ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഒരമ്മയുടെ നൊമ്പരം
ഒരമ്മയുടെ നൊമ്പരം
ഒരമ്മയെ സംബന്ധിച്ചിടത്തോളം തന്റെ സർവ്വസ്വവുമാണ് തന്റെ കുഞ്ഞുങ്ങൾ. ഈയിടെ ഞാൻ പത്രത്തിൽ വായിച്ച വാർത്തയാണിത്. എന്തെന്നാൽ കെനിയയിലെ മൊംബാസയിൽ ഒരു പാവം അമ്മ തന്റെ കുഞ്ഞുങ്ങളോടൊപ്പം വിശപ്പകറ്റാൻ പാട‌്പെടുകയാണ്. അയൽ വീടുകളിൽ ജോലി ചെയ്‌ത് കിട്ടുന്ന ചെറിയ വരുമാനത്തിലാണ് ആ അമ്മയും തന്റെ എട്ട് കുഞ്ഞുങ്ങളും കഴിഞ്ഞ് കൂടുന്നത്. എന്നാൽ ഇപ്പോൾ കൊറോണ കാരണം ആരും തന്നെ ഈ അമ്മയെ വീടുകളിൽ കയറ്റുന്നില്ല. അതോടെ ആ കുടുംബം പട്ടിണിയിലായി. ഇവരുടെ ഭർത്താവ് ഒറു സംഘർഷത്തിൽ പെട്ടാണ് കൊല്ലപ്പെട്ടത്. പട്ടിണിയിലായതോടെ എട്ട് മക്കൾക്കും വിശപ്പകറ്റാൻ ഒ!ന്നുമില്ലാതെയായി. അവരെ സമാധാനിപ്പിക്കാൻ വേണ്ട് വേറെ നിവൃത്തികളൊന്നുമില്ലാതെ ആ അമ്മ കല്ലുകൾ പുഴുങ്ങുകയാണ്. ദിവസങ്ങലായി ഈ അമ്മ ഇതുതന്നെയാണ് ചെയ്യുന്നത്. ഇരുന്ന് ഇരുന്ന് വിശപ്പിന്റെ തളർച്ച കാരണം ആ കുട്ടികൾ ഉറങ്ങപ്പോകുന്നു. എത്ര പരിതാപകരമാണ് ഈ അവസ്ഥ. നാം വലിച്ചെറിയുന്ന ഭക്ഷണങ്ങളിൽ നാം കാണേണ്ടത് ഇവരെ പോലുള്ളവരുടെ അവസ്ഥയാണ്. അങ്ങനെയെങ്കിലും ഒരാൾ ഭക്ഷണത്തെ വലിച്ചെറിയാതെ ഇരുന്നാൽ അതുതന്നെയാണ് പുണ്യം. കെനിയയിലെ ഈ അമ്മയെ ഇപ്പോൾ പലരും സഹായിക്കുന്നുണ്ട്. ഇതിൽ സന്തോഷവും കടപ്പാടുമുണ്ടെന്ന് ആ അമ്മ പറയുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം