ഗവ. എച്ച് എസ് ഓടപ്പളളം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
  • കാട്ടുനായ്ക്കരുടെ ഭാഷ

വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം.

ചില വാക്കുകൾ

വീട് = മനെ

അച്ഛൻ = അപ്പ

അമ്മ = അവ്വെ

ചേച്ചി = അക്ക

ചേട്ടൻ = അണ്ണ

ചോറ് = കൂള്

കഞ്ഞി = ഗെഞ്ചി

മരം = മറ

പൂവ് = ഉവ്വു

വരൂ = വാ

എവിടെ = എല്ല്യാ

എന്ത് =യാന

ആരാ =യാറാ

എവിടേക്ക് = എല്ലിഗാ

വയൽ = ഗദ്ദെ

കാട് = കാട്

നെല്ല് = ബത്ത

വാഴ= വാളെ

ചക്ക = അൽസ്

മാങ്ങ = മാവ്വു

വയനാട്ടിലെ വിവിധ ആദിവാസികളുടെ ഭാഷകളിലെ പദങ്ങൾ

ക്രമ

നമ്പർ

മലയാളം പണിയ കാട്ടുനായ്ക്ക ഊരാളി കുറുമ അടിയ കുറിച്യ
1 അച്ഛൻ അപ്പ അപ്പ അമ്മൻ അപ്പൻ അപ്പൻ അച്ഛാ
2 അമ്മ അമ്മേ ഒവ്വേ അംബ്ബെ അമ്മ അവ്വ അമ്മ
3 ചേച്ചി അറ്റ അക്ക അക്കൻ അറ്റ അക്കി അക്ക
4 മുത്തച്ഛൻ ചാച്ചപ്പൻ യത്ത മുക്കജ്ൻ മുത്തപ്പൻ അച്ചപ്പൻ തടിയച്ഛൻ
5 അരിവാൾ അരുവ കുടുക്ക കാക്കെത്തി എരിവാൾ അരുവ അരിക്കത്തി
6 തോട്ടി തോട്ടി ഗളെ ജെല്ല് ചെല്ല കൊക്ക നാട്ട
7 ചിരവ തേങ്ങവാന്തി തേങ്ങവാന്തി തേങ്കയ് ബാന്ത്‍ല് ചെരവ ചിരണ്ടി തേങ്ങചെറ്
8 കുടം പാനി ചെപ്പുട ഗുമ്പ് ചെപ്പടം ചെപ്പുടം ചെപ്പടം
9 തവി കൈയ്‍ലു സോട്ടു കീലി കേല് കൈല് കൈല്
10 മരം കൊത്തി മരപ്പക്കി, പീപ്പ സെക്കണ മെർക്കെത്തി മരംകൊത്തി മരംകൊത്തി മരംകൊത്തി
11 മൈന മൈനേ കാഗ്റ കിത്തികീരൻ മൈന മൈന മൈന
12 തത്ത തത്തേ ഗ്ണ കേശൻ തത്ത തത്തേ തത്ത
13 തോർത്ത് തോർത്തു തോർത്ത് തോർത്ത് തോർത്ത് തോർത്തു തോർത്ത്
14 നിയമം നേമം നാമ നേമി നെയമം നേമം നേമം
15 ചിലപ്പോൾ ചിലപ്പളേ ചെലപ്പ് അതല് ക്ക്ൻ ചെലപ്പ് ചെലപ്പോ ചെലപ്പോ
16 സ്വാദ് ചാദ് ഒളെ റസ രസ ചാദ് ചാദു രസം
17 ആകാശം മേനടു മോട ബാനി ആകാശം ആകാചം ആകാശം
19 ഇടിമിന്നൽ ഇടിമിന്നലു സ്ടിൽ ബാൻബില്ല് ഇടിമിന്നൽ ഇടിമിന്നലു ഇടിവാൾ
20 ചുവന്നത് ചുവന്ത സോരെ കെമ്‍പ്പ് ചോന്തെ ചുവന്ത ചോന്ന
21 രണ്ട് ഇരണ്ടു എറ്ട് ഒട്യു രണ്ട് ഇരാണ്ടു രണ്ട്