ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/കൊറോണ വെെറസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വെെറസ്

ഞാനിന്ന് നിങ്ങളോട് പറയാം പോകുന്നത്,കൊറോണ എന്ന വൈറസിനെ കുറിച്ചും അതിനെ തുരത്തി ഓടിക്കേണ്ട മാർഗങ്ങളെ കുറിച്ചും നാം എടുക്കേണ്ട മുൻ കരുതലുകൾ,എന്നിവയെ കുറിച്ചുമാണ്.നമുക്ക് ഏവർക്കും അറിയാം ഇന്ന് ലോകമാകമാനം പടർന്നുപിടിക്കുന്ന അതിഭയങ്കരമായ ഒരു വൈറസാണ് കൊറോണ അഥവാ കോവിഡ് 19.പലതരം വൈറസുകൾ ഉണ്ടെങ്കിലും മനുഷ്യരാശിയെ ഒന്നാകെ പിടിച്ചു നിർത്തിയ ഒരു വൈറസാണ് കൊവിഡ്.19.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ മാർക്കറ്റിൽനിന്ന് ആണെന്ന് പറയപ്പെടുന്നു. പലതരം വൈറസുകൾ ഉണ്ടെങ്കിലും 2019 ഡിസംബർ മാസത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് നോവൻ കൊറോണാ വൈറസ് എന്ന് അറിയപ്പെടുന്നു.ഇനി നമുക്ക് ഈ ലോകത്തുനിന്ന് അതിഭയങ്കരമായ ഈ വൈറസിനെ തുരത്തി ഓടിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ കുറിച്ച് നോക്കാം. ഏറ്റവും പ്രധാനപ്പെട്ടത്, ആളുകൾ കൂടുന്ന സ്ഥലത്ത് പോകാതിരിക്കുക, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുക പുറത്ത് പോയിട്ട് വരുമ്പോൾ ആൾക്കഹോൾ ബേസ്ഡ് സാനി ടൈസർ കൊണ്ട് കൈയുടെ ഉൾവശവും പുറം വശവും നന്നായി തേച്ചു പിടിപ്പിച്ച് വൃത്തിയാക്കുക.<
ഇനി നമുക്ക് കൊറോണാ ഇല്ലാത്ത എല്ലാവരും പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുന്ന ഒരു നല്ല നാളെക്കായി പ്രാർത്ഥിക്കാം

ദേവിക പി എസ്
2 A ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം