"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ നിശബ്ദത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്നേഹത്തിന്റെ നിശബ്ദത | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color=2       
| color=2       
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

06:19, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹത്തിന്റെ നിശബ്ദത

ലോകയുദ്ധങ്ങൾക്ക് ശേഷം ലോകം നേരിടുന്ന മഹാവിപത്താണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. സ്വതന്ത്രമായ മനുഷ്യജീവിതത്തിന് ചങ്ങല ബന്ധിച്ചു കൊണ്ട് ഈ രോഗം മാനവരാശിയെ ഒരറ്റത്തുനിന്നു കർന്നുതിന്നു തുടങ്ങിയിരിക്കുന്നു. സ്വപ്‌നങ്ങൾ കൂട്ടി വച്ച് ലക്ഷ്യങ്ങൾ കൈ വരിക്കാൻ ഇറങ്ങിത്തിരിച്ച ഒാരോ മനുഷ്യനും ഈ വൈറസിന് മുന്നിൽ പതറിപ്പോകുന്നു. മുൻപുണ്ടായ പല മഹാരോഗങ്ങളെയും പോലെ ഈ രോഗവും മനുഷ്യനെ ഭീതിയിലാഴ്ത്തുന്നു.

ചൈനയിലെ വുഹാൻ കേന്ദ്രമായി പടർന്ന വൈറസ് മൂലം രണ്ടരലക്ഷത്തോളം മനുഷ്യ ജീവനാണ് ലോകത്ത്‌ പൊലിഞ്ഞത്. സമ്പന്ന രാഷ്ട്രങ്ങൾ മുതൽ ദരിദ്ര രാഷ്ട്രങ്ങൾ വരെ ഇതിനോടകം കോവിഡ് 19 വൈറസിന് കീഴടങ്ങി കഴിഞ്ഞു. നിമിഷങ്ങൾക്കകമാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നത്. നിപ, പ്രളയം, ഓഖി എന്നിവയെ അതിജീവിച്ച് പുതുവർഷ പുലരിയിൽ പുതുജീവിതം തുടങ്ങാനിരുന്ന പലരുടെയും ജീവിതം പിന്നെയും വഴിമുട്ടി നിൽക്കുകയാണ്.

20 നാനോ മീറ്റർ നീളമുള്ള കൊറോണ വൈറസ് കുടുംബത്തിൽ പെട്ട കോവിഡ് 19 എന്ന് ലോകം പേര് നൽകിയ വൈറസാണ് ഇന്ന് മനുഷ്യന്റെ ശ്വസനസംവിധാനത്തെ തകരാറിലാക്കിയിരിക്കുന്നത് . രോഗ ലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ ഇത് പടർന്നു പിടിക്കുകയാണ്. വാക്സിനേഷനോ മരുന്നോ ഇല്ലാത്ത ഈ അജ്ഞാത വൈറസിനെ ചെറുത്ത് നിൽക്കുന്ന പ്രതിരോധ മാർഗം സമ്പർക്കം ഒഴിവാക്കലാണ്. പരസ്പരം അകലം പാലിക്കുക, സാനിറ്റൈസർ, മാസ്ക്ക് എന്നിവ മാത്രമാണ് മനുഷ്യരുടെ മുന്നിലെ ആശ്വാസം.

നിപയെ ചെറുത്തത് പോലെ കേരളം കൊറോണയെ നേരിടും എന്ന ആത്മവിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. സർക്കാരും, ക്രമ സമാധാനപാലകരും, ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും സ്വയം ബലി അർപ്പിച്ച് മറ്റുള്ളവർക്ക് വേണ്ടി പോരാടുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. സാമൂഹിക അകലം പാലിച്ചു നമുക്കും പിന്തുണയേകാം.

ലോകത്തിനു മുൻപിൽ മാതൃകയായിക്കൊണ്ടിരിക്കുകയാണ് കേരളം. പ്രതിരോധമാർഗ്ഗത്തിലൂടെ വൈറസിനെ ചെറുത്ത് നിൽക്കാനുള്ള രീതിയാണ് കേരളം പിന്തുടരുന്നത്.ഓഖി, നിപ, പ്രളയം ഇവയിലൂടെ മനുഷ്യത്വം എന്തെന്നും ജാതിക്കും മതങ്ങൾക്കും അതീതമായി ഒരുമ, സ്നേഹം എന്നീ ചിന്തകൾ മലയാളിയെ പഠിപ്പിച്ച പാഠങ്ങളിലൂടെ തന്നെ ഈ മാരക രോഗത്തെയും നേരിടാൻ മലയാളി തയ്യാറായിക്കഴിഞ്ഞു.സമൂഹത്തിന് മാതൃകയായി ഭാവിയിലേക്ക് ഒരു കരുതലിനായി നമുക്ക് ഏവർക്കും ഒരുമിക്കാം.

നിഖിൽ എം. സി
10 എ ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം