"ഗവ. എച്ച് എസ് തോൽപ്പെട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 49: വരി 49:
15075_it1.jpeg
15075_it1.jpeg
15075_it2.jpeg
15075_it2.jpeg
15075_it3.jpeg
15075_it4.jpeg
15075_it4.jpeg
</gallery>
</gallery>

13:17, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

പ്രവേശനകവാടം

2011 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെട്ടിടങ്ങളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും കാലത്തിൽ വലിയ പരിമിതികൾ നേരിട്ട വിദ്യാലയം പിന്നീട് പടിപടിയായി ആവശ്യമായ കെട്ടിടങ്ങളൂം, ആവശ്യമായ എണ്ണം ടോയിലറ്റുകൾ, കളിസ്ഥലം, സ്റ്റേജ്, അടുക്കള എന്നിവയും നിലവിലുള്ള അവസ്ഥയിലേക്ക് വളർന്നു. സ‍ർക്കാരിന്റേയും വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് എന്നിവയുടേയും വിവിധ പദ്ധതികളിലൂടെ ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. വയനാട് ജില്ലാ പഢ്ചായത്തിന്റെ സഹായത്തോടെയുള്ള ഡൈനിങ് ഹാൾ നിർമാണവും മാനന്തവാടി എം.എൽ.എ ശ്രീ ഒ. കേളു അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള പുതിയ അടുക്കള നിർമാണവും അതിവേഗം പുരോഗമിക്കുന്നു. കേന്ദ്രസർക്കാരിന്റെ "ആസ്പിരേഷൻ ജില്ലാ" ഫണ്ടുപയോഗിച്ച് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കളിസ്ഥലത്തിന്റെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്. സ്ക്കൂളും കളിസ്ഥലവും ഉൾപ്പടെ മൂന്ന് എക്കർ സ്ഥമാണ് ആകെയുള്ളത്. ഈ സ്ഥലത്തിന് ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട്. 2021 - 22 അധ്യയനവർഷം അഞ്ചു മുതൽ പത്തുവരെക്ലാസ്സുകളിൽ ഓരോന്നിലുമായി രണ്ടു ഡിവിഷനുകളിലായി പന്ത്രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. യു. പി. സ്ക്കൂൾ പ്രവർത്തിക്കുന്ന സമയത്ത് രണ്ടു പഴയ കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഇപ്പോൾ ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നില്ല. ഹൈസ്ക്കൂൾ ആയി ഉയർത്തിയതിന്നു ശേഷം എട്ടു ക്ലാസ്സ് മുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കപ്പെട്ടു. നിലവിൽ വിദ്യാലയത്തിന്റെ ഓഫീസ്, സ്റ്റാഫ് റൂം, പത്താം തരത്തിലെയും ഒൻപതാം തരത്തിലെയും ക്ലാസ്സ് മുറികൾ, സയൻസ് ലബോറട്ടറി എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എട്ടാം തരം ഡിവിഷനുകൾ മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിലെ രണ്ട് മുറികളിലായി പ്രവർത്തിക്കുന്നു. ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2021 ൽ പണി പൂർത്തിയാക്കിയ ഇരുനില കെട്ടിടത്തിലാണ് പ്രൈമറി വിഭാഗം ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഈ കെട്ടിടത്തോട് ചേർന്ന് 2021 വ‍ർഷം ഒരു ലൈബ്രറി റൂം കൂടി തയ്യാറായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ പാഠപുസ്തക സ്റ്റോർ, സയൻസ് ലബേറട്ടറി എന്നിവപ്രവർത്തിക്കുന്ന കെട്ടിടം, സ്ക്കൂൾ കൗൺസിലിങ് റൂം, പൊതുപരിപാടികൾ നടത്താനുള്ള സ്ക്കൂൾ ഓഡിറ്റോറിയം എന്നിവയും വിദ്യാലയത്തിൽ നിലവിൽ ഉണ്ട്. എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള ഉച്ചഭക്ഷണ ശാലയുടെ നവീകരണവും ആധുനിക പാചകപ്പുരയുടെ നിർമാണവും പൂർത്തീകരണ ഘട്ടത്തിലാണ്. 2022-23 അധ്യനവർഷം സമഗ്രശിക്ഷ കേരള, വിദ്യാലയത്തിൽ ടിങ്കറിങ് ലാബ് (ATL) അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെയും ജീവനക്കാരുടെയും ഉപയോഗത്തിന് മതിയായ ടോയ്‍ലറ്റുകൾ നിലവിലുണ്ട്. ആൺകുട്ടികളുടെ ഉപയോഗത്തിന് 18 എണ്ണവും പെൺകുട്ടികളുടെ ഉപയോഗത്തിന് 22 എണ്ണവും ടോയ്‍ലറ്റുകൾ നിലവിൽ ലഭ്യമാണ്. ജലലഭ്യതയ്ക്കായി വേനൽക്കാലത്തും ജലലഭ്യതയുള്ള കിണറും മറ്റൊരു കുഴൽക്കിണറും വിദ്യാലയത്തിലുണ്ട്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും വിദ്യാലയത്തിൽ ജില്ലാ പഞ്ചായത്ത് രണ്ടു തവണയായി അനുവദിച്ച സോളാർ പ്ളാന്റുകൾ പ്രവർത്തിച്ചും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാകുന്നുണ്ട്. ഇതു കൂടാതെ കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോർജ്ജപദ്ധതിയനുസരിച്ചുള്ള പുതിയ പ്ളാന്റും ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. വിദ്യാലയത്തിന്റെ മുഖ്യകെട്ടിടങ്ങൾക്ക് മുന്നിലായി ഗ്രൗണ്ടും അതിന്നൊരു വശത്തായി സ്റ്റേജും ഉണ്ട്. കൂടാതെ അതിന്നോടു ചേർന്ന് വിശാലമായ കളിസ്ഥലവും വിദ്യാലയത്തിന് സ്വന്തം. കളിസ്ഥലം ഇരിപ്പിടങ്ങൾ സഹിതം നവീകരിച്ചു സംരക്ഷിക്കാൻ ആസ്പിരേഷൻ ജില്ലാ പദ്ധതി പ്രകാരം മുപ്പതുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

