ഗവ.എൽ. പി. എസ്. കമ്പലടി

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girishomallur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

< സർക്കാർ സ്കൂൾ. -->

ഗവ.എൽ. പി. എസ്. കമ്പലടി
വിലാസം
കമ്പലടി

,
കമ്പലടി,കൊല്ലം ജില്ല
,
690520
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽglpskampalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്39506 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ രഘുനാഥൻ
അവസാനം തിരുത്തിയത്
27-12-2021Girishomallur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ദക്ഷിണ ഭാരതതിലെ ഏക ദുര്യോധനക്ഷേത്രമായ പോരൂവഴി പെരുവിരുതി മലനടക്ഷേത്രതിന്റെ അനുഗ്രഹമേഖലയായ കമ്പലടി എന്ന കരയിലാണ്‌ കമ്പലടി ഗവ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്.വളരെ വിസ്ത്രുതവും ഹരിതാഭവും ആയ വയലേലകളും കൃഷി സ്ഥലങളും കൊണ്ട് സമൃദ്ധമായിരുന്ന ഈ ഗ്രാമത്തിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഖ്യ ധാരയിൽ എത്താൻ കഴിയാത്ത ഒരു നല്ല വിഭാഗത്തിന്റെയും വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത് കരിക്കുവാൻ യാതൊരു സാധ്യതയും ഇല്ലാതിരുന്ന കാലത്ത് വളരെ പണിപ്പെട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്

 ജാതി മത ഭേദമില്ലാതെ  വളരെ സൗഹാർദ്ദമായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങൾ  പ്രാഥമിക വിദ്യാഭ്യാസത്തിനായി  കിലോമീറ്ററുകൾ താണ്ടി  മുതുപിലാക്കാട് സ്‌കൂളിൽ പോയി വിദ്യ അഭ്യസിച്ചിരുന്ന സമയത്തു നമ്മുടെ നാട്ടിൽ ഒരു വിദ്യാലയത്തെക്കുറിച്ചു  ആലോചിക്കുകയും  കളീക്കവടക്കത്തിൽ ശ്രീ .കൃഷ്ണപിള്ള അവർകൾ  സ്വന്തം പുരയിടത്തിൽ  നാട്ടുകാരുടെ സഹായത്തോടെ  ഓല മേഞ്ഞ കെട്ടിടം പണിയുകയും  1946 മുതൽ  സർക്കാരിന്റെ അനുമതിയോടെ  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു  തുടർന്ന് ഈ പ്രദേശത്തെ  1469 / ദേവീവിലാസം NSS  കരയോഗം  50 സെന്റ്‌ സ്ഥലം  ഗവണ്മെന്റിനു വിട്ടു നൽകി  100 'X 20 '  അടി ഓടിട്ട ബലത്തായ കെട്ടിടം പണിഞ്ഞു .1956 മുതൽ പുതിയ കെട്ടിടത്തിൽ  അധ്യയനം ആരംഭിച്ചു .3  KM  ചുറ്റളവിൽ അന്നും ഇന്നും  ഈ പ്രദേശത്തു വേറെ പ്രൈമറി സ്‌കൂളില്ല   വിശദമായി.....

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.ഹൈസ്കൂളിനും ഹയർസെക്കൻററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ. ഹർഷകുമാർ സി.എസ്സ് ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കൽഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._കമ്പലടി&oldid=1121044" എന്ന താളിൽനിന്ന് ശേഖരിച്ചത്