ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/പോരിന് ഒരുങ്ങുക

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരിന് ഒരുങ്ങുക <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരിന് ഒരുങ്ങുക

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി നലയടികളിൽ
നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്‌നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ?......

ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മക്കു വേണ്ടി......

അനാമിക ആർ ജി
6 ‍ സി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത