ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/അസുരൻ

Schoolwiki സംരംഭത്തിൽ നിന്ന്
അസുരൻ

വയലേലകളുടെ പച്ചപ്പും കേരളിയ മഹത്മ്യവും കാത്തുസൂക്ഷികുന്ന ഒരു കൊച്ചു ഗ്രാമം. സന്തോഷത്തിന്റെ ഒരു കൂട്ടായ്മ. കുഞ്ഞുകുഞ്ഞു വികസനങ്ങളിലുടെ ഇഴഞ്ഞുനീങ്ങുന്നവരായിരുന്നു അവിടുത്തെ നാട്ടുകാർ. അങ്ങനെയിരിക്കെയാണ് പത്രതാളുകളിൽ നിന്നും ടെലിവിഷനിലുടെയും പുതിയൊരു വൈറസ് ലോകത്ത് വന്നിട്ടുള്ളതായി അവർ അറിഞ്ഞത്. ആദ്യമാരും അത്ര ഗൗരവത്തിൽ എടുത്തില്ല. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞാലുവിന്റെ ചായക്കടയിൽ ഒരു ചർച്ച വിഷയമായി. ഏതൊരു നാടിന്റെയും മാധ്യമ മാണ് ചായ കടകൾ. ഇവിടെയും അതുപോലെ തന്നെയാണ്. പതിവുപോലെ അവർ ഇന്നും ആ ചായകടയിൽ ഒത്തു കൂടി. ആ"കൊറോണ വൈറസ് കാരണം ചൈനയിൽ കുറെ പേർ മരിച്ചെന്നു നമ്മടിവിടെയും വരുവോ". നാട്ടുകാർക്ക് എല്ലാവർക്കും ഒരു സംശയമായി. അപ്പോഴാണ് നാരായാണിയമ്മ വന്നത്. അവർ ആ സംശയം അവരിലെക്കും എത്തിച്ചു. ഉടനെ തന്നെ നാരായണിയമ്മ പറഞ്ഞു. "കൊറോണയോ അതൊക്കെയങ് ചൈനയിൽ നമ്മുടെ ഈ കുഞ്ഞു ഗ്രാമത്തിൽ ഇതൊന്നും വരില്ലയാന്ന് നിങ്ങൾ പേടികാതിരി". എല്ലാവരുടെയും മനസ്സിൽ ഒരു അശ്വാസമായി. കൊറോണ അല്ലെങ്കിൽ കോവിഡ് 19 ലോകമകെ വ്യാപിച്ചു. ലക്ഷങ്ങളുടെ ജീവനോടുങ്ങി. ഭീകരാത കൂടുന്നതനുസരിച് അവരുടെ ഭയവും കൂടുന്നുണ്ടായിരുന്നു. സർക്കാരും ആരോഗ്യവകുപ്പും പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു. കൂട്ടം കൂടി നിൽക്കരുതെന്ന് ആവിശ്യപെടുന്നു. ഇതൊന്നും തനിക്ക് ബാധകമല്ലയെന്ന രീതിയിൽ എല്ലാ ദിവസവും അവർ ആ ചായകടയിൽ ഒത്തു കൂടുന്നുണ്ടായിരുന്നു. ആ ദിവസങ്ങളിലേല്ലാം ചർച്ച വിഷയമയത് കൊറോണയായിരുന്നു. വേനൽ കാറ്റിന്റെ തീവ്രതാ വർദ്ധികുന്നു. കുറെ ദിവസങ്ങൾക്കു ശേഷം നാരായണിയമ്മ അവിടേക്ക് വരുന്നു. ചായകടകാരനായ കുഞാലു ചോദിച്ചു. "അല്ല നിങ്ങളെ കണ്ടിട്ട് കുറച്ചു ദിവസമായല്ലോ എവിടർന്നു". "ഇങ്ങനെ ഒത്തു കുടികൂടാന്ന് സർക്കാർ പറഞ്ഞിരിക്കണ് അതാ ഞാൻ ഇങ്ങോട്ട് വരാഞ്ഞേ". നാരായണിയമ്മയുടെ മറുപടി കേട്ട് പെട്ടന്ന് അവിടുന്നൊരു ചോദ്യം ഉയർന്നു വന്നു. "അല്ല നിങ്ങളല്ലി പറഞ്ഞെ കൊറോണയൊന്നും ഇവിടെ വരില്ലാന്ന്, എന്നിട്ടിപ്പോ...?". "അല്ല അന്ന് കൊറോണയൊക്കെ അങ്ങ് ചൈനയിലൊക്കെയാർ ന്നു ഇപ്പൊ അത് കേരളത്തിലും വന്ന് അതാ ഞാൻ അങ്ങനെ പറഞ്ഞെ". അവരുടെ സംഭാഷണം നീണ്ടുകൊണ്ടേയിരുന്നു. അപ്പോഴാണ് അവർകിടയിലേക്ക് ഓടിക്കോണ്ട് കുഞാലുവിന്റെ മകൻ വരുന്നത്." വാപ്പി. നിങ്ങൾ അറിഞ്ഞ നമ്മടെ ജില്ലയിലും കൊറോണ, ടീവിയിലൊക്കെ കാണിക്കുന്നുണ്ട്". "നീ സത്യമാണോ ചെർക്കാ പറയുന്നേ". "അന്നേ സത്യം". മനസ്സിൽ പൊട്ടാതെ കിടന്നിരുന്ന ഭീതി എല്ലാവരിലും മുളച്ചു വന്നു. ഉടനെ തന്നെ നാരായണിയമ്മ അറിയിച്ചു "ഞാൻ അപ്പഴേ പറഞ്ഞതല്ല സർക്കാരിന്റെ നിർദ്ദേശം അനുസരിക്കാന്ന്, പരിസരമെല്ലാം ശുചിയാക്കി പ്രതിരോധത്തിലൂടെ ഈ അസുരനെ തോൽപ്പിക്കാന്ന്". കേട്ടു കൊണ്ട് നിന്നവർ പറഞ്ഞു " അതു ശെരിയാ, നമ്മൾ നിപ്പാ വൈറസിനെയും പ്രളയത്തെയും തോൽപ്പിചതല്ലേ. ആ നമ്മക്ക് ഈ കൊറോണയെയും തോൽപ്പിക്കാൻ പറ്റും ". "പ്രതിരോധത്തിലൂടെ തോൽപ്പിക്കാം, ആരോഗ്യ വകുപ്പുമെല്ലാം നമ്മുടെ രക്ഷയ്ക്ക് വേണ്ടിയാണ് ഈ നിർദ്ദേശങ്ങൾ ഒക്കെ നമ്മുക്ക് നൽകുന്നത് അത് അനുസരിക്കുകയാണ് ആദ്യം വേണ്ടത് " എന്ന് കുഞാലു പറയുന്നത് കേട്ട് നാരായണിയമ്മ പറഞ്ഞു "എങ്കിലേ ആദ്യം ഈ കൂട്ടം കൂടി നിൽക്കുന്നത് ഒഴുവാക്കു ". ആ പറയുന്നതിൽ കാര്യം ഉണ്ടെന്ന് കരുതി എല്ലാവരും തന്റെ വീടുകളിലേക്ക് യാത്രയായി. വൈകിയാണെങ്കിലും പരിസര ശുചിത്യം പാലിച്ചും പ്രതിരോധത്തിലുടെയും കൊറോണ എന്നാ അസുരനെ തോൽപ്പിക്കാൻ അവർ തീരുമാനിച്ചു.

അലിയ എൻ ആർ
8 ‍ ഡി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