പ്രധാന കെട്ടിടങ്ങൾ

  • 2020ൽ ഉദ്ഘാടനം ചെയ്ത ആർ.എം.എസ്.എ ഫണ്ടുപയോഗിച്ച് നിർമിച്ച യു.പി വിഭാഗം കെട്ടിടം.
  • 2014 ൽ നി‍ർമിച്ച ഓഫീസ് ബ്ളോക്ക് (ഓഫീസ്, സ്ററാഫ് റൂം, ആറു ക്ലാസ്സ് മുറികൾ)
  • നിലവിൽ വിദ്യാലയത്തിന്റെ ഹാൾ ആയി പ്രവർത്തിക്കുന്ന പഴയ യു.പി ബ്ളോക്ക്
  • എം.എൽ.എ ഫണ്ടുപയോഗിച്ച് നി‍‍ർമിച്ച എട്ടാം തരം ക്ലാസ്സുകൾ പ്രവർത്തിക്കുന്ന രണ്ടു ക്ലാസ്സ് മുറികൾ അടങ്ങിയ കെട്ടിടം.
  • സയൻസ് ലാബും സ്റ്റോറും പ്രവർത്തിക്കുന്ന പഴയ യു.പി ഓഫീസ് കെട്ടിടം.
  • പാചകപ്പുര, സ്റ്റോർ റൂം എന്നിവയടങ്ങിയ കെട്ടിടം.
  • പുതുതായി ഉണ്ടാക്കിയ പാചകപ്പുര.
  • സ്ക്കൂൾ സ്റ്റേജ്.

