ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി , പുതുമയാർന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുനടപ്പാക്കിവരുന്നു. കുട്ടികളിലുളള സർഗാത്മകശേഷികൾ വികസിപ്പിക്കുകയെന്നതാണ് വിദ്യാരംഗം ലക്ഷ്യമാക്കുന്നത്. കഥാരചന, കവിതാരചന മത്സരങ്ങൾ, അടിക്കുറിപ്പുരചന, ചിത്രരചന, ക്ലാസ്തലപത്രനിർമാണം, ക്ലാസ്തലമാഗസിൻ,സ്കൂൂൾപത്രം സ്കൂൾമാഗസിൻ എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചില പ്രവർത്തനങ്ങളാണ്. സബ്ജില്ലാമൽസരത്തിൽ LP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടാൻ ഈ സ്കൂളിനു സാധിച്ചു. 2009 ൽ കഥ, കവിത രചനയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ഈസ്കൂളിലെ അധ്യാപകനായ ശ്രീ. അരവിന്ദനാണ് നേടിയത്. ആറാം ക്ലാസ് വിദ്യർഥിയായ അഭിരാം ചിത്രരചനയിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹനായി. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ തിരക്കഥാശിൽപശാല നടത്തി. 300 കുട്ടികൾ വിദ്യാരംഗത്തിൽ അംഗങ്ങളാണ്.
ഗുരുദക്ഷിണ എന്ന പതിപ്പും നേരും നിനവും എന്ന പത്രവും വിദ്യാരംഗത്തിന് അഭിമാനിക്കാൻ വക നൽകുന്നവയാണ്. 2022 ലെ ജില്ലാതല സർഗ്ഗോത്സവത്തിൽ പങ്കെടുക്കാൻ അർഹരായവർ
പുസ്തകാസ്വാദനം UP വിഭാഗം: ഗിരിധർ എസ് ,അംജത് എ എസ്
ചിത്രരചന UP വിഭാഗം:ആദിത്ത് യു.എസ്