ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
18:34, 18 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dcwyd (സംവാദം | സംഭാവനകൾ) (പുതിയ താള്‍: വിദ്യാരംഗം കലാസാഹിത്യവേദി , പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്…)

വിദ്യാരംഗം കലാസാഹിത്യവേദി , പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുനടപ്പാക്കിവരുന്നു. കുട്ടികളിലുളള സര്‍ഗാത്മകശേഷികള്‍ വികസിപ്പിക്കുകയെന്നതാണ് വിദ്യാരംഗം ലക്ഷ്യമാക്കുന്നത്. കഥാരചന, കവിതാരചന മത്സരങ്ങള്‍, അടിക്കുറിപ്പുരചന, ചിത്രരചന, ക്ലാസ്തലപത്രനിര്‍മാണം, ക്ലാസ്തലമാഗസിന്‍,സ്കൂൂള്‍പത്രം സ്കൂള്‍മാഗസിന്‍ എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചില പ്രവര്‍ത്തനങ്ങളാണ്. സബ്ജില്ലാമല്‍സരത്തില്‍ LP വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടാന്‍ ഈ സ്കൂളിനു സാധിച്ചു. 2009 ല്‍ കഥ, കവിത രചനയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ഈസ്കൂളിലെ അധ്യാപകനായ ശ്രീ. അരവിന്ദനാ​ണ് നേടിയത്. ആറാം ക്ലാസ് വിദ്യര്‍ഥിയായ അഭിരാം ചിത്രരചനയില്‍ സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹനായി. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരക്കഥാശില്‍പശാല നടത്തി. 300 കുട്ടികള്‍ വിദ്യാരംഗത്തില്‍ അംഗങ്ങളാണ്.

ഗുരുദക്​ഷിണ എന്ന പതിപ്പും നേരും നിനവും എന്ന പത്രവും വിദ്യാരംഗത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നവയാണ്.