"ഗവ. എച്ച് എസ് തോൽപ്പെട്ടി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗ്രന്ഥശാല എഡിറ്റ് ചെയ്‌തു)
 
No edit summary
വരി 1: വരി 1:
മലയാളം അദ്ധ്യാപകൻ ശ്രീ അജ്മൽ സാറിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലയുടെ പ്രവർത്തനം വര്ഷം ആരംഭിച്ചു .
== സ്ക്കൂൾ ലൈബ്രറി ==
 
 
=== വായനഗ്രാമം : കമ്മ്യൂണിറ്റി ലൈബ്രറി ===
 
[[പ്രമാണം:15075 vayanagramam.jpg|ലഘുചിത്രം|വലത്ത്‌|സ്ക്കൂൾ ലൈബ്രറിയിൽ നിന്നും വായനാഗ്രാമത്തിലേക്ക്]]
പുതിയ പാഠ്യപദ്ധതി കുട്ടികളുടെ സ്വതന്ത്രവായന ആവശ്യപ്പെടുന്നുണ്ട്. ക്ലാസ് ലൈബ്രറിയും സ്കൂൾലൈബ്രറിയും ഗൃഹലൈബ്രറിയുമൊക്കെ അത്യാവശ്യമെന്ന് അടിവരയിടുന്നുണ്ട്.
കുട്ടികൾ സോല്ലാസം വായിക്കുകയും വായിച്ചവ സർഗാത്മകമായി ആവിഷ്കരിക്കുകയും ചെയ്യുന്ന ദിനങ്ങൾ പുലരുകതന്നെ വേണം. എന്തു വഴി?
വായനാനുഭവങ്ങൾ പ്രചോദനാത്മകമായി പങ്കുവെക്കുന്ന ഒരു ടീച്ചർ കുട്ടികളെ സ്വാധീനിക്കും. വായനയോട് മമതയുള്ള ഒരു ഗാർഹികാന്തരീക്ഷം അവരെ വായനയിൽ തത്പരരാക്കും. പുസ്തകം കൈയ്യിലെടുക്കാനും മറിച്ചു നോക്കാനും അവയിലെ ഉള്ളടക്കം ചർച്ച ചെയ്യാനുമൊക്കെ ഇടമുള്ള വീട്ടകങ്ങൾ എത്ര സർഗാത്മമായിരിക്കും!
പക്ഷേ തോൽപെട്ടി ഗ്രാമത്തിൽ ഒരു വായനശാലയോ പൊതുഗ്രസ്ഥാലയമോയില്ല. സ്വന്തമായി പുസ്തകം വാങ്ങിച്ചു മക്കൾക്കു നൽകാൻ പലരക്ഷിതാക്കൾക്കും സാമ്പത്തികശേഷിയുമില്ല. സാഹചര്യത്തിലാണ് രക്ഷിതാക്കൾക്കും നാട്ടുകാർക്കും ലഭ്യമാകുന്ന രീതിയിൽ 'വായനഗ്രാമം' എന്ന പേരിൽ തോൽപെട്ടി ഗവ:സ്കൂളിൽ  കമ്മ്യൂണിറ്റി ലൈബ്രറി ആരംഭിക്കുന്നത്.
നല്ല കാറ്റും വെളിച്ചവുമുള്ള  സുന്ദരമായ ഒരു ഹാൾ ജില്ലാപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ലൈബ്രറിക്കിപ്പോൾ സ്വന്തം. പഴയ മുറിയിലെ അലമാരകളിൽ നിന്ന് പുസ്തകങ്ങളത്രയുമെടുത്ത് തരം തിരിച്ച് പൂർവവിദ്യാർത്ഥികളുടെ സഹായത്തോടെ പുതിയ കാറ്റലോഗ് രൂപപ്പെടുത്തിയിട്ടുണ്ട്. ഇനിയത് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റും. അതോടെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം യഥേഷ്ടം പുസ്തകങ്ങളെടുക്കാൻ എളുപ്പം സാധിക്കും.
 
