"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Blood donation-1.jpg|ലഘുചിത്രം]]
[[പ്രമാണം:Blood donation-1.jpg|ലഘുചിത്രം]]
[[പ്രമാണം:Food-2.jpg|ലഘുചിത്രം]]
[[പ്രമാണം:Food-2.jpg|ലഘുചിത്രം]]
[[പ്രമാണം:Blood donation-3.jpg|ലഘുചിത്രം]]
കല്ലറ ഗവൺമെൻറ്  വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 2019- 20 അക്കാദമിക വർഷമാണ് പ്രവർത്തനം ആരംഭിക്കുന്നത്. വൈവിധ്യമാർന്ന ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ ആ വർഷം തന്നെ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടു .

19:09, 14 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

കല്ലറ ഗവൺമെൻറ്  വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 2019- 20 അക്കാദമിക വർഷമാണ് പ്രവർത്തനം ആരംഭിക്കുന്നത്. വൈവിധ്യമാർന്ന ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ ആ വർഷം തന്നെ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടു .

ദത്ത് ഗ്രാമത്തിലെ അംഗൻവാടി പുനർനിർമാണത്തിലൂടെ കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് (vhse വിഭാഗം) എൻ.എസ്.എസ് "ശ്രേഷ്ഠ ബാല്യം" പദ്ധതിയിൽ സംസ്ഥാനതലത്തിൽ തന്നെ പ്രശംസ നേടിയെടുക്കുവാൻ കഴിഞ്ഞു .

തുടർന്ന് ഓരോ വർഷവും തനതായ പ്രവർത്തനങ്ങളും സപ്ത ദിന ക്യാമ്പുകളും ചിട്ടയായി നടത്തിവരുന്നു. 2023 24 അക്കാദമിക വർഷം നമ്മുടെ യൂണിറ്റ് നടപ്പിലാക്കിയ പ്രധാന പരിപാടികളിൽ ഒന്ന് ജൂലൈ 25 ലോക മുങ്ങിമരണ നിവാരണ ദിനാചരണം ആണ്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ആൻഡ് ഡിഫൻസിന്റെ നേതൃത്വത്തിൽ തുമ്പോട് വെച്ച് നടന്ന ലൈവ് ഡെമോൺസ്റ്റേഷൻ

ക്ലാസുകൾ ആണ്. ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ കരുതൽ വേണം എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുവാൻ സാധിച്ചു.

ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി .

ലഹരി വിരുദ്ധ ബോധവൽക്കരണം, വായനാദിനാചരണം എന്നിവയും ആചരിച്ചു .

ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുമായി സഹകരിച്ച് ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഗോകുലം മെഡിക്കൽ സെൻറർ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ സതീശൻ എം ക്ലാസ് ഉദ്ഘാടനം ചെയ്തു. വൻ ജനപങ്കാളിത്തം ഉറപ്പാക്കുവാൻ സാധിച്ചു.

യൂണിറ്റിന്റെ ദത്ത് ഗ്രാമമായ തെങ്ങുംകോട് അംഗൻവാടിയിലെ കുട്ടികൾക്ക് രണ്ട് ജോഡി യൂണിഫോം വീതം വിതരണം ചെയ്യുവാനും നമ്മുടെ യൂണിറ്റിന് കഴിഞ്ഞു. റോഡ് സുരക്ഷയെ കുറിച്ച് ഒരു ബോധവൽക്കരണം യാത്രക്കാർക്ക് നൽകുന്നതിൽ നമുക്ക് സാധിച്ചു. സ്കൂളിൽ തന്നെ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കുന്നതിൽ അധ്യാപകനായ ശ്രീ ബൈജു സാറിൻ്റേ നേതൃത്വത്തിൽ വോളണ്ടിയർമാർ തുടക്കം കുറിച്ചു. ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി .

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വോളണ്ടിയർമാരിൽ നിന്നും സമാഹരിച്ച തുകയിൽ സജിത്ത് എന്ന കിടപ്പുരോഗിക്ക് ധനസഹായവും അവശ്യവസ്തുക്കളും നൽകുകയും ചെയ്തിട്ടുണ്ട് .

കല്ലറ പരിസരത്ത് ഉച്ചഭക്ഷണം എല്ലാപേർക്കും ലഭ്യമാക്കുനതിന് നമ്മുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും 10 പൊതിച്ചോറുകൾ വിദ്യാർഥികൾ കൊണ്ടുവന്ന വിതരണം ചെയ്യുന്ന ഒരു സൽപ്രവർത്തി കൂടി നടന്നു വരുന്നു..

പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് എന്ന ആശയം സഫലീ കരിക്കുന്നതിന് തുടക്കം കുറിച്ച് ഓരോ ക്ലാസിലും കുട്ടികൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേനകൾ വലിച്ചെറിയാതെ അവ സൂക്ഷിക്കുന്നതിനുള്ള ബോക്സുകൾ നൽകുകയും അങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് പേനകൾ ശുചിത്വ കേരളം മിഷനുമായി സഹകരിച്ച് റീസൈക്കിൾ ചെയ്യുന്നതിനുള്ള നടപടികളും കൈക്കൊണ്ടുവരുന്നു..