ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2024-252023-242022-23 വരെ

സംസ്കൃതദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾ

ആഗസ്റ്റ് 22 സംസ്കൃതദിനം പ്രമാണിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സംസ്ഥാന സംസ്കൃതകൗൺസിൽ തീരുമാനിച്ചിരുന്നു. ഉത്തരവിൻപ്രകാരം മീനങ്ങാടി സ്കൂളിലും ഗാനാലാപനം, പ്രശ്നോത്തരി,പോസ്റ്റർ രചന , തുടങ്ങിയ മത്സരങ്ങൾ നടത്തി. അതോടൊപ്പം രാമായണകാവ്യത്തെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി രാമായണപ്രശ്നോത്തരി യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും നടത്തി.വിജയികളെ സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചു.കേരളസംസ്ക‍ൃതാധ്യാപകഫെഡറേഷൻ നടത്തിയ ശ്രാവണികം മത്സരങ്ങളിൽ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലം വരെ എത്തുകയും ചെയ്തു.

പാസിംഗ് ഔട്ട് പരേഡ് 2022

S P C 2019 -21 ബാച്ചിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു 2019 -21 രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി എസ് പി സി യിൽ നിന്നും പിരിഞ്ഞു പോകുന്നവർക്കാണ് പാസിംഗ് ഔട്ട് പരേഡ് .മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ സല്യൂട്ട് സ്വീകരിച്ചു

സല്യൂട്ട് സ്വീകരിക്കുന്നു




അധ്യാപക ദമ്പതികളെ അനുമോദിച്ചു.

വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകൻ പി.ശിവപ്രസാദിനെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിൻ്റെ പത്നി കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക സതി ദേവി ടീച്ചറെയും അനുമോദിച്ചു.പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി.

മോട്ടിവേഷൻ ക്ലാസ്സ് (എസ് എസ് എൽ സി)

ആത്മവിശ്വാസത്തോടെ പൊതുപരീക്ഷയെ നേരിടുക, പിരിമുറക്കമില്ലാതെ പരീക്ഷ എഴുതുക ഈ ലക്ഷ്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് 2021-22 വർഷത്തിൽ SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ബാച്ചുകളിലായി മോട്ടിവേഷൻ ക്ലാസ്സ് നൽകി. 388 കുട്ടികളും ഈ ക്ലാസ്സിൽ പങ്കെടുത്തു എന്നതാണ് പ്രത്യേകത.ORC ട്രെയിനറായ ശ്രീ സുജിത് ഈ ക്ലാസ്സിന് നേതൃത്വ നൽകി.മോട്ടിവേഷൻ ക്ലാസ്സിനപ്പുറത്തേക്ക് കുട്ടികളുടെ സജീവമായ ഈ ഇടപെടൽ ക്ലാസ്സിലുണ്ടായി.ക്ലാസ്സ് കഴിയുമ്പോൾ കുട്ടികളിൽ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം വർധിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു. I will,I can എന്ന ഉറച്ച തീരുമാനത്തോടെയാണ് കുട്ടികൾ ക്ലാസ്സിൽ നിന്ന് പിരിഞ്ഞുപോയത്.











കരാട്ടെ പരിശീലനം

പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്താനും സ്വയം പ്രതിരോധത്തിനും കരാട്ടെപരിശീലനം നൽകി വരുന്നു