ഇതേ വിദ്യാലയത്തിൽ ഏഴെട്ടുവർഷം മുമ്പ് താൻ പഠിച്ചിരുന്നപ്പോഴത്തെ അവസ്ഥ ഓർത്തെടുക്കുകയാണ് ശ്രുതി. 'പുസ്തകങ്ങൾ വായിക്കാൻ വലിയ ഇഷ്ടമായിരുന്നു. പക്ഷേ കൊതിച്ച പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കാൻ അവസരമേയുണ്ടായിരുന്നില്ല. അവയെപ്പോഴും അലമാരക്കകത്തുതന്നെ വിശ്രമിച്ചു'
'പ്ലസ്ടുവിനും  ശേഷമായിരുന്നു ജീവിതത്തിലെ ആ പ്രതിസന്ധിക്കാലം. ആഴത്തിലനുഭവിച്ച ഏകാന്തതയെ എങ്ങനെ മറികടക്കും എന്ന അന്വേഷണമാണെന്നെ വായനയിലേക്കെത്തിച്ചത് ' പുസ്തകം തന്നെയാണ് ശരിയായ ചങ്ങാതിയെന്ന് അനുഭവിച്ചറിഞ്ഞ ദിനങ്ങളാണ് ഷാനിബ് പങ്കുവെച്ചത്.
'തോൽപെട്ടിയിൽ തോട്ടം തൊഴിലാളികളാണധികവും. പിന്നെ കോളനി നിവാസികളും. വായനയുടെ വെളിച്ചം പകരാൻ ഇവിടെ ഒരു ഗ്രാമീണഗ്രന്ഥശാല പോലുമില്ല' പിടിഎ പ്രസിഡണ്ട് സന്തോഷേട്ടന്റെ സങ്കടം.
'ഞങ്ങൾ രക്ഷിതാക്കൾക്കും പുസ്തകം ലഭിക്കുമോ പുതിയ ലൈബ്രറിയിൽ നിന്നും' എന്ന് മറ്റൊരാൾ.
ഇങ്ങനെ പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയുമൊക്കെ ആവശ്യങ്ങളിൽ നിന്നാണ് സ്കൂൾലൈബ്രറി കമ്മ്യൂണിറ്റി ലൈബ്രറിയായി വളരുന്നത്. 2021 ഡിസംബർ 6 ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ കമ്മ്യൂണിറ്റി ലൈബ്രറി ഉദ്ഘാടനം ചെയ്തതോടെ ഒരു ഗ്രാമം 'വായനാഗ്രാമ'മായി വികസിക്കുന്ന സ്വപ്നങ്ങൾക്ക് ചിറകുമുളക്കുകയായിരുന്നു.
 
കുട്ടികൾ വായിക്കട്ടെ. ഒപ്പം രക്ഷിതാക്കളും. വായന പുലരുന്ന വീട്ടകങ്ങൾ സുലഭമാകട്ടെ!❣️

22:44, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്ക്കൂൾ ലൈബ്രറി

വായനഗ്രാമം : കമ്മ്യൂണിറ്റി ലൈബ്രറി

സ്ക്കൂൾ ലൈബ്രറിയിൽ നിന്നും വായനാഗ്രാമത്തിലേക്ക്

പുതിയ പാഠ്യപദ്ധതി കുട്ടികളുടെ സ്വതന്ത്രവായന ആവശ്യപ്പെടുന്നുണ്ട്. ക്ലാസ് ലൈബ്രറിയും സ്കൂൾലൈബ്രറിയും ഗൃഹലൈബ്രറിയുമൊക്കെ അത്യാവശ്യമെന്ന് അടിവരയിടുന്നുണ്ട്. കുട്ടികൾ സോല്ലാസം വായിക്കുകയും വായിച്ചവ സർഗാത്മകമായി ആവിഷ്കരിക്കുകയും ചെയ്യുന്ന ദിനങ്ങൾ പുലരുകതന്നെ വേണം. എന്തു വഴി? വായനാനുഭവങ്ങൾ പ്രചോദനാത്മകമായി പങ്കുവെക്കുന്ന ഒരു ടീച്ചർ കുട്ടികളെ സ്വാധീനിക്കും. വായനയോട് മമതയുള്ള ഒരു ഗാർഹികാന്തരീക്ഷം അവരെ വായനയിൽ തത്പരരാക്കും. പുസ്തകം കൈയ്യിലെടുക്കാനും മറിച്ചു നോക്കാനും അവയിലെ ഉള്ളടക്കം ചർച്ച ചെയ്യാനുമൊക്കെ ഇടമുള്ള വീട്ടകങ്ങൾ എത്ര സർഗാത്മമായിരിക്കും! പക്ഷേ തോൽപെട്ടി ഗ്രാമത്തിൽ ഒരു വായനശാലയോ പൊതുഗ്രസ്ഥാലയമോയില്ല. സ്വന്തമായി പുസ്തകം വാങ്ങിച്ചു മക്കൾക്കു നൽകാൻ പലരക്ഷിതാക്കൾക്കും സാമ്പത്തികശേഷിയുമില്ല. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾക്കും നാട്ടുകാർക്കും ലഭ്യമാകുന്ന രീതിയിൽ 'വായനഗ്രാമം' എന്ന പേരിൽ തോൽപെട്ടി ഗവ:സ്കൂളിൽ കമ്മ്യൂണിറ്റി ലൈബ്രറി ആരംഭിക്കുന്നത്. നല്ല കാറ്റും വെളിച്ചവുമുള്ള സുന്ദരമായ ഒരു ഹാൾ ജില്ലാപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ലൈബ്രറിക്കിപ്പോൾ സ്വന്തം. പഴയ മുറിയിലെ അലമാരകളിൽ നിന്ന് പുസ്തകങ്ങളത്രയുമെടുത്ത് തരം തിരിച്ച് പൂർവവിദ്യാർത്ഥികളുടെ സഹായത്തോടെ പുതിയ കാറ്റലോഗ് രൂപപ്പെടുത്തിയിട്ടുണ്ട്. ഇനിയത് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റും. അതോടെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം യഥേഷ്ടം പുസ്തകങ്ങളെടുക്കാൻ എളുപ്പം സാധിക്കും.

