ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഒരമ്മയ‌ുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരമ്മയ‌ുടെ നൊമ്പരം

ഒരമ്മയെ സംബന്ധിച്ചിടത്തോളം തന്റെ സർവ്വസ്വവ‌ുമാണ് തന്റെ ക‌ുഞ്ഞ‌ുങ്ങൾ. ഈയിടെ ഞാൻ പത്രത്തിൽ വായിച്ച വാർത്തയാണിത്. എന്തെന്നാൽ കെനിയയിലെ മൊംബാസയിൽ ഒര‌ു പാവം അമ്മ തന്റെ ക‌ുഞ്ഞ‌ുങ്ങളോടൊപ്പം വിശപ്പകറ്റാൻ പാട‌്പെട‌ുകയാണ്. അയൽ വീട‌ുകളിൽ ജോലി ചെയ്‌ത് കിട്ട‌ുന്ന ചെറിയ വര‌ുമാനത്തിലാണ് ആ അമ്മയ‌ും തന്റെ എട്ട് ക‌ുഞ്ഞ‌ുങ്ങള‌ും കഴിഞ്ഞ് ക‌ൂട‌ുന്നത്. എന്നാൽ ഇപ്പോൾ കൊറോണ കാരണം ആര‌ും തന്നെ ഈ അമ്മയെ വീട‌ുകളിൽ കയറ്റ‌ുന്നില്ല. അതോടെ ആ ക‌ുട‌ുംബം പട്ടിണിയിലായി. ഇവര‌ുടെ ഭർത്താവ് ഒറ‌ു സംഘർഷത്തിൽ പെട്ടാണ് കൊല്ലപ്പെട്ടത്. പട്ടിണിയിലായതോടെ എട്ട് മക്കൾക്ക‌ും വിശപ്പകറ്റാൻ ഒ!ന്ന‌ുമില്ലാതെയായി. അവരെ സമാധാനിപ്പിക്കാൻ വേണ്ട് വേറെ നിവ‌ൃത്തികളൊന്ന‌ുമില്ലാതെ ആ അമ്മ കല്ല‌ുകൾ പ‌ുഴ‌ുങ്ങ‌ുകയാണ്. ദിവസങ്ങലായി ഈ അമ്മ ഇത‌ുതന്നെയാണ് ചെയ്യ‌ുന്നത്. ഇര‌ുന്ന് ഇര‌ുന്ന് വിശപ്പിന്റെ തളർച്ച കാരണം ആ ക‌ുട്ടികൾ ഉറങ്ങപ്പോക‌ുന്ന‌ു. എത്ര പരിതാപകരമാണ് ഈ അവസ്ഥ. നാം വലിച്ചെറിയ‌ുന്ന ഭക്ഷണങ്ങളിൽ നാം കാണേണ്ടത് ഇവരെ പോല‌ുള്ളവര‌ുടെ അവസ്ഥയാണ്. അങ്ങനെയെങ്കില‌ും ഒരാൾ ഭക്ഷണത്തെ വലിച്ചെറിയാതെ ഇര‌ുന്നാൽ അത‌ുതന്നെയാണ് പ‌ുണ്യം. കെനിയയിലെ ഈ അമ്മയെ ഇപ്പോൾ പലര‌ും സഹായിക്ക‌ുന്ന‌ുണ്ട്. ഇതിൽ സന്തോഷവ‌ും കടപ്പാട‌ുമ‌ുണ്ടെന്ന് ആ അമ്മ പറയ‌ുന്ന‌ു.

നന്ദന ആനന്ദ്
9C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം