ഗവ. എച്ച് എസ് തോൽപ്പെട്ടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

പ്രവേശനകവാടം

2011 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെട്ടിടങ്ങളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും കാലത്തിൽ വലിയ പരിമിതികൾ നേരിട്ട വിദ്യാലയം പിന്നീട് പടിപടിയായി ആവശ്യമായ കെട്ടിടങ്ങളൂം, ആവശ്യമായ എണ്ണം ടോയിലറ്റുകൾ, കളിസ്ഥലം, സ്റ്റേജ്, അടുക്കള എന്നിവയും നിലവിലുള്ള അവസ്ഥയിലേക്ക് വളർന്നു. സ‍ർക്കാരിന്റേയും വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് എന്നിവയുടേയും വിവിധ പദ്ധതികളിലൂടെ ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. വയനാട് ജില്ലാ പഢ്ചായത്തിന്റെ സഹായത്തോടെയുള്ള ഡൈനിങ് ഹാൾ നിർമാണവും മാനന്തവാടി എം.എൽ.എ ശ്രീ ഒ. കേളു അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള പുതിയ അടുക്കള നിർമാണവും അതിവേഗം പുരോഗമിക്കുന്നു. കേന്ദ്രസർക്കാരിന്റെ "ആസ്പിരേഷൻ ജില്ലാ" ഫണ്ടുപയോഗിച്ച് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കളിസ്ഥലത്തിന്റെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്.

പ്രധാന കെട്ടിടങ്ങൾ

  • 2020ൽ ഉദ്ഘാടനം ചെയ്ത ആർ.എം.എസ്.എ ഫണ്ടുപയോഗിച്ച് നിർമിച്ച യു.പി വിഭാഗം കെട്ടിടം.
  • 2014 ൽ നി‍ർമിച്ച ഓഫീസ് ബ്ളോക്ക് (ഓഫീസ്, സ്ററാഫ് റൂം, ആറു ക്ലാസ്സ് മുറികൾ)
  • നിലവിൽ വിദ്യാലയത്തിന്റെ ഹാൾ ആയി പ്രവർത്തിക്കുന്ന പഴയ യു.പി ബ്ളോക്ക്
  • എം.എൽ.എ ഫണ്ടുപയോഗിച്ച് നി‍‍ർമിച്ച എട്ടാം തരം ക്ലാസ്സുകൾ പ്രവർത്തിക്കുന്ന രണ്ടു ക്ലാസ്സ് മുറികൾ അടങ്ങിയ കെട്ടിടം.
  • സയൻസ് ലാബും സ്റ്റോറും പ്രവർത്തിക്കുന്ന പഴയ യു.പി ഓഫീസ് കെട്ടിടം.
  • പാചകപ്പുര, സ്റ്റോർ റൂം എന്നിവയടങ്ങിയ കെട്ടിടം.
  • പുതുതായി ഉണ്ടാക്കിയ പാചകപ്പുര.
  • സ്ക്കൂൾ സ്റ്റേജ്.

ആൽക്കമി (The Science Lab)

അറിയാനും ഗ്രഹിക്കാനും ഉള്ള മനുഷ്യ ജിജ്ഞാസക്ക് മനുഷ്യ ആയുസ് ഓളം പഴക്കം ഉണ്ട്. ശാസ്ത്രം എന്ന കൊച്ചുചെപ്പിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാധ്യതകളുടെ ലോകം കുഞ്ഞു മനസുകൾക്ക് തുറന്നു നൽകുക ആണ് ശാസ്ത്രലാബുകൾ. അക്കാദമിക പ്രവർത്തനങ്ങളിൽമാത്രം ഒതുങ്ങി നിൽക്കാതെ മധുര നെല്ലിക്ക ആകുന്ന ശാസ്ത്രം 'കുട്ടിപ്രതിഭകൾക് ശോഭ നൽകുന്ന വേദി കൂടെ ആണ്. വിദ്യാലയത്തിൽ 3ഭാഗമായി തന്നെ ശാസ്ത്രലാബ് ക്രമീകരിച്ചിരിക്കുന്നു

ഫിസിക്കൽ സയൻസ് കോർണർ

  • ഊർജതന്ത്ര/രസതന്ത്ര ഉപകരണങ്ങൾ, ‍ഡയോഡ്, റിയോസ്റ്റാറ്റ്, ഇലക്ട്രോമാഗ്നറ്റുകൾ, വ്യത്യസ്ത ആകൃതിയിലുള്ള കാന്തങ്ങൾ, മാഗ്‍ലവ് ട്രെയിൻ, പ്രതിരോധങ്ങൾ- ശ്രേണി, സമാന്തരം, ചാർട്ടുകൾ, അളവുപകരണങ്ങൾ, ലാക്റ്റോമീറ്റർ പോലുള്ള ഇപ്രൊവൈസ്ഡ് ഉപകരണങ്ങൾ തുടങ്ങിയവ ലാബിൽ ലഭ്യമാണ്.
  • രസതന്ത്രലാബ്- ആറ്റം മോഡലുകൾ, അറീനിയസ് കൺസപ്റ്റ് ചാർട്ട്, ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ, മറ്റ് രാസസംയുക്തങ്ങൾ എന്നിവ ലഭ്യമാണ്.

ഗണിതംമധുരം (ഗണിത മൂല)

  1. ജോമേട്രിക് പറ്റേൺ
  2. ഗണിത പസിലുകൾ
  3. ഗണിത ഉപകരണങ്ങൾ.
  4. സ‍ർക്കുലർ ജിയോ ബോർഡ്, മൾട്ടിപ്ളിക്കേഷൻ ടേബിൾ, ഈസിമേത്സ് സ്ടിപ്സ്
  • ജീവശാസ്ത മൂല (Biology corner)
  • വിവിധ സ്പെസിമെൻ മാതൃകകൾ
  • സസ്യ ശാസ്ത്രസ്പെസിമെനുകൾ

കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്താനും അവരെ ജിജ്ഞാസുക്കളാക്കി മാറ്റാനും ശാസ്ത്രിയ മനോഭാവവും യുക്തിബോധവും ഉണ്ടാക്കാനും സയൻസ് ലാബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കും തെറ്റായ വിശ്വാസപ്രവണതകൾക്കും പകരം ശാസ്ത്രിയ നിഗമനം രൂപീകരിക്കാൻ സഹായിക്കുന്നു. അറിവിന്റെ ഒരു പുതിയ ലോകം കുഞ്ഞുമനസ്സുകൾക്ക് അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യം. ഈ വർഷം നടത്തിയ ചില പ്രവർത്തങ്ങൾ ചുവടെ.