ആൽക്കമി (The Science Lab)

അറിയാനും ഗ്രഹിക്കാനും ഉള്ള മനുഷ്യ ജിജ്ഞാസക്ക് മനുഷ്യ ആയുസ് ഓളം പഴക്കം ഉണ്ട്. ശാസ്ത്രം എന്ന കൊച്ചുചെപ്പിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാധ്യതകളുടെ ലോകം കുഞ്ഞു മനസുകൾക്ക് തുറന്നു നൽകുക ആണ് ശാസ്ത്രലാബുകൾ. അക്കാദമിക പ്രവർത്തനങ്ങളിൽമാത്രം ഒതുങ്ങി നിൽക്കാതെ മധുര നെല്ലിക്ക ആകുന്ന ശാസ്ത്രം 'കുട്ടിപ്രതിഭകൾക് ശോഭ നൽകുന്ന വേദി കൂടെ ആണ്. വിദ്യാലയത്തിൽ 3ഭാഗമായി തന്നെ ശാസ്ത്രലാബ് ക്രമീകരിച്ചിരിക്കുന്നു

ഫിസിക്കൽ സയൻസ് കോർണർ

  • ഊർജതന്ത്ര/രസതന്ത്ര ഉപകരണങ്ങൾ, ‍ഡയോഡ്, റിയോസ്റ്റാറ്റ്, ഇലക്ട്രോമാഗ്നറ്റുകൾ, വ്യത്യസ്ത ആകൃതിയിലുള്ള കാന്തങ്ങൾ, മാഗ്‍ലവ് ട്രെയിൻ, പ്രതിരോധങ്ങൾ- ശ്രേണി, സമാന്തരം, ചാർട്ടുകൾ, അളവുപകരണങ്ങൾ, ലാക്റ്റോമീറ്റർ പോലുള്ള ഇപ്രൊവൈസ്ഡ് ഉപകരണങ്ങൾ തുടങ്ങിയവ ലാബിൽ ലഭ്യമാണ്.
  • രസതന്ത്രലാബ്- ആറ്റം മോഡലുകൾ, അറീനിയസ് കൺസപ്റ്റ് ചാർട്ട്, ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ, മറ്റ് രാസസംയുക്തങ്ങൾ എന്നിവ ലഭ്യമാണ്.

ഗണിതംമധുരം (ഗണിത മൂല)

  1. ജോമേട്രിക് പറ്റേൺ
  2. ഗണിത പസിലുകൾ
  3. ഗണിത ഉപകരണങ്ങൾ.
  4. സ‍ർക്കുലർ ജിയോ ബോർഡ്, മൾട്ടിപ്ളിക്കേഷൻ ടേബിൾ, ഈസിമേത്സ് സ്ടിപ്സ്

ജീവശാസ്ത മൂല (Biology corner)

  • വിവിധ സ്പെസിമെൻ മാതൃകകൾ
  • സസ്യ ശാസ്ത്രസ്പെസിമെനുകൾ

കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്താനും അവരെ ജിജ്ഞാസുക്കളാക്കി മാറ്റാനും ശാസ്ത്രിയ മനോഭാവവും യുക്തിബോധവും ഉണ്ടാക്കാനും സയൻസ് ലാബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കും തെറ്റായ വിശ്വാസപ്രവണതകൾക്കും പകരം ശാസ്ത്രിയ നിഗമനം രൂപീകരിക്കാൻ സഹായിക്കുന്നു. അറിവിന്റെ ഒരു പുതിയ ലോകം കുഞ്ഞുമനസ്സുകൾക്ക് അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യം. ഈ വർഷം നടത്തിയ ചില പ്രവർത്തങ്ങൾ ചുവടെ.

ഐ.ടി ലാബ്

വിദ്യാലയത്തിൽ മികച്ച കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. പതിനഞ്ചോളം കമ്പ്യൂട്ടറുകൾ ലഭ്യമാണ്. ഇതുകൂടാതെ ഹൈസ്ക്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യത്തോട് കൂടിയതാണ്. പ്രൈമറി വിഭാഗത്തിലും ലാപ്ടോപ്പുകളും പ്രോജക്റ്ററുകളും ആവശ്യത്തിന് ലഭ്യമാണ്.