ഗവ. എച്ച് എസ് ഓടപ്പളളം/നാടോടി വിജ്ഞാനകോശം
- കാട്ടുനായ്ക്കരുടെ ഭാഷ
വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം.
ചില വാക്കുകൾ
വീട് = മനെ
അച്ഛൻ = അപ്പ
അമ്മ = അവ്വെ
ചേച്ചി = അക്ക
ചേട്ടൻ = അണ്ണ
ചോറ് = കൂള്‍
കഞ്ഞി = ഗെഞ്ചി
മരം = മറ
പൂവ് = ഉവ്വു
വരൂ = വാ
എവിടെ = എല്ല്യാ
എന്ത് =യാന
ആരാ =യാറാ
എവിടേക്ക് = എല്ലിഗാ
വയൽ = ഗദ്ദെ
കാട് = കാട്
നെല്ല് = ബത്ത
വാഴ= വാളെ
ചക്ക = അൽസ്
മാങ്ങ = മാവ്വു
വയനാട്ടിലെ വിവിധ ആദിവാസികളുടെ ഭാഷകളിലെ പദങ്ങൾ
ക്രമ
നമ്പർ |
മലയാളം | പണിയ | കാട്ടുനായ്ക്ക | ഊരാളി | കുറുമ | അടിയ | കുറിച്യ |
---|---|---|---|---|---|---|---|
1 | അച്ഛൻ | അപ്പ | അപ്പ | അമ്മൻ | അപ്പൻ | അപ്പൻ | അച്ഛാ |
2 | അമ്മ | അമ്മേ | ഒവ്വേ | അംബ്ബെ | അമ്മ | അവ്വ | അമ്മ |
3 | ചേച്ചി | അറ്റ | അക്ക | അക്കൻ | അറ്റ | അക്കി | അക്ക |
4 | മുത്തച്ഛൻ | ചാച്ചപ്പൻ | യത്ത | മുക്കജ്ൻ | മുത്തപ്പൻ | അച്ചപ്പൻ | തടിയച്ഛൻ |
5 | അരിവാൾ | അരുവ | കുടുക്ക | കാക്കെത്തി | എരിവാൾ | അരുവ | അരിക്കത്തി |
6 | തോട്ടി | തോട്ടി | ഗളെ | ജെല്ല് | ചെല്ല | കൊക്ക | നാട്ട |
7 | ചിരവ | തേങ്ങവാന്തി | തേങ്ങവാന്തി | തേങ്കയ് ബാന്ത്ല് | ചെരവ | ചിരണ്ടി | തേങ്ങചെറ് |
8 | കുടം | പാനി | ചെപ്പുട | ഗുമ്പ് | ചെപ്പടം | ചെപ്പുടം | ചെപ്പടം |
9 | തവി | കൈയ്ലു | സോട്ടു | കീലി | കേല്‍ | കൈല്‍ | കൈല്‍ |
10 | മരം കൊത്തി | മരപ്പക്കി, പീപ്പ | സെക്കണ | മെർക്കെത്തി | മരംകൊത്തി | മരംകൊത്തി | മരംകൊത്തി |
11 | മൈന | മൈനേ | കാഗ്റ | കിത്തികീരൻ | മൈന | മൈന | മൈന |
12 | തത്ത | തത്തേ | ഗ്ണ | കേശൻ | തത്ത | തത്തേ | തത്ത |
13 | തോർത്ത് | തോർത്തു | തോർത്ത് | തോർത്ത് | തോർത്ത് | തോർത്തു | തോർത്ത് |
14 | നിയമം | നേമം | നാമ | നേമി | നെയമം | നേമം | നേമം |
15 | ചിലപ്പോൾ | ചിലപ്പളേ | ചെലപ്പ് | അതല് ക്ക്ൻ | ചെലപ്പ് | ചെലപ്പോ | ചെലപ്പോ |
16 | സ്വാദ് | ചാദ് | ഒളെ റസ | രസ | ചാദ് | ചാദു | രസം |
17 | ആകാശം | മേനടു | മോട | ബാനി | ആകാശം | ആകാചം | ആകാശം |
19 | ഇടിമിന്നൽ | ഇടിമിന്നലു | സ്ടിൽ | ബാൻബില്ല് | ഇടിമിന്നൽ | ഇടിമിന്നലു | ഇടിവാൾ |
20 | ചുവന്നത് | ചുവന്ത | സോരെ | കെമ്പ്പ് | ചോന്തെ | ചുവന്ത | ചോന്ന |
21 | രണ്ട് | ഇരണ്ടു | എറ്ട് | ഒട്യു | രണ്ട് | ഇരാണ്ടു | രണ്ട് |