ഇതേ വിദ്യാലയത്തിൽ ഏഴെട്ടുവർഷം മുമ്പ് താൻ പഠിച്ചിരുന്നപ്പോഴത്തെ അവസ്ഥ ഓർത്തെടുക്കുകയാണ് ശ്രുതി. 'പുസ്തകങ്ങൾ വായിക്കാൻ വലിയ ഇഷ്ടമായിരുന്നു. പക്ഷേ കൊതിച്ച പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കാൻ അവസരമേയുണ്ടായിരുന്നില്ല. അവയെപ്പോഴും അലമാരക്കകത്തുതന്നെ വിശ്രമിച്ചു' 'പ്ലസ്ടുവിനും ശേഷമായിരുന്നു ജീവിതത്തിലെ ആ പ്രതിസന്ധിക്കാലം. ആഴത്തിലനുഭവിച്ച ഏകാന്തതയെ എങ്ങനെ മറികടക്കും എന്ന അന്വേഷണമാണെന്നെ വായനയിലേക്കെത്തിച്ചത് ' പുസ്തകം തന്നെയാണ് ശരിയായ ചങ്ങാതിയെന്ന് അനുഭവിച്ചറിഞ്ഞ ദിനങ്ങളാണ് ഷാനിബ് പങ്കുവെച്ചത്. 'തോൽപെട്ടിയിൽ തോട്ടം തൊഴിലാളികളാണധികവും. പിന്നെ കോളനി നിവാസികളും. വായനയുടെ വെളിച്ചം പകരാൻ ഇവിടെ ഒരു ഗ്രാമീണഗ്രന്ഥശാല പോലുമില്ല' പിടിഎ പ്രസിഡണ്ട് സന്തോഷേട്ടന്റെ സങ്കടം. 'ഞങ്ങൾ രക്ഷിതാക്കൾക്കും പുസ്തകം ലഭിക്കുമോ പുതിയ ലൈബ്രറിയിൽ നിന്നും' എന്ന് മറ്റൊരാൾ. ഇങ്ങനെ പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയുമൊക്കെ ആവശ്യങ്ങളിൽ നിന്നാണ് സ്കൂൾലൈബ്രറി കമ്മ്യൂണിറ്റി ലൈബ്രറിയായി വളരുന്നത്. 2021 ഡിസംബർ 6 ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ കമ്മ്യൂണിറ്റി ലൈബ്രറി ഉദ്ഘാടനം ചെയ്തതോടെ ഒരു ഗ്രാമം 'വായനാഗ്രാമ'മായി വികസിക്കുന്ന സ്വപ്നങ്ങൾക്ക് ചിറകുമുളക്കുകയായിരുന്നു.

കുട്ടികൾ വായിക്കട്ടെ. ഒപ്പം രക്ഷിതാക്കളും. വായന പുലരുന്ന വീട്ടകങ്ങൾ സുലഭമാകട്ടെ!❣️