ഗവ.യു പി എസ് ഇളമ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്


ഗവ.യു പി എസ് ഇളമ്പള്ളി
വിലാസം
ഇളമ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201731320





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.ഏകദേശം 140 വര്‍ഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുള്‍ ഐക്കര കുടുംബത്തിലെ കാരണവര്‍ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.വര്‍ഷംതോറും നാട്ടില്‍ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1947 ഒക്ടോബര്‍ 17 നാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അന്ന് എല്‍ പി സ്കുള്‍ ആയിരുന്നത് പിന്നീട് യുപി സ്കുള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വിരമിച്ച പ്രധാന അധ്യാപകര്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ---- 1 ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ ഗാനങ്ങള്‍ ആലപിച്ച് സിഡി ആക്കുക. ,2ചിത്രരചനയില്‍ മികവു പുലര്‍ത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തി "ചിത്രശാല" എന്ന മാഗസിന്‍ നിര്‍മ്മിക്കുക . 3 സാഹിത്യശില്പശാല നടത്തുക. 1- അവതരണഗാനം ---പല പല കലകളിലറിവുകള്‍ നേടാന്‍

                                                         പല പല  കാര്യം പഠിച്ചീടാന്‍ (2)    
                                                         കവിതകള്‍ ചൊല്ലാന്‍ കഥകള്‍ രചിക്കാന്‍  
                                                         വരുന്നു വിദ്യാരംഗമിതില്‍ (2)   പല പല.............
                                                                   വിദ്യാലയമൊരു കളിവീടാക്കാന്‍ 
                                                                   അറിവിന്‍ പടവുകള്‍ കയറാന്‍ (2) 
                                                                   കൈകോര്‍ത്തിവിടെയണഞ്ഞീടുന്നു
                                                                   കുരുന്നുമുകുളങ്ങള്‍ -ഞങ്ങള്‍ കുരുന്നുമുകുളങ്ങള്‍(2) പല പല.......
                                                                     
  • ഹെല്‍ത്ത് ക്ലബ്
  • സയന്‍സ് ക്ലബ്
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവര്‍ത്തനങ്ങള്‍
    27/01/17 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സ്കൂള്‍ അസംബ്ളി ചേര്‍ന്ന്  "ഗ്രീന്‍ പ്രോട്ടോക്കോള്‍' പ്രഖ്യാപനം നടത്തി. 11 എ എം ന് സ്കുള്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ  സംരക്ഷണവലയം തീര്‍ത്തു. 175 ആളുകള്‍ ചേര്‍ന്ന് സൃഷ്ടിച്ച വലയത്തില്‍ പഞ്ചായത്ത് പ്രതിനിധികളായ ഷാജി ഐസക്ക് ഇല്ലിക്കല്‍, തങ്കമ്മ പഴയാത്ത്, ജിന്റോ സി കാട്ടൂര്‍, അനീഷ് വാഴക്കാലാ,ശോഭനാ കുഞ്ഞുമോന്‍,പി റ്റി എ പ്രസിഡന്റ് ശ്രീ റെജിമോന്‍ ഈട്ടിക്കല്‍ ,സ്കൂള്‍സംരക്ഷണ  സമിതി ചെയര്‍മാന്‍ ജോസ് തടത്തില്‍,മാതൃസംഗമം പ്രസിഡന്റ് ജയാ അനില്‍ ,വിവിധ കമ്മറ്റി അംഗങ്ങള്‍,മുന്‍ അധ്യാപകര്‍ ,വിദ്യഭ്യാസവിദഗ്ധര്‍,രക്ഷകര്‍ത്താക്കള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ,അഭ്യുദയാകാംക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലി . ബഹു;  കൊഴുവനാല്‍ എ ഇ ഒ ശ്രീ സി ആര്‍ സന്തോഷ് കുമാര്‍ പരിപാടിയുടെ നിരീക്ഷകനായി എത്തിചേര്‍ന്നിരുന്നു

വഴികാട്ടി

{{#multimaps: 9.588507 ,76.710748| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_ഇളമ്പള്ളി&oldid=319033" എന്ന താളിൽനിന്ന് ശേഖരിച്ചത്