലത്ത് രണ്ട് ചങ്ങാതിമാർ ഉണ്ടായിരുന്നു. അവരുടെ പേരാണ് വേണുവും ,രാജുവും. അങ്ങനെ ഒരു ദിവസം വേണു തന്റെ കൂട്ടുകാരനെ വിരുന്നിന് വിളിച്ചു.അങ്ങനെ 'ആ ദിവസം എത്തി.രാജുവേണുവിന്റെ വീട്ടിൽ കൃത്യസമയത്തുതന്നെ എത്തി. അവിടെയെത്തിയപ്പോഴോ, അവിടെ കണ്ട കാഴ്ച രാജുവിന് അസംതൃപ്തി ഉണ്ടാക്കി.വേണുന്റെ വീടും ,പരിസരവും ചപ്പുചവറുകൾ കൊണ്ട് നിറഞ്ഞ് കിടക്കുന്നു. വിരുന്ന് കഴിഞ്ഞ് മടങ്ങുന്നേരം എല്ലാ പേരോടുമായി രാജു.വീട് വൃത്തിയാക്കി ഇടുണം എന്ന് പറഞ്ഞ് മടങ്ങി. മറ്റൊരു ദിവസം രാജു തന്റെ കൂട്ടുകാരന്റെ വീട്ടിൽ ചെന്നപ്പോഴുംവീടും പരിസരവും മാലിന്യം നിറഞ്ഞ് കിടക്കുന്നത് കണ്ടു. ഈച്ചയും പ്രാണികളും കൊതുകുകളും നിറഞ്ഞ് കിടക്കുന്നത് കണ്ടു. 'കൂട്ടുകാരനെ അന്വേഷിച്ചപ്പോൾ ആശുപത്രിയിലാണെന്ന് അറിഞ്ഞു. ഡെങ്കിപ്പനിയാണ് തന്റെ കൂട്ടുകാരനെന്ന് അയൽപക്കക്കാർ പറഞ്ഞ് രാജു അറിഞ്ഞു . രാജു തന്റെ കുട്ടുകാരനെ അന്വേഷിച്ച് ആശുപത്രിയിൽ എത്തി. അവിടെ ക്ഷീണിച്ച് അവശനായ തന്റെ കൂട്ടുകാരനെയാണ് രാജുവിന് കാണാൻ കഴിഞ്ഞത്.ഞാൻ അപ്പോഴേ പറഞ്ഞില്ലേ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന്. അതു കൊണ്ടല്ലേ എനിക്ക് നിന്നെ'ഇങ്ങനെ ഇവിടെ കാണേണ്ടി വന്നത്.കൂട്ടുകാരൻ പറഞ്ഞത് അനുസരിച്ചിരുന്നു എങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് വേണുവിന് മനസ്സിലായി.

അനാമിക. ബി. എസ്
4c ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